"ജി.ബി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

'നെന്മാറ' എന്ന നാമധേയത്തെ പറ്റി നിലവിലുള്ള മറെറാരു അഭിപ്രായവും ഇവിടെ പ്രതിപാദിക്കാം. ചിലർ ഇന്ന് നെമ്മാറ എന്നതിന് പകരം നെന്മാറ എന്നാണ് പ്രയോഗിച്ച് കാണുന്നത്. 'നെല്ല് + മണി', 'നാല് + മുഖൻ' എന്നീ പദങ്ങൾ ആദേശ സന്ധി നിയമമനുസരിച്ച് നെന്മണി , നാന്മുഖൻ എന്നായിത്തീരും പോലെ 'നെല്ല് + മാറി 'എന്ന പദം കാലാന്തരത്തിൽ 'നെന്മാറി' യെന്നും, പിന്നീടത് 'നെന്മാറ' യെന്ന് ആയിതീർന്നു എന്നുമാണ് ആ അഭിപ്രായം.  ഇവിടത്തെ പ്രധാന തൊഴിൽ നെൽകൃഷിയാണ്. പണ്ട് ഇന്നത്തെ പോലെ നാണയങ്ങൾ സുലഭമല്ലാതിരുന്ന ആ പ്രാചീനകാലത്ത് വസ്തുക്കൾ കൈമാറുകയായിരിക്കണമല്ലോ എളുപ്പം .നെൽകൃഷി പ്രധാനമായും നിലവിലിരുന്ന സ്ഥലത്ത് കൈമാറ്റ വസ്തുവായി നെല്ല് ഉപയോഗിച്ചിരുന്നു. അങ്ങനെ നെല്ല് സുലഭമായി മാറിയിരുന്ന സ്ഥലമായതിനാലാണ് ഈ പ്രദേശം 'നെന്മാറ' യായി അറിയപ്പെട്ടത് എന്നാണ് അഭിപ്രായം.

=== '''ആരാധനാലയങ്ങൾ''' ===
ഭൗതികമായ ആഭിവൃദ്ധിക്കപ്പുറം  ശരിയായ മനശ്ശാന്തി ലഭിക്കണമെങ്കിൽ മനുഷ്യന് ആധ്യാത്മിക ബോധം ഉണ്ടാവേണ്ടതുണ്ട്. അത്തരത്തിലുള്ള ആധ്യാത്മിക ജ്ഞാനം പകരാനുള്ള അമ്പലങ്ങളും പള്ളികളും ഈ പ്രദേശത്തുണ്ട്. നെന്മാറയിലെ നെല്ലിക്കുളങ്ങര ക്ഷേത്രവും, വേട്ടക്കൊരുമകൻ ക്ഷേത്രം, പഴയഗ്രാമത്തിലെ കൃഷ്ണൻ കോവിൽ, വല്ലങ്ങിയിലെ ശിവക്ഷേത്രവും, വിത്തനശ്ശേരിയിലെ അയ്യപ്പൻകാവും, പോത്തുണ്ടിയിലെ ശിവ ക്ഷേത്രവും, അയിലൂരിലെ ശിവ ക്ഷേത്രവും, എല്ലാം ഇന്നും ഇന്നാട്ടുകാരുടെ പരിപാവനതീർത്ഥസ്ഥാനങ്ങളാണ്. ഇവക്കിടയിലൂടെ തലപൊക്കിനിൽക്കുന്ന നെന്മാറയിലെ ക്രിസ്ത്യൻ പള്ളിയും വല്ലങ്ങിയിലെ മുസ്ലിം മസ്ജിദും മത സൗഹാർദ്ദത്തിന്റെ വിശുദ്ധ സന്ദേശം നൽകിക്കൊണ്ടിരിക്കുന്നു.
=== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ===
വിദ്യാഭ്യാസ കാര്യത്തിൽ വളരെ ഉയർന്ന നിലവാരമാണ് ഈ പ്രദേശത്തുകാർ പുലർത്തിയിരുന്നത്. മറ്റ് ഉൾനാടൻ പ്രദേശങ്ങളെല്ലാം ആധുനിക വിദ്യാഭ്യാസത്തെപ്പറ്റി കേട്ടുതുടങ്ങുന്നതിനു എത്രയോ മുൻപായി തന്നെ ഈ പ്രദേശം വിദ്യാലയങ്ങളാലും വിദ്യാസമ്പന്നരാലും അനുഗ്രഹീതമായി  കഴിഞ്ഞിരുന്നു. ആദ്യമായി ജനങ്ങളുടെ സാംസ്കാരികോന്നതിയെ ലാക്കാക്കി ഇവിടെയൊരു ഹൈ സ്‌കൂൾ സ്ഥാപിച്ച രായിരം കണ്ടത്ത് ഗോവിന്ദമേനോനും അദ്ദേഹത്തിന്റെ ശിഷ്യനും ആയ പടിഞ്ഞാറേപാറയിൽ ശ്രീ നാരായണൻ നായരും ഈ രംഗത്ത് വിസ്മരിക്കപ്പെടാനാവാത്ത വ്യക്തികളാണ്.
'''ഇന്ന് നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''
ജി.  എച്ച് .എസ് .എസ്.  നെന്മാറ
ജി . ജി. വി. എച്ച്. എസ്. എസ്.  നെന്മാറ
ജി. എൽ . പി. എസ്. നെന്മാറ
എൻ. എസ്. എസ്. കോളേജ്  നെന്മാറ
ജി. യു. പി. എസ്. വല്ലങ്ങി.
ജി.  എച്ച് .എസ്. തിരുവഴിയാട്
മറ്റനേകം എയ്ഡഡ് / പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2470279" എന്ന താളിൽനിന്ന് ശേഖരിച്ചത്