(മാവേലി നാട് വാണിടും കാലം എന്ന ഓണപ്പാട്ടിന്റെ ഈണത്തിൽ)
കൊറോണ നാടു വാണീടും കാലം
മനുഷ്യരെല്ലാരും നട്ടം തിരിഞ്ഞു
സ്വാതന്ത്ര്യത്തോടെ നടന്ന നാട്ടിൽ
ലോകഡൗൻ നന്നേ വിലസീടുന്നു
കള്ളവുമില്ല.... ചതിയുമില്ല...
ആക്സിഡന്റില്ലാ...ആർഭാടമില്ലാ...
ആചരമുണ്ട് അഹന്തയില്ലാ..
കേരളം മുന്നിൽ നീങ്ങിടുന്നു..നീങ്ങിടുന്നു...
കൊറോണ നാട് വാണിടും കാലം
മനുഷ്യരെല്ലാരും നട്ടം തിരിഞ്ഞു..
മാതാപിതാഗുരു ദൈവമല്ലോ
മാനിച്ചിടുന്നൊരു കാലം വന്നേ
ഇനിയും മനുഷ്യൻ പഠിച്ചില്ലെന്നാൽ
വലിയപോലാപത്തു വന്നീടുമേ..
ഫൗസിയ ബീവി.എസ്
2B യു.പി.എസ്സ് മങ്കാട് ചടയമംഗലം ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത