"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18: വരി 18:


===== History =====
===== History =====
  നമ്മുടെ മാതൃരാജ്യം സ്വാതന്ത്ര്യത്തിലേക്ക്  ചുവടെടുത്ത് വെയ്ക്കുന്ന 1950 കളിൽ അതിജീവനത്തിനായി വയനാട്ടിലേക്ക് മണ്ണുതേടിയെത്തിയ ഒരു പറ്റം മനുഷ്യരുടെ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഉത്കർഷേച്ഛയുടെയും കൂട്ടായ്മയിൽ സേവന സന്നദ്ധരായ ശ്രീ മാലിക്കോസ് മാസ്റ്റർ, ശ്രീ പാപ്പൂട്ടി കുന്നത്തുകുഴിയിൽ, ശ്രീ പി എം ദേവസ്യ മാസ്റ്റർ പേര്യക്കോട്ടിൽ എന്നിവരുടെ സഹകരണത്തോടെ അന്നത്തെ കൊമ്മയാട് ഇടവക വികാരി ബഹു സി ജെ വർക്കിയച്ചൻ സ്ഥാപിച്ച സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ, ചാണകവും കരിയും മെഴുകിയ ഓലമേഞ്ഞ ഷെഡ്ഡിൽ, പ്രൈമറി ക്ലാസ്സ് മാത്രമായി ആരംഭിച്ചതാണ്. 1959 ൽ വിദ്യാലയം അപ്പർ പ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു. 1965 - 70 കാലഘട്ടത്തിൽ പി എൽ മേരി ടീച്ചർ, കോതവഴി ജോസ് സർ എന്നിവരുടെ സഹായത്തോടെ ഒന്നാം ക്ലാസ്സിനായി ഒരു താത്കാലിക കെട്ടിടം നിർമ്മിച്ചു. പിന്നീട് അതേ സ്ഥാനത്തുതന്നെ ഇന്നത്തെ ഒന്നാം ക്ലാസ് കെട്ടിടം പുനർനിർമ്മിച്ചു. നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും സഹായസഹകരണങ്ങളോടെ സ്കൂളിന്റെ ബാക്കി ഭാഗം നവീകരിച്ച് ഓടിട്ട മേൽക്കൂരയും സിമൻറ് തറയുമായി മെച്ചപ്പെടുത്തി. തലശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. 2007 - 08 കാലഘട്ടത്തിൽ മാനന്തവാടി കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ സഹായത്തോടെ ഓഫീസ് ആവശ്യത്തിനായി ഒരു മുറി പണിയുകയും പിന്നീടത് കമ്പ്യൂട്ടർ ലാബ് ആക്കി മാറ്റുകയും ചെയ്തു. 2013 ൽ കേന്ദ്രസർക്കാരിന്റെ സി എച് ആർ ഡി ഫണ്ടും മാനന്തവാടി രൂപത കോർപറേറ്റിന്റെയും സ്കൂളിൽ അന്നുണ്ടായിരുന്ന അധ്യാപകരുടെയും ധനസഹായത്തോടെ പ്രധാന അധ്യാപകൻ ശ്രീ ജോണി റ്റി ജെ യുടെ നേതൃത്വത്തിൽ ഇപ്പോഴുള്ള ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുകയും, 2015 മാർച്ച് 02 ന് മാനന്തവാടി രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു.
====== General details ======


===== My Village Images =====
===== My Village Images =====
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2603753" എന്ന താളിൽനിന്ന് ശേഖരിച്ചത്