"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,424: വരി 1,424:


നൽകുകയുണ്ടായി.  വൈദ്യുതി മൂലo ഉണ്ടാകാൻ ഇടയുള്ള അപകടങ്ങൾ ഏതൊക്കെയാണെന്നും, അവ എങ്ങനെ തടയാം എന്നും , എങ്ങിനെ അധികാരികളെ അറിയിക്കണം എന്നും ക്ലാസ്സിൽ വ്യക്തമാക്കി.
നൽകുകയുണ്ടായി.  വൈദ്യുതി മൂലo ഉണ്ടാകാൻ ഇടയുള്ള അപകടങ്ങൾ ഏതൊക്കെയാണെന്നും, അവ എങ്ങനെ തടയാം എന്നും , എങ്ങിനെ അധികാരികളെ അറിയിക്കണം എന്നും ക്ലാസ്സിൽ വ്യക്തമാക്കി.
=== ജൂലൈ 1 ===
=== ഡോക്ടേഴ്സ് ദിനം ===
കൂനമ്മാവ് സെൻ്റ്. ജോസഫ്സ് വിദ്യാലയത്തിലെ കുട്ടികൾ,July 1 ഡോക്ടേഴ്സ് ദിനം സമുചിതമായി ആചരിച്ചു.
ദൈവത്തിൻ്റെ പ്രതിപുരുഷന്മാരായി ആതുരസേവന രംഗത്ത് നിസ്വാർഥ സേവനം ചെയ്യുന്ന എല്ലാ ആരോഗ്യ പ്രവർത്തകരേയും അനുസ്മരിച്ചു കൊണ്ടുള്ള സന്ദേശം കുട്ടികൾക്ക് നൽകി. കൂനമ്മാവ് കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച് ഡോക്ടേഴ്സിനും, ആരോഗ്യ പ്രവർത്തകർക്കും, നന്ദി പറയുകയും, ആശംസ കാർഡുകൾ നൽകുകയും ചെയ്തു.
=== ജൂലൈ 5 ===
=== സെൻറ് തോമസ് ദിനം ===
കൂനമ്മാവ് സെൻ്റ് ജോസഫ് യുപി സ്കൂളിൽ  ജൂലൈ 5 ന് സെൻറ് തോമസ് ദിനവും ബഷീർ ദിനവും സംയുക്തമായി ആഘോഷിച്ചു.വിശുദ്ധ തോമാശ്ലീഹായുടെ  അപദാനങ്ങൾ പ്രകീർത്തിക്കുന്ന ഗാനത്തിന് ഒപ്പം ഏഴാം ക്ലാസുകാർ  അവതരിപ്പിച്ച നൃത്താവിഷ്കാരം  വളരെ മനോഹരമായിരുന്നു
ഭാരതത്തിന്റെ അപ്പസ്തോലനായ തോമാശ്ലീഹായെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ ഈ പരിപാടി  സഹായകമായി. മലയാള സാഹിത്യത്തിൻ്റെ പ്രധാന എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രധാന കൃതിയായ ഭൂമിയുടെ അവകാശികൾ എന്നതിൻ്റെ ഒരു ദൃശ്വാവിഷ്കാരം കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. ഏഴാം ക്ലാസുകാരായ ജോസഫസ് റൈസൺ, ഹിബ , എജോബിൻ ,ആൻഡ്രിയ തുടങ്ങിയവർ അതിൽ കഥാപാത്രങ്ങളായി വേദിയിൽ വന്നപ്പോൾ അത് നയന മനോഹരമായിരുന്നു. കൂടാതെ ബഷീറിൻ്റെ കഥകളും കവിതകളും ചിത്രങ്ങളും അടങ്ങിയ ഒരു പതിപ്പും കുട്ടികൾ തയ്യാറാക്കിയത് ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് പ്രകാശനം ചെയ്തു.
=== *പ്രകൃതിയോടൊപ്പം നില്ക്കാം...* ===
=== *നല്ല പാഠമായ്* ===
കൂനമ്മാവ് സെൻ്റ് ജോസഫ് UP സ്കൂളിൽ മനോരമ നല്ല പാഠത്തിൻ്റെ ആഭിമുഖ്യത്തിൽ പെൻ ബോക്സ് ഉദ്ഘാടനം ചെയ്തു.സ്കൂളിലെ പി ടി എ പ്രസിഡൻ്റ് ഡോ. ഇന്ദു ആണ് പെൻ ബോക്സിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിച്ചത്.കുട്ടികളിൽ പരിസ്ഥിതി സ്നേഹം ഉളവാക്കാനും,നാളെയുടെ നല്ല പൗരന്മാരെ വാർത്തെടുക്കുവാനും ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും ഡോ .ഇന്ദു കൂട്ടിച്ചേർത്തു.കുട്ടികൾ നന്മയുടെ വക്താക്കൾ ആകുന്നതിനുള്ള പ്രവർത്തനങ്ങൾ ആണ് നല്ല പാഠം എന്നും ,ഇതിനായുള്ള പ്രവർത്തനങ്ങൾ നല്ല പാഠം പദ്ധതികളിൽ ഉൾപ്പെടുത്തണമെന്നും സി സീന ജോസ് പറഞ്ഞു.നല്ല പാഠം പ്രവർത്തനങ്ങൾക്ക് സിസ്റ്ററിൻ്റെ പരിപൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് അറിയിച്ചു.
=== ജൂലൈ 16 ===
=== കാർമൽ ദിനം ===
കർമ്മല മാതാവിൻ്റെ തിരുനാൾ ദിനം നമ്മുടെ വിദ്യാലയത്തിൽ സാഘോഷം കൊണ്ടാടി .ഈ ദിനത്തിന് മുന്നോടിയായി വിവിധ ക്ലാസുകാരുടെ നേതൃത്വത്തിൽ 9 ദിവസം കർമ്മല മാതാവിനോടുള്ള പ്രാർത്ഥനയും നടത്തുകയുണ്ടായി. കർമ്മല ദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി. കുട്ടികൾ അവതരിപ്പിച്ച ആശംസഗാനവും, ദൃശ്യാവിഷ്കരണവും അന്നത്തെ ദിനത്തിന് കൂടുതൽ മിഴിവേകി. KG വിഭാഗത്തിലെ കുട്ടികൾ അവതരിപ്പിച്ച നൃത്താവതരണവും ഏറെ മനോഹരമായിരുന്നു.നമ്മുടെ വിദ്യാലയത്തിലെ എല്ലാ സിസ്റ്റേഴ്സിനെയും പൂക്കൾ നൽകി ആദരിച്ചു.അധ്യാപക പ്രതിനിധി സോണി ടീച്ചറും,കുട്ടികളുടെ പ്രതിനിധി സാറാ സെറിനും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
=== July - 17 ===
=== ശാസ്ത്രമേള ===
കൂനമ്മാവ് സെൻ്റ് ജോസഫ് യുപി സ്കൂളിലെ , സ്കൂൾതല ശാസ്ത്രമേള ജൂലൈ 17 തീയതി ഉച്ചകഴിഞ്ഞ് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ടു.ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ ഇനങ്ങളിലായി ധാരാളം കുട്ടികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ കണ്ടെത്തുകയുണ്ടായി.
=== ജൂലൈ 21 ===
=== ചാന്ദ്രദിനം ===
ചാന്ദ്രദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികളും മത്സരങ്ങളും ജൂലൈ 22 തിങ്കളാഴ്ചയാണ് നടത്തപ്പെട്ടത്.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു.അന്നേരം സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും ഏഴാം ക്ലാസിലെ ആൻ മരിയ പിഎസ് ഒന്നാമതാവുകയും ചെയ്തു .വിദ്യാലയ അങ്കണത്തിൽ വച്ച് പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ പ്രദർശനവും നടത്തുകയുണ്ടായി.
=== ജൂലൈ 24 ===
=== സ്കൂൾ പാർലമെൻറ് ഇലക്ഷൻ നാമനിർദേശം ===
2024- 25അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷനിലെ വിവിധ തസ്തികകളിലേക്ക് വിദ്യാർത്ഥികൾ നാമനിർദേശം നൽകി.കുട്ടികൾ നൽകിയ നാമനിർദേശ പത്രികകൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സീനാ ജോസ് സ്വീകരിച്ചു.സ്ഥാനാർത്ഥികളും കൂട്ടുകാരും ഇലക്ഷൻ പ്രചരണവും നടത്തുകയുണ്ടായി.
=== ജൂലൈ 27 ===
=== സ്കൂൾതല കലോത്സവം ===
കൂനമ്മാവ് സെന്റ് ജോസഫ്സ് യുപി സ്കൂളിലെ സ്കൂൾതല കലോത്സവം ജൂലൈ 27 ശനിയാഴ്ച സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിലും വിവിധ വേദികളിലുമായി സംഘടിപ്പിക്കപ്പെട്ടു. രാവിലെ 9 30 ന് PTA പ്രസിഡൻറ് ശ്രീമതി ഇന്ദു ശരത്തിൻ്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം നടന്നു. ഹെഡ്മിസ്ട്രസ് സി. സീന ജോസ് ഏവർക്കും സ്വാഗതം ആശംസിച്ചു. 2024 നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന സ്കൂൾ ഒളിമ്പിക്സിന് മുന്നോടിയായി, ഒളിമ്പിക്സിൻ്റെ  പ്രാധാന്യം വിദ്യാർത്ഥി കളെ അറിയിക്കുന്നതിനായി ജൂലൈ 27 ശനിയാഴ്ച പ്രത്യേക assembly ചേർന്നു.  വാർഡ് മെമ്പർ ശ്രീ ബിജു പഴംപള്ളി  സ്കൂൾ ഒളിമ്പിക്സ | ദീപശിഖ തെളിയിക്കുകയുണ്ടായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക് സന്ദേശവും /അസംബ്ലിയിൽ വായിച്ചു.അന്നേദിനം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം  PTA പ്രസിഡൻ്റ് ശ്രീമതി ഡോ. ഇന്ദുശരത്  നിലവിളക്ക് കൊളുത്തി നിർവഹിച്ചു. സയൻസ് ,സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് , വിദ്യാരംഗം. KCSL തുടങ്ങിയ ക്ലബ്ബുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും വിവിധ പരിപാടികൾ നടത്തുകയും ചെയ്യുകയും ചെയ്തു. പൊതുസമ്മേളനത്തിനുശേഷം വിവിധ വേദികളിലായി നടന്ന കലോത്സവ മത്സരങ്ങളിൽ കുട്ടികൾ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു .വൈകിട്ട് 3.30 ന് പരിപാടികൾ സമാപിച്ചു.
1,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556261" എന്ന താളിൽനിന്ന് ശേഖരിച്ചത്