ബി.എം.എൽ.പി.എസ് തിരുത്തിക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും, രോഗപ്രതിരോധവും

പരിസ്ഥിതി ശുചിത്വവും, രോഗപ്രതിരോധവും

നമ്മുടെ ജീവിതത്തിൽ നാം പഠിക്കേണ്ട പാഠങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് പരിസ്ഥിതി ശുചിത്വവും, രോഗപ്രതിരോധവും. കൊറോണ എന്ന മഹാമാരി മരണതാണ്ടവമാടി ലോകത്തെ മുഴുവൻ വിഴുങ്ങുന്ന കാലഘട്ടമാണിത്. നാം വളരെ വലിയ ഒരു യുദ്ധത്തിലാണ്. കാണാത്ത ശത്രുവിനെതിരെ ആയുധമില്ലാത്ത ഒരു മഹായുദ്ധം. ഇതിൽ ലോകത്തെ എല്ലാ മനുഷ്യരും അണിചേരുന്നു. ഈ സാഹചര്യത്തിൽ പരിസ്ഥിതി ശുചിത്വത്തിന്റേയും, രോഗപ്രതിരോധത്തിന്റെയും പ്രാധാന്യം വളരെ കൂടുതലാണ്. ഇവയുടെ കുറവുകൊണ്ട് നാം നേരിടേണ്ടിവരുന്ന ഡങ്കിപ്പനി, മലേറിയ, ചിക്കൻഗുനിയ തുടങ്ങി ജീവനുതന്നെ ഭീഷണിയാകുന്ന ഒരുപാട് രോഗങ്ങൾ വേറെയുണ്ട്.

ഇവയെ നേരിടുന്നതിന് പരിസ്ഥിതി ശുചിത്വം ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുകയും സംരക്ഷിക്കുകയും വേണം. നാം അറിയാതെ തന്നെ നമ്മുടെ ചുറ്റുപാടുകളിൽ കൊതുകൾ മുട്ടയിട്ട് പെരുകുന്നുണ്ട്. കൊതുകുകൾ മുട്ടയിട്ട് വളരാൻ സാധ്യതയുള്ള സ്ഥലങ്ങളായ നമ്മുടെ വീടുകളിൽ വെറുതെ കിടക്കുന്ന ചിരട്ടകൾ, ടയറുകൾ, മുട്ടതോട്, കുപ്പികൾ എന്നിവയിൽ വെള്ളം കെട്ടികിടക്കുന്നതുകണ്ടാൽ നാം നശിപ്പിക്കണം. അതുപോലെ നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ വലിച്ചറിയുന്നത് നിർത്തുകയും അത് സംസ്‌കരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

പരിസ്ഥിതി ശുചിത്വത്തോടൊപ്പം തന്നെ വ്യക്തിശുചിത്വവും നമുക്ക് വേണ്ടതാണ്. രോഗപ്രതിരോധത്തിന് അത് നമ്മെ സഹായിക്കുന്നു. നല്ല പോഷകങ്ങളടങ്ങിയ ഇലവർഗ്ഗങ്ങളും, പഴങ്ങളും നമ്മുടെ ആഹാരമാക്കിതീർക്കണം. എന്നാൽ മാത്രമേ നല്ല രോഗപ്രതിരോധശേഷി നമ്മുടെ ശരീരത്തിന് ഉണ്ടാവുകയുള്ളൂ

പരിസ്ഥിതി ശുചിത്വവും, രോഗപ്രതിരോധവും നമുക്കുണ്ടെങ്കിൽ ഒരുപാട് രോഗങ്ങളിൽ നിന്ന് നമുക്ക് സംരക്ഷണം ലഭിക്കും. എല്ലാവരും നമ്മുടെ ചുറ്റുപാടുകളും നല്ലരീതിയിൽ വൃത്തിയാക്കി അവരവരുടെ ഉത്തരവാദിത്വം നിറവേറ്റി നല്ല രോഗപ്രതിരോധമുള്ള തലമുറയെ വാർത്തെടുക്കുവാൻ പ്രയത്‌നിക്കണം.

നിരഞ്ജൻ . എം.ജി
4 A ബി.എം.എൽ.പി.എസ് തിരുത്തിക്കാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം