"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 195: വരി 195:
====രണ്ടാം ഘട്ടം====
====രണ്ടാം ഘട്ടം====
  സ്കൂൾ വികസന സമിതി ചർച്ച ചെയ്ത കാര്യങ്ങൾ നടപ്പിൽ വരുത്താൻ വേണ്ട പണം സ്വരൂപിക്കേണ്ടതെങ്ങനെയെന്ന് കൂട്ടായി ആലോചിച്ചു. മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും പി. ടി. എയുടെ ഭാഗത്തു നിന്നും പരമാവധി സഹകരണം ഉറപ്പുവരുത്തി. പൂർവ്വവിദ്യാർത്ഥികളോടൊപ്പം പൂർവ്വ അദ്ധ്യാപകരേയും ഉൾപ്പെടുത്തുമെന്നും എം. എൽ. എ, എം. പി. ഫണ്ടുകൾ ലഭിക്കുവാൻ പരിശ്രമിക്കാമെന്നും തീരുമാനമെടുത്തു.  
  സ്കൂൾ വികസന സമിതി ചർച്ച ചെയ്ത കാര്യങ്ങൾ നടപ്പിൽ വരുത്താൻ വേണ്ട പണം സ്വരൂപിക്കേണ്ടതെങ്ങനെയെന്ന് കൂട്ടായി ആലോചിച്ചു. മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും പി. ടി. എയുടെ ഭാഗത്തു നിന്നും പരമാവധി സഹകരണം ഉറപ്പുവരുത്തി. പൂർവ്വവിദ്യാർത്ഥികളോടൊപ്പം പൂർവ്വ അദ്ധ്യാപകരേയും ഉൾപ്പെടുത്തുമെന്നും എം. എൽ. എ, എം. പി. ഫണ്ടുകൾ ലഭിക്കുവാൻ പരിശ്രമിക്കാമെന്നും തീരുമാനമെടുത്തു.  
===നിലവിലെ അവസ്ഥാ വിശകലനം===
====ഭൗതികം ====
*ക്ലാസ്സ് മുറികൾ, ചുറ്റുമതിൽ, കളിസ്ഥലം, വിവിധ ലാബുകൾ, പാചകപ്പുര, ഊട്ടുപുര, ജലശുദ്ധീകരണ ഉപാധികൾ, സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകൾ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.
*പച്ചക്കറിത്തോട്ടം, പൂന്തോട്ടം, മഴക്കുഴി, പക്ഷിക്കൂട്, വിവിധ ഉദ്യാനങ്ങൾ, ചെറിയ വനം, കുളം തുടങ്ങി പ്രകൃതിക്കിണങ്ങിയ വിദ്യാലയം ലഭിച്ച സാഹചര്യങ്ങൾക്കനുസരിച്ച് ഒരുങ്ങിക്കഴിഞ്ഞു.
*വിദ്യാലയാന്തരീക്ഷവും ചുറ്റുപാടുകളും കൂടുതൽ സുരക്ഷിതമാക്കുന്നതിനു വേണ്ടി ക്യാമറകൾ സ്ഥാപിച്ചു .
*ലഭിച്ച ധനസഹായം ഉപയോഗിച്ച് ഹൈസ്ക്കൂളിൽ 7 ക്ലാസ്സുമുറികളിലും ഹയ൪സെക്കകണ്ടറി വിഭാഗത്തിൽ 2 ക്ലാസ്സുമുറികളിലും എൽ. സി. ഡി. പ്രെജക്ടർ ഘടിപ്പിച്ചു.
*ഐ ടി@സ്കൂളിൽ നിന്ന് ലഭിച്ച 7 റാസ്പ്ബെറി പൈകളും ഇലക്ട്രോണിക്സ് കിറ്റുകളും നിരന്തരം ഉപയോഗിച്ചു വരുന്നു.
* കിണ൪ റീചാ൪ജ്ജ് ചെയ്ത് വെള്ളത്തിന്റെ ലഭ്യത ഉറപ്പു വരുത്തി.
====അക്കാദമികം====
*വിദ്യാർത്ഥിനികളുടെ വർദ്ധനക്കനുസരിച്ച് പഠന പുരോഗതിയിലും ഒട്ടും പുറകിലല്ല. വിവിധ മത്സരപരീക്ഷകൾ, സ്കോളർ‍ഷിപ്പുകൾ എന്നിവ ഇവിടുത്തെ വിദ്യാർത്ഥിനികളെ തേടിയെത്തുകയെന്നത് ഈ ചെറുപുഷ്പവിദ്യാലയത്തിന്റെ പാരമ്പര്യ൦ തന്നെയാണ്. അതിനായി അദ്ധ്യാപകരെ നിരന്തരം ശക്തിപ്പെടുത്താൻ  എല്ലാ വിധത്തിലും മാനേജ്മെന്റ് സഹായിക്കുന്നു.
*ക്വിസ്സിങ്ങിലൂടെ കുട്ടികളെ എങ്ങനെ വളർത്താമെന്നുള്ള പ്രവർത്തന സെമിനാറുകളിൽ എല്ലാ അദ്ധ്യാപകരും ഉത്സാഹത്തോടെ പങ്കെടുത്തു.
*വിവരസാങ്കേതിക വിദ്യയിൽ അദ്ധ്യാപകർക്ക് അറിവ് പകർന്നു നൽകുന്നതിനായി വർക്ക് ഷോപ്പുകൾ സംഘടിപ്പിച്ചുവരുന്നു.
*പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക പഠന ക്ലാസ്സുകൾ ഒരുക്കിയിട്ടുണ്ട്.
*സാമൂഹിക പരിജ്ഞാനം കുട്ടികളിൽ വളർന്നു വരുവാനും സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന രീതിയിൽ കുട്ടികളെ ഉയർത്താനുമായി വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ (ഗൈഡിംഗ് യൂണിറ്റ്, ജൂനിയർ റെഡ്ക്രോസ്, പരിസ്ഥിതി ക്ലബ്, വിദ്യാരംഗം കലാസാഹിത്യ വേദി, റോഡ് സേഫ്റ്റി, പ്രവൃത്തിപരിചയ ക്ലബ് തുടങ്ങിയവ) പരിശ്രമിക്കുന്നു.
*വിദ്യാർത്ഥിനികൾ വ്യക്തിപരമായും സംഘാതമായും ഒരുങ്ങി കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ പറ്റി സെമിനാർ അവതരിപ്പിച്ച് പരസ്പര൦ ബോധവത്കരണം നടത്തുന്നു.
*എല്ലാ മാസവും ക്ലാസ്സ് പി ടി എ കൾ,  വിവിധ മെഡിക്കൽ ക്യാമ്പുകൾ, ബോധ വൽക്കരണ സെമിനാറുകൾ എന്നിവ നടത്തിക്കൊണ്ടിരിക്കുന്നു.
*എല്ലാ ക്ലാസ്സുകളിലും പഠനയാത്രകൾ, നിരന്തരവിലയിരുത്തലുകൾ എന്നിവ നടത്തി പാഠ്യോതരപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു.
*വിവിധ സ്കോളർ‍ഷിപ്പുകളിൽ പങ്കെടുക്കാൻ പ്രോത്സാഹനം നൽകി മികവിലേക്കുയർത്തുന്നു.
*എല്ലാ ആഴ്ചയിലും ഓരോ ക്ലാസ്സിലും കലാ സാഹിത്യാഭിരുചികൾ വളർത്തുന്നതിനായി സർഗ്ഗവേളകൾ ഒരുക്കിയിട്ടുണ്ട്.
* അദ്ധ്യാപനത്തിൽ കാലത്തിനനുസരിച്ചുള്ള മികവുകൾ നേടാൻ ബദ്ധശ്രദ്ധരായി നീങ്ങുന്നു.
*പൊതു വിജ്ഞാനം വള൪ത്താൻ മാസത്തിലൊരിക്കൽ ക്വിസ്സിംഗ്  നടത്തുന്നു.
*എല്ലാവരും Computer, Projector ഉപയോഗിക്കാൻ മികവ് നേടുന്നു.
===മികവിനായി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ===
*എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ്സ് റൂം ആയി നവീകരിക്കുക.
*ഓരോ ക്ലാസ്സിലും പഠനാനുബന്ധിത സാമഗ്രികൾ സുരക്ഷിതമായി സൂക്ഷിക്കാൻ വേണ്ട സാഹചര്യമൊരുക്കുക.
*സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകൾ കൂടുതലായി ഒരുക്കുക .
*ഓരോ അദ്ധ്യാപകർക്കും ലാപ്ടോപ്പുകൾ നൽകുക.
*വിവിധ ഭാഷകളിൽ നൈപുണി നേടുന്നതിനായി ഭാഷാ ക്ലാസ്സുകൾ സംഘടിപ്പിക്കുക.
*ഓരോ ക്ലാസ്സിലും സി.സി.ടി.വി സ്ഥാപിക്കുക.
*കൗൺസിലിംഗ് സൗകര്യം കൂടുതൽ ഊർജ്ജിതപ്പെടുത്തുക. അതിനായി പ്രത്യേക സ്ഥലം ഒരുക്കുക.
*സോളാർ സംവിധാനം ഉപയോഗിച്ച് വൈദ്യുതിയുത്പാദിക്കുക.
*ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കേടുകൂടാതെ ഉപയോഗിക്കാൻ ജനറേറ്റർ സൗകര്യം ഉണ്ടാക്കുക.
*പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്സ് സൃഷ്ടിക്കുക.
*ക്യാമ്പസാകുന്ന പാഠപുസ്തകം പഠിക്കാൻ അവസരം സൃഷ്ടിക്കുക.
*കലാ കായിക സാഹിത്യ വർക്ക്ഷോപ്പുകൾ നടത്തുക.
*വിവിധ മാധ്യമങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക.




394

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/423331" എന്ന താളിൽനിന്ന് ശേഖരിച്ചത്