മാമ്പ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/അസുഖം വന്ന വഴി
അസുഖം വന്ന വഴി
ഒരു ദിവസം രാമു സ്കൂളിൽ പോകാൻ ഒരുങ്ങുകയായിരുന്നു.അയ്യോ!വല്ലാത്ത വയറുവേദന.അമ്മേ...വയറുവേദനിക്കുന്നു.അമ്മ തൊട്ടുനോക്കുമ്പോൾ നല്ല പനിയുമുണ്ട്.അവർ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തി. ഇന്നലെ എന്താണ് കഴിച്ചത്...ഇന്നലെ മാമൻ പുറത്ത് നിന്ന് ഭക്ഷണം കൊണ്ടു വന്നിരുന്നു.നല്ല മണമുള്ള ബിരിയാണി.കൈപോലും കഴുകാൻ ക്ഷമയുണ്ടായിരുന്നില്ല. ഒരിക്കലും അങ്ങനെ ചെയ്യരുതെന്ന് ഡോക്ടർ പറഞ്ഞു.പലഹാരങ്ങൾ പരമാവധി പുറത്ത് നിന്ന് ഒഴിവാക്കണം.ചൂടുള്ള ഭക്ഷണം മാത്രമേ കഴിക്കാവൂ. ആഹാരം അടച്ച് വെയ്ക്കണം.ഭക്ഷണത്തിനുമുമ്പും പിമ്പും കൈ നന്നായി കഴുകണം.സോപ്പ് ഉപയോ ഗിച്ച് തന്നെ കഴുകണം.വായ നന്നായി കഴുകണം. രാവിലെയും രാത്രിയും പല്ല് തേക്കണം.നഖം വളരുന്നതിനനുസരിച്ച് മുറിക്കണം.ഇതൊക്കെ കേട്ട് അമ്മയ്ക്ക് വല്ലാത്ത സങ്കടമായി.ഇതിനൊന്നും അവർ ഒരിക്കലും പ്രാധാന്യം കൊടുത്തിരുന്നില്ല.മകൻ എന്താണ് ചെയ്യുന്നത് പോലും ഞാൻ നോക്കിയില്ലല്ലോ....പാവം കുട്ടി. അമ്മയ്ക്ക് രാമുവിനോട് വല്ലാത്ത സ്നേഹം വന്നു. തിരികെ എത്തിയപ്പോൾ ശുചിത്വശീലങ്ങളെ കുറിച്ച് രാമുവിനോട് പറഞ്ഞു.അവനും നല്ല തീരുമാനങ്ങൾ എടുത്തു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |