വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/ തെറ്റ്
തെറ്റ്
മഹാ വാശിക്കാരിയായിരുന്നു നീന. അമ്മ പറയുന്നത് ഒന്നും അനുസരിക്കില്ല. സ്ക്കൂൾ വിട്ടു വന്നാൽ ഉടൻ ഒരു ഓട്ടമാണ് കളിയ്ക്കാൻ . കളി കഴിഞ്ഞു വന്നാൽ കൈ പോലും കഴുകാതെ , ഭക്ഷണം വേണമെന്ന് അമ്മയോട് പറയും. കുളിച്ചിട്ടു വന്നു ഭക്ഷണം കഴിച്ചാൽ മതി എന്ന് പറഞ്ഞാൽ അവൾ കേൾക്കുകയെ ഇല്ല. വാശി പിടിച്ചു കരയും. കൈ കഴുകാതെ ഭക്ഷണം കഴിക്കും. അമ്മ എത്ര പറഞ്ഞിട്ടും അവൾ അനുസരിക്കാൻ തയ്യാറായില്ല. ഒരു ദിവസം അവൾക്കു വല്ലാത്ത വയറുവേദന. അമ്മ അവളെയും കൊണ്ട് ആശുപത്രിയിലെത്തി. ഡോക്ടർ അവളെ കുത്തിവച്ചു, ഒപ്പം കുറെ മരുന്നും നൽകി. "കൈ കഴുകിയിട്ടാണോ ആഹാരം കഴിക്കാറ്?, "ഡോക്ടർ നീനയോടു ചോദിച്ചു. നീന അല്ലായെന്നു തലയാട്ടി. നാം ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈയും വായും നന്നായി കഴുകണം. ശുചിത്വക്കുറവാണ് പല രോഗങ്ങൾക്കും കാരണം എന്ന് ഡോക്ടർ പറഞ്ഞു. നിത്യ ജീവിതത്തിൽ പാലിക്കേണ്ട ശുചിത്വ ശീലങ്ങളെക്കുറിച്ചും ഡോക്ടർ ഓർമിപ്പിച്ചു . നീനയ്ക്ക് തന്റെ തെറ്റ് മനസ്സിലായി. അന്ന് മുതൽ അവൾ ഡോക്ടർ പറഞ്ഞത് അനുസരിക്കാൻ തുടങ്ങി .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |