"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
13:35, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (x) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
===ചോലകൾ=== | |||
നെൽകൃഷിക്ക് സൗകര്യത്തിന് വെള്ളം കിട്ടുവാൻ നീരുറവയുള്ള ചോലകൾ ഉണ്ടായിരുന്നു. ചോലകളിൽ നിന്നും വെള്ളം തിരിച്ചുകൊണ്ടുപോയിട്ടായിരുന്നു നെല്ലിൽ വെള്ളം നിലനിർത്തിയിരുന്നത്. മഞ്ഞച്ചോല, പുള്ളിച്ചോല, ഇല്ലച്ചോല, കരിമ്പുകണ്ടത്തിൽ ചോല എന്നിങ്ങനെയുള്ള ചോലകളെല്ലാം നെൽകൃഷിക്ക് ഉപയോഗിച്ചിരുന്നവയാണ്. കൂടാതെ എല്ലാ ചോലകളും നെല്ലിലെ വെള്ളം നിലനിർത്താൻ ഉള്ളതായിരുന്നു. | |||
===ചിറകൾ=== | |||
കുന്നിൻചെരിവുകളിൽ നിന്ന് മഴവെള്ളം ഒലിച്ചു വരുന്ന ചാലുകളിൽ ഉയർന്ന ഭാഗത്തുനിന്നും മണ്ണെടുത്ത് കീഴ്ഭാഗത്ത് മണ്ണിട്ട് മഴവെള്ളം ശേഖരിച്ചു നിർത്തുന്നു. ഇതിലെ വെള്ളം കൃഷിക്കും മറ്റാവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നു. ഇപ്രകാരം ചെയ്യുന്നതിനാണ് ചിറ എന്നു പറയുന്നത്. ആലങ്ങോട്ട്ചിറ, ചെറുകുന്നംചിറ, പൊട്ടച്ചിറ എന്നിങ്ങനെ പഞ്ചായത്തിൽ തന്നെ ഏതാനും ചിറകുകളുണ്ട്. | |||
===ചിനകൾ=== | |||
ചെങ്കൽപാറയുടെ താഴെ ഭാഗങ്ങളിൽ മഴവെള്ളം കെട്ടി നിൽക്കുന്നു. ഇതിനെ ചിന എന്നു പറയുന്നു. പൂവ്വംചിന, തവളംചിന, കുണ്ടൻചിന എന്നിങ്ങനെ ഏതാനും ചിനകൾ ഗ്രാമത്തിലുണ്ട്. ചിനകളെല്ലാം ഉയർന്ന കുന്നുകളുടെ മുകളിൽ ആയിരിക്കും. കാലികൾക്ക് വെള്ളം കുടിക്കാനും വഴിയാത്രക്കാർക്ക് ഉപയോഗിക്കാൻവേണ്ടിയുമാണ് ചിനകൾ ഉണ്ടാക്കിയിരുന്നത്. | |||
===അത്താണികൾ=== | |||
മുൻകാലങ്ങളിൽ വയൽക്കരയിൽ ആണ് മനുഷ്യർ താമസിച്ചിരുന്നത്. ഒരു വയൽ കഴിഞ്ഞാൽ അടുത്ത വയൽവരെ ജനവാസം ഇല്ല. ഇതിനിടയിൽ ഉയരമുള്ള കുന്നുകൾ ഉണ്ടായിരുന്നു. ഇവിടെനിന്നും ഒരു ജനവാസമുള്ള സ്ഥലത്തേക്ക് പോകണമെങ്കിൽ കാൽനടയായി യാത്ര ചെയ്യണം. നീളം കൂടിയ കുന്നിൻപ്രദേശം ആണെങ്കിൽ മനുഷ്യവാസം ഇല്ല. യാത്രക്കാർ ചവിട്ടു വഴി മാത്രം സാധനങ്ങളെല്ലാം തലച്ചുമടായി കൊണ്ടുപോകണം. ചുമടിറക്കി വിശ്രമിക്കാൻ വഴിയരികിൽ അത്താണികൾ ഉണ്ടായിരുന്നു. അത്താണിക്ക് അടുത്ത് ആൽ മരം വെച്ചു പിടിപ്പിച്ചിരുന്നു. പുത്തനത്താണി, രണ്ടത്താണി, കുറുകത്താണി കുട്ടികളത്താണി എന്നിങ്ങനെ ഏതാനും അത്താണികൾ ഈ ഗ്രാമത്തിലുണ്ടായിരുന്നു. | |||
===ചന്ത=== | |||
മലബാറിലെ അറിയപ്പെട്ട വെറ്റില വിപണിയായിരുന്നു കൽപകഞ്ചേരി ചന്ത. ഈ ചന്തയ്ക്ക് ചരിത്രപാരമ്പര്യം ഉള്ളതായി കാണാം. കൽപ്പകഞ്ചേരി ആഴ്ചചന്ത ഏകദിന വ്യാപാരം കൊണ്ട് പ്രസിദ്ധമായിരുന്നു. ഇവിടെ നടത്തിയിരുന്ന വെറ്റില വ്യാപാരത്തിന് വലിയ പ്രസിദ്ധിയുണ്ടായിരുന്നു | |||
== പ്രദേശിക നിഘണ്ടു == | |||
=അ= | =അ= | ||
*അനക്ക് - നിനക്ക് | *അനക്ക് - നിനക്ക് |