ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/അക്ഷരവൃക്ഷം/ഒരു പെരുമഴക്കാലത്ത്
ഒരു പെരുമഴക്കാലത്ത്
നല്ല ഇടിയുംമിന്നലും !! വിമാനത്തിലിരുന്നു പുറത്തേക്കു നോക്കിയജിതിൻ മിന്നലിന്റെ രേഖകൾകണ്ടുപേടിച്ചു. മണലാര്യണ്യത്തിലെ ഫ്ലാറ്റിനക്കത്ത് കഴിഞ്ഞിരുന്ന അവൻ ഇതൊന്നും കണ്ടിട്ടില്ല . വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ അവൻ ഇടിയുടെ അതിഘോരമായ ശബ്ദംകേട്ട് പേടിച്ച് അമ്മയോട് പറ്റിചേർന്ന് നിന്നു. സുപരിചിതമല്ലാത്ത നാട്ടിൽ അച്ഛനും അമ്മയും കൂടെയുണ്ടായിട്ടും അവനേ കനായി തോന്നി മുത്തച്ചനും മുത്തശ്ശിയും അവനുവേണ്ടി ഒരുക്കിവെച്ച പലഹാരങ്ങളെ കുറിച്ചോർത്തപ്പോൾ അവന് നാവിൽവെളളമൂറി.!! പാടവുംകുളവുമൊക്കെ നിറഞ്ഞ ഒരുനാട്ടിൽ പുറത്താണ് അവന്റതറവാട്. മഴക്കാലമായതിനാൽ പുറത്തേക്കിറങ്ങരുതെന്ന് അച്ഛന്റെ കർശനവില ക്കുണ്ടായിരുന്നു. എന്നാൽ അച്ഛന്റെ കണ്ണുവെട്ടിച്ച് ജിതിൻ മുത്തച്ഛന്റെ കൂടെ പാടത്തും പറമ്പിലും ചുറ്റിനടന്നു. കളിയുംചിരിയുമായി കടന്നു പോവുമ്പോൾ ഒരുദിവസം മുത്തച്ചന് തീരെവയ്യാതായി വാർദ്ധക്യസഹജമായ രോഗമൊന്നുമായിരുന്നില്ല അത്. രണ്ട്ദിവസം കഴിഞ്ഞ പ്പോൾ മുത്തച്ഛൻ മരണപ്പെട്ടു. എന്താണ് മരണകാരണമെന്ന് ആർക്കും പിടികിട്ടിയില്ല. എന്നാൽ....... ജിതിന് അറിയാമായിരുന്നു അപ്പൂപ്പന്റെ മരണകാരണമെന്തെന്ന്. അവൻഅത് ആരോടും പറയാതെ മനസ്സിൽ കടിച്ച മർത്തി നടന്നു. അധികനാൾ അവനത് മനസ്സിൽവെച്ചു നടക്കാൻ കഴിഞ്ഞില്ല. പൊരുതിമുട്ടിയ അവൻ ഒരു ദിവസം മുത്തശ്ശിയുടെ അടുത്തിരുന്ന് ആരും കേൾക്കുന്നില്ലാന്ന് ഉറപ്പു വരുത്തിയശേഷം അവനറി യുന്ന ആ ചെറിയകഥ വിശദീകരിച്ചു. ജിതിൻ മുത്തശ്ശന്റെകൂടെ നാ ട്മുഴുവൻ കാണാൻ പോയിരുന്നു. പാടെത്തെത്തി യ ജിതിൻ ചെളികണ്ട് അറപ്പ് കാണിച്ചു. അവന്റ അനിഷ്ടം മാറ്റാനായി അവനെയും കൂട്ടി പാടത്തെക്കിറങ്ങി. അവർ ചെളിവാരിയെറിഞ്ഞ കളിച്ചു. വാർദ്ധക്യമായതിനാൽ മുത്തച്ഛന് രോഗ പ്രതി രോധശേഷി കുറവായിരുന്നു.ചെളിയിലുണ്ടായിരുന്ന അണുക്കൾ ഉള്ളിൽകയറുകയും രോഗം പരത്തുകയുംചെയ്തു.!ആ സംഭവമാണ് മുത്തച്ഛന്റെ മരണകാരണമെന്ന് അവന് മനസ്സിലാവുകയും ചെയ്തു. മുത്തച്ഛന്റെ മരണത്തിന് ഉത്തരവാദി താനാണ്എന്ന് അവന് പലപ്പോഴും തോന്നി യിട്ടുണ്ട്. അവനും കുടുംബവും വിദേശത്തെക്ക് പോയാൽ മുത്തശ്ശി ഒറ്റയ്ക്കാവും എന്നതോന്നൽ അവനെ അലട്ടിക്കൊണ്ടി രുന്നു. അത്കൊണ്ട് തന്നെ ഇനിയുള്ളകാലം അവിടെ തങ്ങാൻ അവൻ തീരുമാനിച്ചു. മാതാപിതാക്കൾ എത്ര നിർബന്ധിച്ചിട്ടും "മുത്തശ്ശി യെവിട്ട് ഞാനെങ്ങുമില്ല "എന്ന് അവൻ തറപ്പിച്ചു പറഞ്ഞു. ഇത് അച്ഛന്റെ മനസ്സ് മാറ്റി. ഒറ്റയ്ക്കായ അമ്മയെ ഇവിടെവിട്ട് പോകുന്നത് ശരി യെല്ലാന്നു ബോധ്യമായി. അങ്ങനെ അവന്റെ അച്ഛനും അമ്മയും മുത്തശ്ശക്ക് വേണ്ടി ണ്ടി അവരുടെജോലി രാജി വെക്കാൻ തീരുമാനിച്ചു. അവൻ സന്തോഷംകൊണ്ട് തുള്ളിച്ചാടി. അവൻ ദൈവത്തിനോട് നന്ദി പറഞ്ഞു....
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |