കോവിഡ് പത്തൊൻപത് എന്ന രോഗം പൊട്ടിപുറപ്പെട്ടുവല്ലോ
ലോകത്തിലെ ജനങ്ങളെല്ലാം പരിഭ്രാന്തരായ്
കടകളും സ്ഥാപനങ്ങളും അടച്ചിട്ടു .
ജനങ്ങളെല്ലാം വീട്ടിലിരിപ്പായി
കോവിഡ് പത്തൊൻപത് എന്ന മഹാ രോഗത്തെ ഭയന്ന്
കോവിഡ് പത്തൊൻപത് എന്ന മഹാ രോഗം പിടിപെട്ട ജനങ്ങളെ രക്ഷിക്കുവാൻ
ഡോക്ടർമാരും നഴ്സുമാരും മുന്‍പന്തിയിലെത്തി
വായ മൂക്ക് കണ്ണും എപ്പോഴും സ്പർശിക്കാതിരിക്കുക
കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക
അത്യാവശ്യത്തിനു പുറത്തുപോകുമ്പോൾ മാസ്ക് ഉപയോഗിക്കുക
സർക്കാർ പറയുന്ന നിയമങ്ങൾ എല്ലാം കൃത്യമായി
ഒറ്റ കെട്ടായി അനുസരിച്ചാൽ കോവിഡ്പത്തൊൻപത് എന്ന
മഹാ രോഗത്തിൽ നിന്നും രക്ഷനേടാം .