ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രാദേശിക പത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ബുക്കാനാൻ ടൈംസ്‌‌
132വർഷത്തെ സേവന പാരന്വര്യം

ബുക്കാനൻ "ഊർജസ്വരാജ്" പദ്ധതി

ബുക്കാനൻ ഊർജസ്വരാജിൽ നിന്നും
പള്ളം :നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാംജന്മദിനാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 18ാം തീയതി ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിലെ അടൽ ടിങ്കറീംഗ് ലാബിന്റെ ആഭിമുഖ്യത്തിൽ ബുക്കാനൻ സ്റ്റുഡന്റ് സോളാർ അംബാസഡർമാർ "ഊർജസ്വരാജ് " പദ്ധതിക്ക് തുടക്കം കുറിച്ചു. റവ. സബി മാത്യു അച്ചൻ ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് ജോൺസൺ (ഹെഡ് മാസ്റ്റർ , ഗവ.യുപിഎസ് പള്ളം) മേരി മാണി (റിട്ട. ഹെഡ് മിസ്ട്രസ് ബിഐജിഎച്ച് എസ് പള്ളം) എന്നിവർ ആശംസകൾ നേർ‍ന്നു. റവ. വർക്കി തോമസ് സോളാർ ലാമ്പ് ജെസ്സിമോൾ (ബി ഐ റ്റി റ്റി ഐ പള്ളം)ക്ക് നൽകി കൊണ്ട് സമൂഹത്തിന് സന്ദേശം നൽകി. ആർ. പിമാരായി ബിന്ദു പി ചാക്കോ, സനിലമോൾ എന്നിവർ സേവനമനുഷ്ഠിച്ചു. ഐ.ഐ ടി ബോംബെ, ഗാന്ധി ഗ്ലോബൽ സോളാർ യാത്ര എന്നിവരുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ഗവ.യുപിഎസ് പള്ളം, ഗവ. യുപിഎസ് ചിങ്ങവനം, ബിഷപ്പ് സ്പീച്ച്ലി വിദ്യാപീഠ് പള്ളം, സിഎംഎസ് എൽപിഎസ് പള്ളം,സിഎംഎസ് എൽപിഎസ് പാക്കിൽ, സിഎംഎസ് എൽപിഎസ് കാടമുറി,സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട്, സിഎംഎസ് എൽപിഎസ് കുറിച്ചി, എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം, ബിഐഎൽപിഎസ് പള്ളം, ബിഐജിഎച്ച്സ്  പള്ളം എന്നീ സ്ക്കൂളുകളിൽ നിന്നായി 125 കുട്ടികൾ പങ്കെടുത്തു. 

ഒരു സമൂഹത്തിന് ആവശ്യമായ ഊർജം സ്വയം നിർമ്മിക്കാൻ പ്രാപ്തരാക്കുന്ന പദ്ധതിയാണ് ഊർജസ്വരാജ്. വൈദ്യുതനിരക്ക് വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞനിരക്കിൽ സോളാർ ലാമ്പുകൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ മഹാത്മാഗാന്ധിയുടെ സന്ദേശം പ്രാവർത്തികമാക്കുന്നു. AMG തത്വത്തെ അടിസ്ഥാനമാക്കിയാണ് ഊർജസ്വരാജ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. A- Avoiding the energy needs if they can be avoided (ഊർജ ആവശ്യങ്ങൾ കഴിയുമെങ്കിൽ ഒഴിവാക്കുക), M- Minimizing the energy needs if they can be minimized (ഊർജആവശ്യങ്ങൾ കഴിയുമെങ്കിൽ കുറയ്ക്കുക), G- Generating the energy by oneself (ഊർജം സ്വയം നിർമ്മിക്കുക) എന്നതാണ് AMG തത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. സോളാർ ലാമ്പ് നിർമ്മിക്കുകയും അവ പ്രകാശിപ്പിച്ചുകൊണ്ട് സമൂഹത്തിന് ഗാന്ധിജിയുടെ 'പൂർണസ്വരാജ് ' എന്ന സന്ദേശം നൽകുക, കുട്ടികളിലൂടെ സമൂഹത്തിന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഓരോഭവനത്തിലും ഒരു സോളാർ ലാമ്പ് എത്തിക്കുന്നതിലൂടെ സോളാർ ഉപകരണങ്ങളുടെ സാദ്ധ്യതകൾ ജനങ്ങൾ തിരിച്ചറിയുന്നു. കുട്ടികൾ സ്വയം ലാമ്പുകൾ നിർമ്മിക്കുന്നതിലൂടെ തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കുന്നു, ടെക്നോളജി പരിചയപ്പെടുന്നു. പരിസ്ഥിതിയെ മലിനീകരിക്കുന്ന ഇന്ധനങ്ങളുടെ ഉപയോഗം‍ കുറച്ച് പരിസ്ഥിതി സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു.

ഭൂമിക്കും വരുംതലമുറയ്ക്കും യാതൊരുവിധ കോട്ടവും തട്ടാത്ത രീതിയിലാണ് ഊർജസ്വരാജ് പദ്ധതിയിലൂടെ ഊർജം നിർമ്മിക്കുന്നത്. സോളാർ ഊർജ ലാമ്പ്കിറ്റ് ഉപയോഗിച്ചാണ് സോളാർ ലാമ്പുകൾ നിർമ്മിക്കുന്നത്. പ്രതിദിനം 5-6 മണിക്കൂറുകൾ പ്രവർത്തിക്കുവാൻ കഴിവുള്ള ലാമ്പുകളാണ് ഇവ.

പ്രകൃതി സംരക്ഷണ ആഹ്വാനവുമായി ബുക്കാനൻ സ്ക്കൂൾ

പന്നിമറ്റം: പ്രകൃതി സംരക്ഷണ ആഹ്വാനവുമായി ബുക്കാനൻ സ്ക്കൂൾ പന്നിമറ്റം കവലയിൽ തേൻമാവ് നാടകം അവതരിപ്പിച്ചു. ബുക്കാനൻ സ്ക്കൂൾ നല്ലപാഠം യൂണിറ്റ് പ്രവർത്തകരാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയെ അടിസ്ഥാനമാക്കി നാടകം നടത്തിയത്. തുടർന്ന് നാട്ടുകാർക്ക് ഇവർ വൃക്ഷത്തൈവിതരണവും നടത്തി. തദവസരത്തിൽ ചിങ്ങവനം പോലീസ് ഉദ്യോഗസ്ഥർ, പിടിഎ അംഗങ്ങൾ,എന്നിവർ സന്നിഹിതരായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രോഗ്രാം റെക്കോർഡ് ചെയ്തു.
തേൻമാവ് നാടകാവതരണം പന്നിമറ്റം കവലയിൽ
33070 പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് ജില്ലാതലം ഒന്നാം സമ്മാനം കാഷ് അവാർഡ് സ്വീകരണം
33070 ആക്ഷൻപ്ലാൻ 2018 പ്രകാശനം
33070സേവനദിനം2018 ഒക്ടോബർ
പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് ജില്ലാതലം ഒന്നാം സമ്മാനം കോട്ടയം ജില്ലയിിൽ ബുക്കാനൻ സ്ക്കൂളിന് ==അവാർഡ് ജേതാവിന് ബുക്കാനൻ കുടുംബത്തിന്റെ ആദരം ==

ആശംസകൾ!! ആശംസകൾ!!

പള്ളം പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് ജില്ലാതലം ഒന്നാം സമ്മാനം കോട്ടയം ജില്ലയിിൽ ബുക്കാനൻ സ്ക്കൂളിന് ലഭിച്ചു പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം.
പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് 2018 കോട്ടയം ജില്ല -ഒന്നാം സ്ഥാനം ബുക്കാനൻ ഇന്സ്റ്റിറ്റ്യൂഷൻ ജി.എച്ച്.എസ് പള്ളം
2018ലെ അദ്ധ്യാപക അവാർഡിന് അർഹയായ (വി. എച്ച്. എസ്. എസ്. വിഭാഗം )സിജിമാൾ ജേക്കബിനി ബുക്കാനൻ കുടുംബത്തിന്റെ ആദരം
പ്രളയബാക്കി -മഹാശുചീകരണയ‍ജ്ഞം

പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ എസ് പി.സി യും നല്ലപാഠം പ്രവർത്തകരും ഒരുമിച്ച് ആഗസ്റ്റ് 27ന് പള്ളം കരുമ്പുംകാലാ കടവിലുള്ള വീടുകൾ ശുചീകരിച്ചുകൊണ്ടു് മഹാശുചീകരണയജ്ഞത്തിൽ പങ്കാളികളായി.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഏകദിന ക്യാമ്പ് 4-8-18 ൽ നടന്നു. ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്ക്കൂളിലെ ബീന ബഞ്ചമിൻ " വീഡിയോ എഡിറ്റിംഗ് "ക്ലാസ്സുകൾ എടുത്തു. 23 ലിറ്റിൽ കൈറ്റ്സ് മാർ പങ്കെടുത്തു.

ശുചിത്വകേരളം സുന്ദരകേരളം- വിജയകിരീടവുമായി അലീന

വായനാദിനവുമായി ബന്ധപ്പെട്ട് ഈസ്റ്റ് ബി. ആർ. സി യിൽ നടത്തപ്പെട്ട പെയ്‌ന്ററിംഗ് മത്സരത്തിൽ ഒന്നാം സമ്മാനം അലീന മേരി ഡേവിഡ് കരസ്ഥമാക്കി. ശുചിത്വകേരളം സുന്ദരകേരളം എന്നതായിരുന്നു വി‍ഷയം.

=== ലിറ്റിൽ കൈറ്റ്സ് ===

പള്ളം രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട്.വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക ​എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. 25 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. കൈറ്റ് മാസ്റ്റേഴ്സ് ആയി ബിന്ദു പി ചാക്കോ, റിൻസി എം പോൾ എന്നിവർ പ്രവർത്തിക്കുന്നു.

ഹൈടെക് ക്ളാസ് മുറികൾ

പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ക്ളാസ് ക്ലാസ് മുറികൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുന്നു. ഹൈടെക്-രണ്ട് മുറികൾ ചക്കാലപ്പറമ്പിൽ ശ്രീമതി. എം.എ വർഗീസും കുടുംബാംഗങ്ങളും സ് പോൺസർ ചെയ് തു. അഭ്യുദയകാംക്ഷികളും സ്റ്റാഫും മാനേജ്മെന്റും ബാക്കി 8 മുറികളും സ് പോൺസർ ചെയ് തു. ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ഹൈടെക് ക്ളാസ് ക്ലാസ് മുറികളുടെ ഉദ്ഘാടനം ബഹു.ലോക്കൽ മാനേജർ റവ.വർക്കി തോമസ് ജൂൺ ഒന്നിന് നിർവഹിക്കും.

പ്രവേശനോത്സവം

പ്രവേശനോത്സവം 2018 പ്രവേശനോത്സവം 2018
ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പ്രവേശനോത്സവം 2018- അദ്ധ്യക്ഷപ്രസംഗം -റവ. വർക്കി
പള്ളം ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ദിലീപ് കുമാർ ഇ.പി നിർവ്വഹിച്ചു. റവ.സബി മാത്യു, ചിങ്ങവനം എസ്.ഐ. അനൂപ് സി നായർ ആശംസകൾ അർപ്പിച്ചു.സ്വ.ലേ
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം-നല്ലപാഠം പദ്ധതി-വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലേക്ക്......
33070 nallapadam-n2018
നല്ല പാഠം പദ്ധതി 2018

പള്ളം: ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം സ്കൂളിലെ നല്ലപാഠം ടീമംഗങ്ങൾ, 23/07/18 ഗവ. യു.പി.എസ് പളളം സ്കൂളിലെ , വെളളപൊക്ക ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം നടത്തി കിറ്റ് വിതരണം ചെയ് തു. ഇവർ 10/07/18 തായ് ലൻഡിലെ ഗുഹയിൽ അകപ്പെട്ട കുട്ടികളുടെ രക്ഷയ് ക്കായ് പ്രാർത്ഥിക്കുകയും, രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ജീവൻ പൊലിഞ്ഞ "ശ്രീ. സമൻ ഗുനാൻ" ന് ആദരാജ്ഞലികൽ അർപ്പിക്കുകയും ചെയ് തിരുന്നു. റിപ്പോർട്ടർ ജെസ്സി ബെന്നി

കാവ്യയ്ക്ക് കാരുണ്യത്തിന്റെ കരങ്ങളുമായി ബുക്കാനാൻ ഗേൾസ് ഹൈസ് ക്കൂൾ പള്ളം

നല്ലപാഠം ||
kavya manoj

കോട്ടയം - പള്ളം, ബുക്കാനാൻ ഗേൾസ് ഹൈസ് ക്കൂളി ലെ പൂർവ്വവിദ്യാർത്ഥികാവ്യാ മേനാജിന് സ് ക്കൂൾ വിദ്യാർത്ഥിനികളു ടെയും അദ്ധ്യാപകരുെ കടെയും സഹകരണ്ത്താെ ടെ അടിയന്തരചികിത്സാസഹായംനൽകി മലയാള മേനാരമയിൽ വ്ന്ന വാർത്തയാണ് ഒറ്റ ദിവ്സം കൊണ്ട് വലിയൊരു തുക േശേഖരിന്റക്കുവ്ാൻകുട്ടിന്റകെ കളേപ്രേരിന്റപ്പിന്റച്ചത് .കാവ്യയുെ കടെവ്ീട്ടിന്റെ കലെത്തിന്റവ്ിന്റദ്യാർത്ഥിന്റപ്രേതിന്റനിന്റധിന്റകളുംഅദ്ധ്യാപകരുംമാേനജ്മെ കമൻറ് ,പിന്റ.റ്റിന്റ.എഅംഗേങ്ങളുംരക്ഷകർത്താവ്ിന്റന്തുകൈകമാറിന്റ .പനച്ചിന്റക്കാടെ്വ്ാർഡ്കൗൺസിന്റലെർ പ്രേസന്ന ഷാജിന്റ സന്നിന്റഹൈിന്റതയായിന്റരുന .!! പരിസ്ഥിതി ദിനാചരണം പ്രതിജ്ഞ എടുത്തു. വിവിധ പരിപാടികൾ നടത്തി. വനം വകുപ്പിൽ നിന്നും ലഭിച്ച വൃക്ഷതൈവിതരണം, ജീവിത പാഠം കൈപുസ് തകം വിതരണവും നടത്തി. വായനാ ദിനാചരണം 19/06/2018ൽ വായനാദിനാചരണം നടത്തി. മലയാള മനോരമയുടെ വായനക്കളരി പദ്ധതിയും നടത്തി. 10 പത്രങ്ങൾ ശ്രീമതി ആനി ജോൺ മാത്യു താഴത്തു ബഥേൽ വടവാതൂർ വർഷം മുഴുവൻ കിട്ടത്തക്ക വിധം സ് പോൺസർ ചെയ് തു. പി.ടി.എ പ്രസിഡന്റ് ഉദ്ഘാടനം നടത്തി. വിവിധ മത്സരങ്ങൾ നടത്തുകയും ചെയ് തു.

പി.ടി.എ ജനറൽ ബോഡി

റവ. ഡോ.മോഹൻ ജോസ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. വർക്കി അച്ചൻ അദ്ധ്യക്ഷത വഹിച്ചു.

കാർട്ടൂണ്‌

==== കാർട്ടൂണ്‌ ====
cartoon by students