ചൈനയിൽ നിന്നും പൊട്ടി വിടർന്നു
കൊറോണ എന്നൊരു വൈറസ്
ഭീകരനാണിവൻ ഭീകരനാണിവൻ
കൊറോണയെന്നൊരു ഭീകരനിവൻ
മുൻപന്തിയിൽ നിന്ന രാഷ്ട്രങ്ങളെല്ലാം
ഭയന്നോടുകയാണ് കൊറോണയെ
സർവവും നശിപ്പിച്ച്
ലോകത്തെയൊന്നാകെ കൊന്നിടുന്നു
മരുന്നുകളൊന്നും കണ്ടുപിടിക്കാത്ത
ഭീകരനാണേ കൊറോണയിവൻ
ലോക്ക്ഡൗൺ വന്നു
ലോകം നിലച്ചു
കൊറോണ മാത്രം നിലച്ചില്ല
നന്മയ്ക്കു വേണ്ടി പോരാടുന്നൂ
നമ്മുടെ ആരോഗ്യ മേഖലയും
മാസ്കും കൈയ്യുറയും ധരിച്ചെത്തുന്നു
നമ്മുടെ ലോകത്തെ മാനവരും
പ്രതിരോധമല്ലേ പ്രതിരോധമല്ലേ
ഏറ്റവും വലിയ സൂത്രവാക്യം
അകലം പാലിച്ചു അകലം പാലിച്ചു
തുരത്തിടേണം കൊറോണയെ