ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/അക്ഷരവൃക്ഷം/ഇരുട്ടിൽ തപ്പുന്ന വെളിച്ചം
ഇരുട്ടിൽ തപ്പുന്ന വെളിച്ചം
ഓ.. അല്ലേലും ഈ ശ്യാമിങ്ങനെയാ... എന്തെങ്കിലും പറഞ്ഞ, ആ പറഞ്ഞത് പറ്റിച്ചോളും. എനിക്ക് വയ്യ ഞാൻ പോവ്വാ... അശ്വതി മുഖംവീർ പ്പിച്ചു. അവധികാലമായതിനാലും പിന്നെ പുഴയിൽ കുറേ കാലമായി നീരാടിയിട്ട് എന്ന തിനാലും വീട്ടുകാരുടെ കണ്ണ് വെട്ടിച്ചു ഇറങ്ങിയതാണ്. "മുത്തുശ്ശിയെങ്ങാ അറിഞ്ഞതൊലിയൂരും.. ഞാൻ പോവ്വാ.. അശ്വതി തിരിയാൻഭാവിച്ചു. പൂത്തു നിൽക്കുന്ന മാവും തേൻവരി ക്കയുടെ ഗന്ധവുമെല്ലാം ആസ്വദിച്ചു അവർ നടന്നു. വെയിൽ നന്നായികത്തുന്നു ണ്ടായിരുന്നു. കണ്ണ് തുറക്കാൻ പറ്റാത്തത്രവെളിച്ചം. ആ നാട്ടു പാതയിലെ പൊടിയെല്ലാം തള ർന്നിരുന്നു. "അശ്വതി..... ഇത് വരെനടന്നില്ലേ ഇനി ഇത്തിരി യൊള്ളു വീട്ടി പോയാ നിനക്കും കിട്ടും കണക്കിന്" ആദി കേണ് പറഞ്ഞു. "ഇനി ഒരു പാടം, അത് കഴിഞ്ഞ ഒരു വളവ്, പിന്നെ കുറച്ചു നടക്കണം. പറ്റുന്നോരു പോന്നാമതി "ശ്യാം അശ്വതി യോടെന്നപോലെ പറഞ്ഞു. ആദിയും ഗദികെട്ടുകൊണ്ടശ്വ തിയും അവന്റെ പിറകിൽ നടന്നു. അവരുടെ കയ്യിൽ ചൂണ്ടയും ഒരു പാട്ടവെള്ളവുമുണ്ട് മീൻപിടി ക്കാൻ ശ്യാമിനോളം പോന്ന ആളില്ല. അവർ പാടവരമ്പത്തുകൂടെ വിയർത്തൊലിച്ചു നടന്നു. ആ ദി തളർന്നുകൊണ്ട് പറഞ്ഞു "ശ്യാമേ...... നമുക്ക് ഇത്തിരി നേരം ഇരിക്കാം വയ്യ !ഓ.. ഇനി ഇത്തിരിയുള്ളൂ... ശ്യാം അവന്റെ കൈ പിടിച്ചുവലിച്ചു അശ്വതി ചൂണ്ടയും കുത്തിപ്പി ടിച്ചു മുന്നിൽ നടക്കുകയാണ്. ശ്യാം വെയിറ്റ് !അവൾ ഉറക്കെ വിളിച്ചു പറഞ്ഞു. "പോടി പെണ്ണേ "ശ്യാം ഓടിതുടങ്ങി അശ്വതി നടത്തത്തിന് വേഗത കൂട്ടി. അങ്ങനെ അവർ അവസാനവഴിയും പിന്നിട്ടു. പുഴ കാണാനുള്ള തിടുക്ക ത്തിൽ ആദി മുന്നിലോടി. എവിടെവീടെ നീ പറഞ്ഞപുഴ? കണ്ണാടി പോലെ മുഖം നോക്കാവുന്ന നിന്റെ ആ വല്യ പുഴ !തരിശുഭൂമി ചൂണ്ടിക്കാ ണിച്ചു ആദി ശ്യാമിനെതിരെ തിരിഞ്ഞു അവൻ അതിശയത്തോടെ വിണ്ടു കീ റിയ ഭൂമിയിലേക്ക് നോക്കി. "ഇല്ല !ഇങ്ങനെ വരാൻ വഴിയില്ല ". ശ്യാം തീർത്തു പറഞ്ഞു. മതി ഇതോടെ നിർത്തി എന്തൊക്കെ വീരവാ ദങ്ങളായിരുന്നു ഇവൻ മനഃപൂർവം നമ്മെ മണ്ടൻമാ രാക്കുവാരുന്നു. അശ്വതി യുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു. ശ്യാം അപ്പോഴും സംശയത്തോടെ നോക്കി നിന്നു. അവനുറപ്പു ണ്ടായിരുന്നു അത് പു ഴയാണെന്ന്. എങ്കിലും ഇത് എങ്ങനെ? അവൻ മനസ്സിലുറ പ്പിച്ചു. ഇതും മനുഷ്യന്റെ കറുത്ത കൈകൾ തന്നെ !ഇങ്ങനെ ഒരുകൂട്ടരുണ്ടെങ്കിൽ അത് മനുഷ്യ സന്തതിയാ !സ്വന്തം സ്വാർത്ഥ ലാഭത്തിന് വേണ്ടി ഈ പാവം മിണ്ടാപ്രാണികൾ നീന്തിത്തു ടിച്ചിരുന്നപുഴയും വറ്റിച്ചു. ദുഷ്ടൻമാർ. ദേ !നോക്ക് ആദി ചൂണ്ടി ക്കാണിച്ചിടത്തെക്ക് ശ്യാം നോക്കി. ഒരിറ്റു വെള്ളത്തിൽ പിടയുന്ന കുഞ്ഞുമീൻ !അവൻ ഓടിചെന്ന് അതിനെ ടുത്ത് പാട്ടയിലിട്ടു. അത് ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ നീന്തിത്തു ടിച്ചു. അപ്പോഴും ശ്യാമിന്റെ അമ്പരപ്പ് മാറിയിരുന്നില്ല. ഞാൻ എത്ര നീന്തിത്തുടിച്ച പുഴയാ !അവന് കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു മീനിനെ കിട്ടിയസന്തോഷത്തിൽ ആദി തിരിച്ചുപോയി. അശ്വതി എന്തായാലും മുത്തശ്ശിയോട് പറഞ്ഞു അടി വാങ്ങിത്തരു മെന്ന് ശ്യാം ഓർത്തു. എന്നാലും അതിനേക്കാൾ വേദനയോടെ അവൻ പുഴ യെ ഓർത്തു. അങ്ങനെ അവൻ തിരിച്ചു നടന്നു. ഒരിക്കലും നിലക്കാത്ത ഓർമ യുടെ തണലിലൂടെ.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |