ആദ്യഘട്ടമെൻ പ്രഭാതം പ്രതീക്ഷകളല്ല
ആശങ്കകൾ ഉയർത്തി ...
പുഞ്ചിരിക്കാൻ ചുണ്ടുകളും
കരയാൻ കണ്ണുകളും തയ്യാറാകാത്ത
ആ... നിശ്ചലാവസ്ഥ...
അതായിരുന്നു ലോക്ക് ഡൗൺ
ശരീരം ചുവരുകൾക്കുള്ളിൽ അടച്ചിടുമ്പോൾ
ചിരിക്കുകയായിരുന്നെൻ മനം...
കാരണം തിരക്കുകൾക്കിടയിൽ 'ലോക്ക് ഡൗൺ' ആയ
മനസ്സ് പിന്നിട്ടത് വർഷങ്ങളായിരുന്നു...
ഇന്ന്... ഈ 'ലോക്ക്ഡൗൺ'
അന്ത്യഘട്ടത്തിൽ എത്തുമ്പോൾ
ആദ്യഘട്ടം പാഴ് ചിന്തകളായി...
ഇന്ന് ഞാൻ കാണുന്നു... കേൾക്കുന്നു...
ചെയ്യുന്നു... പലതും...
ആഗ്രഹമുണ്ടായിട്ടും സ്വപ്നങ്ങൾ വെട്ടിപ്പിടിക്കവെ
മറന്ന് പോയ പലതും...
വെറും ഒരു നവജാതശിശു ആയിരുന്നല്ലോ ഞാൻ...