18,998
തിരുത്തലുകൾ
(ചെ.) (Syamlal എന്ന ഉപയോക്താവ് എച്ച് എസ്സ്.കൂത്താട്ടുകുളം/നാടോടി വിജ്ഞാനകോശം എന്ന താൾ [[എച്ച്. എസ്സ്. എസ്...) |
No edit summary |
||
വരി 1: | വരി 1: | ||
==സാംസ്ക്കാരിക ചരിത്രം== | ==സാംസ്ക്കാരിക ചരിത്രം== | ||
കൂത്താട്ടുകുളത്തിന് | കൂത്താട്ടുകുളത്തിന് തിളക്കമാർന്ന ഒരു സാംസ്ക്കാരിക പാരമ്പര്യമുണ്ട്. കൂത്താട്ടുകുളം എന്ന പേരുതന്നെ ഇവിടുത്തെ സാംസ്ക്കാരിക പൈതൃകം വിളിച്ചറിയിക്കുന്നതാണ്. സ്ഥലപുരാണം എന്തുതന്നെയാണെങ്കിലും ഈ നാട് കൂത്തിന്റേയും ആട്ടത്തിന്റേയും കളമായിരുന്നു. ഇവിടുത്തെ ജനങ്ങൾ വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങൾ പുലർത്തുന്നു. വിവാഹം, മരണം എന്നീ അവസരങ്ങളിൽ ഹരിജനങ്ങളുടെ പാട്ടും കരച്ചിലും ഒരു ചടങ്ങായി നിലനിന്നിരുന്നു. നാടൻ കലകളിൽ പ്രഗത്ഭരായിരുന്നു. ത്രേതായുഗത്തിൽ സ്വയംഭൂവായ ശൈവചൈതന്യമാണ് കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിലുള്ളതെന്ന് ക്ഷേത്രസംബന്ധമായ രേഖകളിൽ കാണുന്നു. കേരളത്തിലെ മഹാക്ഷേത്രങ്ങളുടെ ഗണത്തിൽപ്പെട്ടിട്ടുള്ള ഈ ദേവാലയത്തിലെ ദാരുശില്പങ്ങളും മറ്റു സവിശേഷതകളും ആകർഷണീയങ്ങളും പഠനാർഹങ്ങളുമാണ്. ഇവിടെ രാമായണം കഥ തടിയിൽ കൊത്തിവച്ചിട്ടുണ്ട്. മുമ്പ് എട്ട് ദിവസക്കാലം നീണ്ടുനിന്നിരുന്ന ഉത്സവം നടന്നിരുന്നു. 500 വർഷം പഴക്കമുള്ളതായി വിശ്വസിക്കുന്ന അർജ്ജുനൻമല ശിവക്ഷേത്രത്തിലെ പൂജാരികൾ ഗിരിജന സമുദായക്കാരാണ്. ആദ്യകാലത്ത് ക്ഷേത്രഭരണം നടത്തിയിരുന്നവർ എട്ടുമുട്ടന്മാർ എന്നറിയപ്പെട്ടിരുന്നു. ഒരു കുടുംബത്തിലെ തന്നെ എട്ട് ആൺമക്കളെയാണ് ഈ പേരിൽ വിളിച്ചിരുന്നത്. ഇവർ വെയിൽ കായാൻ ഇരുന്നത് എന്ന് വിശ്വസിക്കപ്പെടുന്ന എട്ട് കല്ലുകൾ ഇന്നും ക്ഷേത്രപരിസരത്ത് കാണുവാൻ കഴിയും. ക്ഷേത്രത്തിനടുത്തുള്ള ചന്ദനക്കുളം പ്രസിദ്ധമാണ്. 150 വർഷം മുമ്പ് പുതുക്കിപ്പണിത ക്ഷേത്രത്തിൽ ദേവപ്രീതിക്കായി കോലടികളി, പാളകൊട്ടിപ്പാട്ട് എന്നിവ ഇന്നും നടത്തപ്പെടുന്നു.പത്താം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ മലബാർ വടകരയിൽ നിന്നും യോഹന്നാൻ മുദാസയുടെ ചിത്രവുമായി കുറവിലങ്ങാട്ട് പള്ളിയിലേക്ക് യാത്ര തിരിച്ച ഒരു കൂട്ടം സിദ്ധന്മാർ പെറ്റക്കുളം കരയിൽ വിശ്രമിച്ചു. അന്നവരുടെ കൈവശമുണ്ടായിരുന്ന ചിത്രം സ്ഥാപിച്ച് പ്രാർത്ഥന നടത്തിയ സ്ഥലത്തിന് പിന്നീട് വടകര എന്ന പേര് ലഭിച്ചു. ഇന്നവിടെ രണ്ട് പള്ളികളുണ്ട്. 1775-ൽ പഴയകൂറ്റുകാർ സ്ഥാപിച്ച ചെറിയ പള്ളിയുടെ സ്ഥാനത്ത് പേർഷ്യൻ വാസ്തുശില്പ മാതൃകയിൽ പണിതിട്ടുള്ള മനോഹരമായ ഒരു ദേവാലയം തന്നെ ഉയർന്നിരിക്കുന്നു. ഉത്തരവാദ ഭരണപ്രക്ഷോഭകാലത്ത് കൊല്ലം കസ്ബ പോലീസ് സ്റ്റേഷനിൽവച്ച് കൊല്ലപ്പെട്ട തമിഴ്നാട്ടുകാരനായ ശിവരാജപാണ്ഡ്യന്റെ ഓർമ്മക്കായി കൂത്താട്ടുകുളത്ത് സ്ഥാപിച്ച ശിവരാജപാണ്ഡ്യൻ മെമ്മോറിയൽ വായനശാല യാണ് ഇന്നത്തെ സി.ജെ.സ്മാരക പഞ്ചായത്ത് ലൈബ്രറിയായി മാറിയത്. ഈ ലൈബ്രറി ഈടുറ്റ അനവധി ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന ബൃഹത്തായ ഗ്രന്ഥശാലയാണ്. കൂത്താട്ടുകുളത്തിന് അഭിമാനിക്കത്തക്ക ഒരു കായിക ചരിത്രമുണ്ട്. 1966 മുതൽ 69 വരെ ചാക്കപ്പൻ മെമ്മോറിയൽ അഖിലേന്ത്യാ വോളിബോൾ ടൂർണ്ണമെന്റ് ഇവിടെ സംഘടിപ്പിച്ചു. കോരപ്പൻ ട്രോഫി ഫുട്ബോൾ ടൂർണ്ണമെന്റ്, കൈമ ട്രോഫി ഫുട്ബോൾ ടൂർണ്ണമെന്റ്, സ്പാർട്ടൻസ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെന്റ് ഇവയെല്ലാം ഈ നാടിനെ മധ്യകേരളത്തിലെ ശ്രദ്ധാകേന്ദ്രമാക്കിത്തീർത്തു. ഫുട്ബോളിന്റെ രംഗത്ത് ഏറെ സംഭാവനകൾ ചെയ്യാൻ കഴിഞ്ഞിട്ടുള്ള ക്ളബ്ബാണ് സ്പാർട്ടൻസ് കൂത്താട്ടുകുളം. കരാട്ടേ പരിശീലന രംഗത്ത് ഈ നാടിന് ഏറെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. ബ്ളാക്ക് ബെൽറ്റ് നേടിയ ധാരാളം ചെറുപ്പക്കാർ ഇവിടെയുണ്ട്. നവോത്ഥാനപരമ്പരയിൽ കൂത്താട്ടുകുളം കൊച്ചുനാരായണനാശാൻ, ഇന്ദിര-സുശീല സഹോദരിമാർ, ലീലാബിന്ദു സഹോദരിമാർ സംഗീത നാടകരംഗങ്ങളിൽ അംഗീകാരം ലഭിച്ചിട്ടുള്ളവരാണ്. മൺമറഞ്ഞ കലാകാരന്മാരായ സി.എം.ഏബ്രഹാം, കെ.ജെ.ഏബ്രഹാം എന്നിവരും ശ്രദ്ധേയരായിരുന്നു. | ||
<!--visbot verified-chils-> |