രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/ഒരുമയുടെ പെരുമ

ഒരുമയുടെ പെരുമ

ഫുട്ബോൾ കളിയെക്കുറിച്ചുള്ള ചില ചിന്തകളിലൂടെ നമുക്ക് യാത്ര ചെയ്യാം. ഫുട്ബോളിലും, വോളിബോളിലും, ബാസ്കറ്റ്ബോളിലുമെല്ലാം കളിക്കാർ ഒരുമയോടെയും സഹകരണ മനോഭാവത്തോടെയും കളിച്ചെങ്കിൽ മാത്രമേ വിജയത്തിന്റെ സോപാനത്തെ സ്പർശിക്കുവാൻ സാധിക്കുകയുള്ളു. ഈ കളികളിലെ കളിക്കാർ എത്ര പ്രഗത്ഭർ ആയാലും അവർ ഒറ്റയ്ക്ക് കളിച്ചാൽ പരാജയത്തിന്റെ ഓളങ്ങളിൽ മുഴുകേണ്ടി വരും. എന്നാൽ ഒരുമയോടെ കളിക്കളത്തിൽ ഓരോ ചുവടും നീക്കിയാൽ വിജയം അകലത്തായിരിക്കുകയില്ല. കളിയിൽ മാത്രമല്ല ജീവിതത്തിലും വിജയത്തെ പുൽകാൻ ഓരോരുത്തർക്കും ആവശ്യമായ ഗുണമാണ് ഒരുമ. പ്രകൃതിയുടെ വൈവിധ്യവും അവ തമ്മിൽ പരസ്പര പൂരകമായ നിലനില്പുമാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക് കാരണമായിരിക്കുന്നത് എന്ന പോലെ മനുഷ്യന്റെ വ്യത്യസ്തതയുടെ നടുവിലുള്ള ഒരുമായാണ് ജീവിതത്തെ ധന്യതയിലേക്ക് നയിക്കുന്നത്.

ഒറ്റയ്ക്ക് ഒരാൾക്ക് ചെറിയ കാര്യങ്ങൾ നിറവേറ്റാൻ സാധിക്കുമെങ്കിൽ കൂട്ടമായി ലോകത്തിനുതന്നെ മാറ്റങ്ങൾക്ക് നാന്ദികുറിക്കുവാൻ ഇടയാകും. കൂടുതൽ ദൂരം നടക്കണമെന്ന പ്രായോഗിക തത്വമാണ് ഒരുമയുടെ അടിത്തറ. ഒരുമയ്ക്ക് ആധാരമായിരിക്കുന്നത് ഒരാൾക്ക് തനിയെ പ്രവർത്തികമാക്കുന്നതിന് പരിതി ഉണ്ടെന്ന മനസിലാക്കലും, മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കലും അവ പരസ്പര നന്മയ്ക്കായി ഉപയോഗപ്പെടുത്താനുള്ള ആർജവത്വവുമാണ്. "ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം "എന്ന പഴമൊഴി ഒരുമയുടെ സന്ദേശം പ്രഘോഷിക്കുന്നു. ഐക്യമത്യം മഹാബലം എന്നത് നമ്മുടെ ജീവിതത്തെ വിജയത്തിന്റെ പെരുമയിലേക്ക് നയിക്കട്ടെ.

കീർത്തന. ടി
4 സി രാമഗുരു യു പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം