വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ പ്രകൃതി നമ്മുടെ വരദാനം
പ്രകൃതി നമ്മുടെ വരദാനം
ദൈവം മനുഷ്യർക്ക് നൽകിയ വരദാനമാണ് പ്രകൃതി. ആ പ്രകൃതയെയാണ് നാം നശിപ്പിക്കുന്നത്. പ്രകൃതിയെ നശിപ്പിക്കുന്നതിന്റെ തിരിച്ചടിയാണ് പ്രളയവും മഹാവിനാശകാരികളായ മാരക രോഗങ്ങളും. മാത്രമല്ല, വനനശീ കരണവും പ്രകൃതി നശീകരണത്തിന്റെ ഭാഗമാണ്. ഇന്ത്യയിൽ വനനശീകരണം കൂടിവരുകയാണ്. അതുകൊണ്ടുതന്നെ വന്യജീവികൾക്ക് പാർക്കാൻ ഇടമില്ലാതാവുന്നു. വനങ്ങൾ വെട്ടി നശിപ്പിച്ചു ആകാശം മുട്ടെയുള്ള ഫാക്ടറികളും കമ്പനികളും നിർമിക്കുകയാണ് മനുഷ്യർ. ഫാക്ടറിയിൽ നിന്നുള്ള പുക മനുഷ്യ ശരീരത്തിന് ഹാനികരം ആണ്. ഫാക്ടറിയിൽ നിന്നുള്ള പുക മാത്രമല്ല ഫാക്ടറിയിൽ നിർമ്മിക്കുന്ന അനാവശ്യ ഉത്പന്നങ്ങളും മനുഷ്യർക്ക് ഹാനികരം ആണ്. ഒന്ന് നോക്കിയാൽ മനുഷ്യൻ തന്നെയാണ് മനുഷ്യന്റെ വിനാശകാരി. ഇതുപോലെ തന്നെ പ്രകൃതിയെ മാലിന്യമാക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്.ഇതിനും കാരണം മനുഷ്യനാണ്. പ്രകൃതിയെ പ്ലാസ്റ്റിക് വളരെ അധികം ദോഷം ചെയ്യുന്നു എന്നറിഞ്ഞിട്ടും അത് നിർമിക്കുകയും, ആവിശ്യ അവസാനം പ്രകൃതിയിൽ വലിച്ചെറിയുകയും ചെയ്യുന്നു. ഇതുപോലെ ആയിരക്കണക്കിന് മാലിന്യങ്ങൾ പ്രകൃതിയെ ബാധിക്കുന്നു.പക്ഷെ, പ്രകൃതി അതെല്ലാം തരണം ചെയ്യുന്നു. എന്നാൽ ഒരുനാൾ ഈ മാലിന്യ ബാധ്യതകൾ തരണം ചെയ്യാൻ പ്രകൃതിക്ക് സാദിക്കാതെ വരാം.അന്ന് പ്രകൃതി മാത്രമല്ല പ്രകൃതിയെ നശിപ്പിച്ച എല്ലാവരുടെയും നാശം ആയിരിക്കും. അതിനാൽ, ഇതുവരെ പ്രകൃതി നശിപ്പിച്ച എല്ലാവരുടെയും കൈകൾ പ്രകൃതി സംരക്ഷണതിനുവേണ്ടി കോർത്തിണകക്കാം.....
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |