ഗവ.എച്ച് .എസ്.എസ്.കതിരൂര്/ചരിത്രം (മൂലരൂപം കാണുക)
20:11, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺschool charithram
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(school charithram) |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
== ചരിത്രം == | |||
പഴയ കോട്ടയം താലൂക്കിലെ ഏക ഹൈസ്കൂൾ. താലൂക്കിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഈറ്റില്ലം. മലബാറിലെ കായിക മികവിൽ ചരിത്രം കുറിച്ചു. വയനാട്, ഇരിട്ടി, പിണറായി, പെരളശ്ശേരി, പാനൂർ തുടങ്ങിയ ദൂരദേശങ്ങളിൽ നിന്നും കതിരൂരിൽ താമസിച്ചും കാൽനടയായും വന്ന് പഠിച്ച വിദ്യാർത്ഥികൾ ധാരാളം. 1922 മുതൽ 1945 വരെ ഇത് തുടർന്നു. 1945 ൽ കൂടാളിയിലും 1946 ൽ കൂത്തുപറമ്പിലും 1950 ൽ പാതിരിയാടും 1953ൽ പാനൂരിലും 1955 ൽ പേരാവൂരിലും 1956 ൽ ചൊക്ലിയിലും ഇരിട്ടിയിലും മാനേജ്മെന്റ് ഹൈസ്ക്കുളുകൾ ആരംഭിക്കുന്നത് വരെ ആ പ്രദേശങ്ങളിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെ ഏകകേന്ദ്രം കതിരൂർ ഗവണ്മെന്റ് ഹൈസ്കൂൾ മാത്രമായിരുന്നു. തലശ്ശേരി താലൂക്കിലെ ഏറ്റവും പാരമ്പര്യമുള്ള സ൪ക്കാ൪ സ്കൂൾ എന്ന ബഹുമതി ഇന്നും കതിരൂരിന് തന്നെ. കതിരൂരിൽ ബോർഡ് ഹൈസ്കൂൾ സ്ഥാപിക്കുന്നതി ൽ പി.ടി.ഭാസ്കരപണിക്കർ വഹിച്ച പങ്ക് ഒരു ചരിത്രഭൂമിയുടെ ആകെ വിദ്യാഭ്യാസ നവോത്ഥാനത്തിന് നിസ്തുലമായ ക൪മ്മ വേദിയൊരുക്കി. കതിരൂർ ഹൈസ്കൂളിലേക്ക് വിദ്യാ൪ത്ഥികൾ വന്നുചേർന്ന പ്രദേശങ്ങളിൽ ഇപ്പോൾ 66 ഹൈസ്കൂളുകൾ പ്രവ൪ത്തിക്കുന്നുണ്ട്. ഈ വിദ്യാലയം വിദ്യാ൪ത്ഥികളുടെ നിറവിലും അദ്ധ്യാപകരുടെ മികവിലും ഇപ്പോഴും പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്നു, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇന്നും ഊന്നൽ നല്കുന്നു. സാംസ്കാരിക രംഗത്ത് ശ്രദ്ധേയരായ പൂ൪വ്വവിദ്യാർത്ഥികൾ കേരളത്തിന്റെ നാനാ മണ്ഡലങ്ങളിലും നിറഞ്ഞുനില്ക്കുന്നു. സ്വദേശത്തും വിദേശത്തും പ്രഗത്ഭരായ മഹത് വ്യക്തികളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്. | |||
[[പ്രമാണം:Charitram2.jpg|നടുവിൽ|ലഘുചിത്രം]] |