കൊറോണ കവിത

മുറ്റത്തെ മാവിന്റെ പൊത്തിലിരിക്കുന്ന
മൈന പറഞ്ഞു കൈ കഴുകാൻ
മാന്തളിരുണ്ടു മതിക്കുന്ന കുന്നകുയിൽ പാടി
തൂവാലകൊണ്ടു മുഖം മറിക്കാൻ
വയലിൻ കതിർക്കുലകൊത്തി പറിക്കുന്ന
തത്ത പറഞ്ഞു അകലം കൊളളാൻ
നമ്മുടെ ലോകത്തെ നന്മയ്ക്കു വേണ്ടി
എന്നുമെ ജീവന്റെ സൌഖ്യത്തിനു
ജാഗ്രതയോടെ പറന്നിടുവാനായ്
എന്നെന്നു കൈകോർത്ത് ഒരുമിച്ചിടാം.
 

ആര്യ കെ
3 മുതിയങ്ങ ഈസ്റ്റ് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത