സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഈ വർഷം നമ്മുടെ വിദ്യാലയത്തിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന അനീഷ് ഷാജു, നമ്മിൽ നിന്നും ഈ ലോകത്തിൽ നിന്നും തന്നെ വിട പറഞ്ഞു. അനീഷിന്റെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

പി.ടി.എ

2015 ജൂലൈ 10ന് നടത്തിയ പി.ടി.എ ജനറൽ ബോഡിയിൽ കഴിഞ്ഞ എസ്.എസ്.എൽ.സി മുഴുവൻ എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സ്വർണ്ണ പതക്കം നൽകി പി.ടി.എ ആദരിച്ചു. ഈ അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ‌ക്ക് നേതൃത്വം നൽകുന്നതിനായി ശ്രീ. ഡേവീസ് പൊറുത്തുക്കാരനെ പ്രസിഡന്റായും വിജി സാബുവിന് എം.പി.ടി.എ പ്രസിഡന്റായും തിരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സ്ക്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ചു വരുന്നു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പിൽ സ്ക്കൂൾ ലീഡറായി ഗ്രേയിസ് റാഫേലിനെയും ചെയർപേർസണായി യദുകൃഷ്ണ കെ. വിയേയും തെരഞ്ഞെടുത്തു.

എസ്.എസ്.എൽ.സി

2014-2015 അധ്യായനവർഷത്തിൽ എസ്.എസ്.എൽ.സി പരിക്ഷയെഴുതിയ 238 വിദ്യാർത്ഥികളിൽ 238 പേരും ഉപരിപഠനത്തിന് അർഹരായി. അമൃത രമേഷ്, ക്രിസ്റ്റീന റാഫേൽ, ഡെൽമ സി. ഡി, അശ്വതി എസ്, അശ്വതി ടി.ആർ, വിഷ്ണു കെ, ശ്രീലക്ഷമി സുരേഷ്, ജിൽന ജോൺ എന്നീ 8 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ്നേടി. 4 വിദ്യാർത്ഥികൾക്ക് 9 വിഷയത്തിന് എ പ്ലസ് നേടി. 43 വിദ്യാർത്ഥികൾക്ക് 80 പോയിന്റും അതിനു മുകളിലും ലഭിച്ചു .തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയിൽ നിന്ന് 15 വർഷം 100% സർട്ടിഫിക്കറ്റിനർഹരായ അധ്യാപകർക്ക് നൽകിവരുന്ന സമ്മാനം ഈ സ്ക്കൂളിലെ അധ്യാപികയായ സരിത തോമസിന് ലഭിച്ചു. കൂടാതെ ഈ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയ അധ്യാപകർക്ക് ഉള്ള പാരിതോഷികങ്ങൾ റെയ്സൽ പോൾ, ഫ്രാൻസിസ് തോമസ് പി, പ്രിൻസി എ.ജെ, സീമ ജോൺ, ഷേർളി ഇ.കെ, ജീന ജോസ് എന്നിവർ ഏറ്റുവാങ്ങി. അതിരൂപത തലത്തിൽ ഇംഗ്ലീഷ് വിഷയത്തിന് ഏറ്റവും ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയതിന് ഈ സ്ക്കൂളിലെ പ്രിൻസി എ.ജെ സമ്മാനിതയായി.

പ്രവേശനോത്സവം

243 കുട്ടികളും 52അധ്യാപകരും, 5 അനധ്യാപകരോടും കൂടെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ ആരംഭിച്ചു. 2015-16 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുക്കൊണ്ട് കുരുന്ന് മക്കളുടെ പ്രവേശനോത്സവം വിപുലമായ തോതിൽ ആഘോഷിച്ചു. കുട്ടികൾക്ക് അധ്യാപക കൂട്ടായ്മയിൽ സൗജന്യമായി പഠനോപകരണകിറ്റുകൾ വിതരണം ചെയ്തു.

ദിനാചരണം

വായനാദിനം, സ്വാതന്ത്രദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങൾ തുടങ്ങി ചരിത്രപ്രധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടി. ഈ വർഷത്തെ ഓണാഘോഷം ഏറ്റവും കേമമായി തന്നെ സ്ക്കളിൽ നടത്തി. വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പി.ടി.എ യുടെ നേതൃത്വത്തിൽ പായസമടക്കമുള്ള വിഭവസമൃദ്ധമായ ഓണസദ്യയും വിദ്യാർത്ഥികൾക്ക് നൽകാൻ കഴിഞ്ഞു. ഓണാഘോഷത്തോടനുബന്ധിച്ച് സ്ക്കൂളിലെ പുതിയ അടുക്കളയുടെ ഉദ്ഘാടനകർമ്മം സ്ക്കൂൾ മാനേജർ റവ. ഫാ. ജോളി ചിറമ്മൽ നിർവ്വഹിച്ചു. ഏറ്റവും സൗകര്യപ്രദമായരീതിയിൽ നല്ലൊരു അടുക്കള ഒരുക്കിത്തന്ന മാനേജ്മെന്റിനോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.

കെ.സി.എസ്.എൽ

തുടർച്ചയായി 16 വർഷം കെ.സി.എസ്.എൽ സംഘടനയുടെ ആനിമേറ്റർ ആയി പ്രവർത്തിച്ചതിന് ശ്രീമതി. മോളി കെ. ഒ അവാർഡിന് അർഹയായി എന്നത് ഏറെ ശ്രദ്ധേയമാണ്. വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന നല്ല ലക്ഷ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റി ഫണ്ട് കളക്ഷൻ നല്ല രീതിയിൽ തന്നെ തുടർന്ന് വരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സസഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും വിനിയോഗിച്ചുവരുന്നു. കെ.സി.എസ്.എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്തുമസ്സ് കിറ്റുകൾ വിതരണം നടത്തി. കൂടാതെ സമീപത്തുള്ള വൃദ്ധസദനം സന്ദർശിച്ച് ക്രിസ്തുമസ്സ് ആഘോഷം അവർക്കൊപ്പം ചെലവഴിച്ചത് കുട്ടികളിൽ വേറിട്ട അനുഭവം ഉളവാക്കി.

നിറച്ചാർത്ത്

കുട്ടികളിലെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായി ക്ലാസ്സ്തലത്തിൽ നിറച്ചാർത്ത്-2015 എന്ന പേരിൽ കലാമേള സംഘടിപ്പിച്ചു. രക്ഷിതാക്കളുടേയും കുട്ടികളുടേയും സഹകരണത്തോടെ ' നിറച്ചാർത്ത് ' വിജയിപ്പിക്കുവാൻ കഴിഞ്ഞു. എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടുകൂടി സ്ക്കൂൾതല കലാകായികമേള ഏറ്റവും മനോഹരമാക്കാൻ സാധിച്ചു. ചേർപ്പ് ഉപജില്ല കലാകായികമത്സരങ്ങളിൽ നമ്മുടെ സ്ക്കൂൾ മുൻനിരയിൽ തന്നെയാണ്. ജനറൽ വിഭാഗത്തിൽ നന്ദന പി നായർ (കവിതാരചന മലയാളം) , ആരതി ടി.വി (ഉറുദു ക്വിസ്), അരുൺ അരവിന്ദ് (ശാസ്ത്രിയ സംഗീതം, ലളിതഗാനം), ദേവിക ദേവൻ (ഇംഗ്ലീഷ് പദ്യം ചൊല്ലൽ), ദേശഭക്തിഗാനം, തിരുവാതികളി, ചെണ്ടമേളം എന്നിവ ജില്ലതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്കൃതോത്സവത്തിൽ നന്ദന പി നായർ (പ്രഭാഷണം, ഉപന്യാസരചന), കൃഷ്ണ ശങ്കർ (പദ്യോച്ചാരണം), അർച്ചന വി.കെ (കവിതാരചന), സൂരജ് ബാബു (പാഠകം), അഭയ് കൃഷ്ണ (അഷ്ട്പതി), സനോജ് ടി.എം (ഗാനാലാപനം), നാടകം എച്ച്. എസ് എന്നിവ ഒന്നാംസ്ഥാനം നേടി ജില്ലതലമത്സരത്തിന് അർഹത നേടി. കായികരംഗത്തും നമ്മുടെ വിദ്യാർത്ഥകൾ ഒട്ടും പിന്നിലല്ലന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്

കായികം

പാഠ്യപദ്ധതിക്കുപുറമെ കുട്ടികളുടെ കായികാരോഗ്യവും മുന്നിൽ കണ്ടുക്കൊണ്ട് ഈ വർഷം മുതൽ കരാട്ടെ പരിശീലനം നമ്മുടെ വിദ്യാലയത്തിൽ നല്കിവരുന്നുണ്ട്. ടിസ്ക (ട്രഡീഷ്ണൽ ഇൻറർനാഷ്ണൽ ഷോട്ടോ ഖാൻ കരാട്ടെ അസോസിയേഷൻ) യുടെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരത്തിൽ ഓപ്പൺ വനിത വിഭാഗം കുമിത ഇനത്തിൽ പവന വി.എസ് ചാമ്പ്യൻഷിപ്പ് നേടി ഗോൾഡ് മെഡൽ കരസ്ഥമാക്കി. ഉപജില്ല കായികമത്സരത്തിൽ ഷോട്ട്പുട്ട്, ഡിസ്ക്കസ്, ജാവലിൻ എന്നീ ഇനങ്ങളിൽ ശിവപ്രസാദ് കെ, എന്ന വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടിക്കൊണ്ട് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വോളിബോൾ‌ ജൂനിയർ വിഭാഗത്തിൽ റവന്യു , സോണൽ, സ്റ്റേറ്റ് തലങ്ങളിൽ ടീം മാത രണ്ടാം സ്ഥാനത്തിന് അർഹരായി. 2015-16 അധ്യയനവർഷത്തിൽ മികവിന്റെ കിരീടങ്ങളുമായി ഈ സ്ക്കൂളിന്റെ ഭാഗമായ റെഡ് ലാന്റ്സ് വോളിബോൾ എക്സലൻസ് കോച്ചിങ്ങ് സെന്റർ ജൈത്രയാത്ര തുടരുകയാണ്.

ഹൈടെക് ക്ലാസ്സ്

മുൻവർഷത്തെപ്പോലെ ഈ വർഷവും നമുക്ക് എം.എൽ.എ ഫണ്ടിൽ നിന്നും 6 കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും ലഭിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ വർഷകങ്ങൾക്കകം തന്നെ നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് റൂമുകളാക്കണം എന്നതാണ് പി.ടി.എ യുടേയും സ്റ്റാഫിന്റെയും മാനേജ്മെന്റിന്റേയും ആഗ്രഹം. വിദ്യാലയങ്ങളിൽ സാങ്കേതികരംഗത്തെ വിപ്ലവത്തിന് അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരിക്കുന്ന പുതുക്കാട് എം.എൽ.എ പ്രൊഫ. സി. രവീന്ദ്രനാഥിനോടുള്ള അകമഴിഞ്ഞ നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. തുടർന്നും എല്ലാവിധ സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു. എടുത്തുപറയേണ്ട മറ്റൊന്ന് ഈ വിദ്യാലയത്തിലെ എല്ലാ ക്ലാസ്സ് മുറികളിലും സ്പീക്കർ സംവിധാനം ഒരുക്കിക്കൊണ്ട് സൗണ്ട് സിസ്റ്റം ഏറ്റവും നല്ല രീതിയിലാക്കാൻ ഈ വർഷം നമുക്ക് കഴിഞ്ഞു എന്നതാണ്.

സ്കൗട്ട് ആന്റ് ഗൈഡ്

സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് ഏറ്റവും നല്ല രീതിയിൽ തന്നെ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

പരിസ്ഥിതി -ഹെൽത്ത് ക്ളബ്ബ്

അളഗപ്പനഗർ കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി പച്ചക്കറി വിത്തുകൾ വിതരണം നടത്തി. അതുപോലെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്ക്കൂളിലെ 50 കുട്ടികൾക്ക് സൗജന്യമായി അഞ്ച് കോഴികുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു.

സിൽവർ സ്റ്റാർസ്

'ഓറ'യുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിലെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ചൊവ്വാഴ്ച്ചകൾതോറും എവയർനെസ്സ് ക്ലാസ്സുകളും കൗൺസിലിങ്ങും കൊടുത്ത് ക്യാമ്പിൽ പങ്കെടുപ്പിച്ച് ആ കുട്ടികളെ സ്ക്കൂളിലെ സിൽവർ സ്റ്റാർസ് ആക്കി മാറ്റിയെടുക്കാൻ നമുക്ക് കഴിഞ്ഞു.