"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:
                                                                                       '''2018 - 19'''   
                                                                                       '''2018 - 19'''   
.
.
'''സ്വാതന്ത്ര്യദിനാഘോഷം'''
'''15 ആഗസ്റ്റ് 2018 - ബുധൻ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
            [[ചിത്രം:indghdfhj.jpg]]                [[ചിത്രം:indegf.jpg]]                [[ചിത്രം:inddhj.jpg]]
     
                    [[ചിത്രം:vpghfff.jpg]]                  [[ചിത്രം:indfsdf.jpg]]                  [[ചിത്രം:indgfdf.jpg]]
സാധാരണ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ വിപുലമായി ആഘോഷിക്കാൻ കഴിഞ്ഞില്ല. കനത്ത മഴ കാരണം സമീപ പ്രദേശങ്ങളിൽ  വെള്ളം കയറിയതിനാൽ പല അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും സ്കൂളിൽ സ്കൂളിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും എത്തിയ  അദ്ധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും, സ്കൂളിൽ ഇപ്പോൾ ട്രൈനിംങ്ങിനായി വന്നിട്ടുള്ള ബി. എഡ്ഡ് അദ്ധ്യാപക - വിദ്യാർത്ഥികളും സ്വാതന്ത്ര്യദിനം വിപുലമായി തന്നെ ആഘോഷിച്ചു.
സീനിയർ അദ്ധ്യാപിക കെ.റാബിയ ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ ലീഡർ അഫ്‌നാസ്. സി. പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും, അദ്ധ്യാപകരും, ബി. എഡ്ഡ് അദ്ധ്യാപക – വിദ്യാർത്ഥികളും, രക്ഷിതാക്കളും ഏറ്റു ചൊല്ലുകയും ചെയ്തു.
അദ്ധ്യാപിക മായ. വി. എം ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. സ്കൂൾ ലീഡർ അഫ്‌നാസ്. സി,  സ്കൂൾ ഡപ്യൂട്ടി  ലീഡർ ഫിദ. ടി. പി, മിദ്‌ലജ് ബാദുഷ. കെ. എം, അദ്ധ്യാപകരായ ശരീഫ ബീഗം,  അബ്ദുള്ള. എൻ, ഷറീന. കെ. പി, ജെസ്സി. വി. എം, ബി. എഡ്ഡ് അദ്ധ്യാപക – വിദ്യാർത്ഥി പ്രതിനിധി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
സംഗീതശില്പം, ദേശഭക്തി ഗാനാലാപനം തുടങ്ങിയ വിദ്ധ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. സ്കൂൾ ലീഡർ, ഡപ്യൂട്ടി  ലീഡർ, അദ്ധ്യാപകരായ എം. സി. സൈഫുദ്ദീൻ, ജാസ്‌മിൻ. പി. എ, ശരീഫ ബീഗം,  ആയിഷ രഹ്‌ന. പി, ഷൈമ. യു, ജെംഷിക്ക്. എം. ടി, ബീരാൻ കോയ. ടി, ബി. എഡ്ഡ് അദ്ധ്യാപക – വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ  ആയിരുന്നു സ്കൂൾ മുറ്റത്ത് വച്ച്  പരിപാടികൾ നടന്നത്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 13 (തിങ്കൾ) ന് നടന്ന പ്രസംഗം, ക്വിസ്സ്, പോസ്റ്റർ രചന, ദേശഭക്തി ഗാനാലാപനം, ചുമർപത്ര നിർമ്മാണം തുടങ്ങിയവയിലെ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിദ്ധ്യാർത്ഥികൾ നിർമ്മിച്ച പോസ്റ്റർ, ചുമർ പത്രം എന്നിവയുടെ പ്രദർശനം ആഗസ്റ്റ് 13 (തിങ്കൾ) ന് നടത്തിയിരുന്നു.
മഴ കനത്തതു കാരണം ലഡു വിതരണം പരിപാടികൾ അവസാനിപ്പിച്ചു.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/490552" എന്ന താളിൽനിന്ന് ശേഖരിച്ചത്