ഭൂമി....
ഇത് എന്റെ സ്വപ്നമോ...
അതോ മിഥ്യയോ....
ഇന്നു നിൻ ശരീരം മലിനം ആയിരിക്കുന്നു...
ഇന്ന് നിൻ അഴകിൽ പുകമറ മൂടിയിരിക്കുന്നു.... നിന്നിലെ സുന്ദരിയെ അണിയിച്ചൊരുക്കണ്ട... മനുഷ്യർ...
നിന്നിലെ സുന്ദരിയെ പിച്ചിചീന്തുന്നു....
നിന്റെ ശരീരം ചപ്പുചവറുകൾ മൂടപ്പെട്ടിരിക്കുന്നു...
നീ തന്ന ശുദ്ധ വായുവിൽ...
രൂക്ഷമാം ഗന്ധം നിറഞ്ഞിരിക്കുന്നു....
നീ തന്ന ദാഹ ജലത്തിൽ....
കീടാണുക്കൾ നിറഞ്ഞിരിക്കുന്നു...
നിന്നിലെ ഓരോ ഭംഗിയും മനുഷ്യർ നഷ്ടപ്പെടുത്തിയിരിക്കുന്നു...
നഷ്ടപ്പെട്ടതിന്റെ വില ഒന്നും ഇവർ അറിയുന്നില്ലല്ലോ...
അരുതേ എന്ന് നീ കരഞ്ഞു പറഞ്ഞിട്ടും....
കേൾക്കാൻ അവർക്ക് കഴിഞ്ഞില്ലല്ലോ