സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ

-----------------

സയൻസ് ക്ലബ്ബ്‌

സ്കൂളിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് ഒരു പീരിയഡ് സയൻസ് ക്ലബ്ബ് നടത്തുന്നു. പത്രങ്ങളിൽ നിന്നും ടീവി യിൽ നിന്നുമൊക്കെ ശേഖരിച്ച നൂതനാശയങ്ങൾ കുട്ടികൾ അവതരിപ്പിക്കുന്നു.ഓരോ ആഴ്ചയിലും ഒരു കുട്ടി വീതം ശാസ്ത്ര പരീക്ഷണം അവതരിപ്പിക്കുന്നു.

ഗണിത ശാസ്ത്ര ക്ലബ്ബ്‌

എല്ലാ ആഴ്ച യിലും ഗണിത ശാസ്ത്ര ക്ലബ്ബുകൾ കൂടാറുണ്ട്. കുട്ടികൾക്ക് ഗെയിംസ്, പസിൽസ് എന്നിവ നൽകുന്നു. ഗണിത ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്താറുണ്ട്. ലളിതമായ കണക്കുകൾ ചെയ്യുന്നുണ്ട്. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതോപകരണ നിർമ്മാണം നടത്താറുണ്ട്.

സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട് സ്കൂളിൽ ആഘോഷങ്ങളും ക്വിസ് മത്സരങ്ങളും, പ്ലക്കാർഡ് നിർമാണം, അനുസ്മരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു. വിശിഷ്ട വ്യക്തികളുമായി അഭിമുഖവും, സമൂഹത്തിലെ ആദരണീയ വ്യക്തിത്വങ്ങളെ ആദരിക്കാൻ അവസരം ഒരുക്കാറുമുണ്ട്. സ്കൂളും സ്കൂൾ പരിസരവും ശുചിയാക്കുന്നതിന്റെ നേതൃത്വം, സോഷ്യൽ സയൻസ് ക്ലബ്ബിന്റെനേതൃത്വത്തിൽ നടക്കുന്നു. സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച്, സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വിദ്യാരംഗം

കുട്ടികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിക്കുന്നു. ആഴ്ചയിലൊരു ദിവസം ഈ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വിവിധ പരിപാടികൾ നടത്തിവരുന്നു. അവയിൽ മികച്ചവ കണ്ടെത്തി കൂടുതൽ പ്രോത്സാഹന ങ്ങൾ നൽകുന്നു. ഉപജില്ലാ തലത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പരിപാടികളിൽ കുട്ടികൾ വിവിധ പരിപാടികളിൽ പങ്കെടുത്ത് വിജയികൾ ആയിട്ടുണ്ട്.

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ