സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജനസമൂഹത്തിൽ ഭൂരിഭാഗവും കർഷകത്തൊഴിലാളികളും കർഷകരുമാണ്. വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു.ഇടത്തരം വിഭാഗത്തിൽ പെട്ടവർ

പ്രാഥമിക വിദ്യാഭ്യാസം പോലും അന്യം നിന്ന ആ കാലഘട്ടത്തിൽ പ്രദേശത്ത് ഒരു സ്ക്കൂൾ സ്ഥാപിക്കുന്നമെന്ന് അന്നത്തെ പൗരപ്രമുഖരായ പഴശ്ശിൽ സൂപ്പി, കല്ലാച്ചി അമ്മദ് എന്നിവരുടെ ആശയവും ആഗ്രഹവുമായിരുന്നു. അങ്ങനെ ഏറെ നാളത്തെ ശ്രമഫലമായി 1951 ൽ മുണ്ടക്കുറ്റി മുസ്ലിം ജുമുഅത്ത് പള്ളിയോടനുബന്ധിച്ചുള്ള സ്ഥലത്ത് ഒരു ഷെഡ് നിർമ്മിച്ച് സ്ക്കൂളിന് തുടക്കം കുറിച്ചു.കോഴിക്കോട് ജില്ലയിലെ ചേവായൂർ എന്ന ദേശക്കാരനായ ആലിക്കുട്ടി മാഷായിരുന്നു പ്രധാനാധ്യാപകൻ.വയനാട് ജില്ലയിൽ മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാർട്ടി കെട്ടിപ്പടുക്കുന്നതിന്ന് എറെ പ്രയത്നിച്ച ഒരു വ്യക്തിയായിരുന്നു ഇദ്ദേഹം.ആദ്യകാലത്ത് വിദ്യാഭ്യാസത്തിനായി എത്തുന്ന കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. കൂടാതെ മുസ്ലിം പെൺകുട്ടികളെ ആരും തന്നെ സ്ക്കൂൾ വിദ്യാഭ്യാസത്തിന് അയക്കാത്ത ഒരു സാഹചര്യമാണ് അന്നുണ്ടായിരുന്നത്.അന്നത്തെ പ്രധാനാധ്യാപകനായ ആലിക്കുട്ടി മാഷിൻ്റെ നേതൃത്വത്തിൽ ബാലൻ മാഷ് ,സരസമ്മ ടീച്ചർ, മാനുമാഷ് എന്നിവരുടെ അശ്രാന്ത പരിശ്രമം കൊണ്ടാണ് കുട്ടികളെ സ്ക്കൂളിൽ ചേർക്കാൻ പലരും സന്നദ്ധരായത്

പിന്നെയും ഏറെ വർഷത്തെ പ്രവർത്തനങ്ങളുടെ ഫലമായാണ് സമൂഹത്തിലെ പിന്നോക്കക്കാറായ ആദിവാസി വിഭാഗങ്ങളെ സ്ക്കൂളിലെത്തിക്കാൻ സാധിച്ചത്.

1954 ആയപ്പോഴേക്കും സ്ക്കൂൾ നിലനിന്നിരുന്ന താല്ക്കാലിക ഷെഡ് നിലം പൊത്തുകയും, സ്ക്കൂളിൻ്റെ പ്രവർത്തനം മുമ്പോട്ട് കൊണ്ടു പോകുന്നതിന്ന് കടുത്ത വെല്ലുവിളി നേരിടുകയും ചെയ്തു, സ്ക്കൂളിൻ്റെ പ്രവർത്തനങ്ങളിൽ സജീവ ശ്രദ്ധാലുമായ പഴശ്ശീൽ സൂപ്പി എന്ന വർ അദ്ദേഹത്തിന് തേറുമ്മൽ തൊണ്ടർ തറവാട്ടിലെ കാരണവരായിരുന്ന കുഞ്ഞിരാമൻ എന്ന മൂപ്പിൽ നായരോട് തീരു സിദ്ധിച്ച മുതിർക്കണ്ടി എന്ന സ്ഥലത്ത് ഓട് മേഞ്ഞ നാല് ക്ലാസ് മുറികൾ ഉണ്ടാക്കുകയും സ്ക്കൂളിൻ്റെ പ്രവർത്തനം അങ്ങോട്ട് മാറ്റുകയും ചെയ്തു. ഇങ്ങനെയിരിക്കെ സ്ക്കൂൾ നടത്തിക്കൊണ്ട് പോകുന്നതിൽ സാമ്പത്തിക പ്രയാസമനുഭവിച്ച മാനേജറായിരുന്ന പഴശ്ശീൽ സൂപ്പി എന്ന വർ വളവഷ്ണൻ പോക്കർ എന്ന വർക്ക് കൈമാറുകയുണ്ടായി സ്ക്കൂൾ നടത്തിപ്പ് സാധ്യമല്ലെന്നറിഞ്ഞ ശ്രീ പോക്കർ സ്ക്കൂളിലെ അധ്യാപക നായിരുന്ന. ഭാര്യയുടെ പേരിൽ സ്ക്കൂൾ വാങ്ങുകയും നല്ല നിലയിൽ നടത്തിക്കൊണ്ട് പോവുകയും ചെയ്തു.

കോഴിക്കോട് ചേവരമ്പലം സ്വദേശിയായ അധ്യാപകൻ സർവ്വീസിൽ നിന്ന് വിരമിച്ചതിന്ന് ശേഷം ഇത്രയും ദൂരത്തുള്ള സ്ക്കൂൾ ക്യത്യമായി ശ്രദ്ധിക്കാൻ കഴിയാതെ വന്നതിനാൽ മുണ്ടക്കുറ്റിയിലെ മാഷിൻ്റെ സുഹൃത്തും വിദ്യാഭ്യാസ കാര്യങ്ങളിൽ തല്പരനുമായ ശ്രീ പാറ കുട്ട്യാലി എന്ന വർക്ക് 1980-ൽ കൈമാറ്റം ചെയ്യുകയുണ്ടായി. അതിനു ശേഷം 4 ക്ലാസ് മുറികൾ അഡീഷനലായി നിർമ്മിക്കുകയും രണ്ട് ഡിവിഷനുകൾ കൂടി അംഗീകാരം കിട്ടുകയും ചെയ്തു.

1980-ലും തുടർന്നിങ്ങോട്ടും സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ആലിക്കുട്ടി മാഷിന് ശേഷം തൃശൂർ ജില്ലക്കാരിയായ ലീലാമണി ടീച്ചറായിരുന്നു ഏറെക്കാലം പ്രധാനാധ്യാപിക അതിനുശേഷം പുതുശ്ശേരിക്കടവ് പതിനാറാം മൈൽ സ്വദേശിയുമായ K C, ജോസഫ് സാറായിരുന്നു.2013 വരെ പ്രധാനാധ്യാപകൻ. സാറിൻ്റെ കാലഘട്ടത്തിൽ സ്ക്കൂൾ പാഠ്യ പഠ്യേതര വിഷയങ്ങളിൽ വൻ മുന്നേറ്റം നടത്തി.ഇദ്ദേഹത്തിൻ്റെ നിസ്വാർത്ഥ സേവനത്തിനും പ്രവർത്തനത്തെയും 2006-07 വർഷം അധ്യാപക അവാർഡ് നൽകി വിദ്യാഭ്യാസ വകുപ്പ് അദരിക്കുകയുണ്ടായി.

സ്ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയവർ സമൂഹത്തിൻ്റെ നാനാതുറകളിലും അവരുടെതായ വ്യക്തി മുദ്ര പതിപ്പിക്കാൻ സാധിച്ചു എന്നത് വളരെ ചാരിതാർത്ഥ്യത്തോടെ ഓർക്കട്ടെ. കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജ് പ്രഫസർ സൂപ്പി v വയനാട് മെഡിക്കൽ കോളേജ് അനസ്തേഷ്യാ വിഭാഗം ഡോക്ടർ ഉസ്മാൻ VP എന്നിവർ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ പി ജെ ജോസഫ്, തോമസ് കട്ടക്കയം, എ ജെ ചാക്കോ, മാത്യു കുഴിവേലിൽ, ടോമി കല്ലോലിൽ ,R K ഇബ്രാഹിം, റീനമോഹൻ, ജാൻസി ഷാജി, ഷീജ ജോയി, ലൈസ കാ വനൽ ,കെ. ഡി ശശി, ജോയി പരിയാരത്ത് എന്നിവരും വിവിധ കാലഘട്ടങ്ങളിൽ PTA പ്രസിഡണ്ട് പദം അലങ്കരിച്ചു

ഇന്ന് 154 കുട്ടികളും 6 അധ്യാപകരുമാണ് വിദ്യാലയത്തിലുള്ളത്. സ്ക്കൂളിന് ആവശ്യമായ 6 ക്ലാസ് മുറികളടങ്ങുന്ന കൊട്ടിടത്തിൻ്റെ പണി നടന്നു കൊണ്ടിരിക്കുന്നു. മികവിൻ്റെ പാതയിലേക്കുള്ള പ്രയാണത്തിന് സമഗ്രമായ പദ്ധതികളാണ് ഈ വിദ്യാലയം വർഷാരംഭം മുതൽ നടപ്പിലാക്കി വരുന്നത്.