മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/ഭീകരനായ കൊറോണ
ഭീകരനായ കൊറോണ
ഭീകരനായ കൊറോണ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത് ചൈനയിലാണ് .ആരും പ്രതീക്ഷിക്കാതെ ലോകമെമ്പാടും ഈ വൈറസ് വ്യാപിച്ചു .ഈ വൈറസ് ശ്വാസനാളിയെയാണ് ബാധിക്കുന്നത് ഇതിന്റെ ലക്ഷണങ്ങൾ തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, തലവേദന, പനി ഇവയാണ്. ഈ ലക്ഷണങ്ങൾ ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കും.ആരോഗ്യമുള്ളവർക്ക് ഈ വൈറസ് അപകടകാരിയല്ല. പ്രായമായവർക്കും ചെറിയ കുട്ടികളേയുമാണ് ഈ വൈറസ് കൂടുതൽ പിടിമുറുക്കുന്നത് ഇതിനെ പ്രതിരോധിക്കാൻ വാക്സിനുകളൊന്നും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. രോഗലക്ഷണങ്ങൾക്കുള്ള മരുന്നാണ് നൽകുന്നത്. എല്ലാവരും പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക കൈകൾ എപ്പോഴും ഹാൻഡ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക എല്ലാവരോടും അകലം പാലിക്കുക കൊറോണയെ പേടിക്കരുത് ഭയമല്ല പ്രതിരോധമാണ് വേണ്ടത്. നമ്മൾ അതിജീവിക്കും.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |