കാവും കുളങ്ങളും കായലോളങ്ങൾ തൻ-
കാതിൽ ചിലമ്പുന്ന കാറ്റും
പാടവും വയലും ഹരിത ഭംഗിയും
എത്ര സുന്ദരം !
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും
പച്ചപ്പിൻ കാഴ്ചകൾ തന്നെ
അമ്മയാം വിശ്വപ്രകൃതി നമ്മൾക്കു-
തന്ന സൗഭാഗ്യങ്ങളെലല്ലാം
നന്ദിയാല്ലാതെ തിരസ്കരിച്ചു നമ്മൾ-
നന്മ മനസ്സിലില്ലാത്തോർ
മുത്തിനെ പോലും കരിക്കട്ടയായ്കണ്ട-
ബുദ്ധിയില്ലാത്തവർ നമ്മൾ
പാടങ്ങളെല്ലാം നികത്തി
കാവുകളെല്ലാം വെട്ടിത്തെളിച്ചു
ഐശ്വര്യമായി വന്ന പക്ഷികൾ-
കാണാമറയത്തൊളിച്ചു
പൂത്തുനിന്നൊരു സൗന്ദര്യ-
വർണ്ണപുഷ്പങ്ങൾ
തണലായിരുന്ന മരച്ചില്ലകൾ
ഒന്നാകെ നാം വെട്ടിവീഴ്ത്തി
എത്ര കുളങ്ങൾ മണ്ണിട്ടു മൂടി
നാമിത്തിരി ഭൂമിക്കു വേണ്ടി-
മാറുക ജനതയെ
ഭൂമിയെ സംരക്ഷിക്കാം-
സംരക്ഷിക്കാം ഭൂമിയെ...