"ജി.ബി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== നെന്മാറ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== നെന്മാറ ==
== നെന്മാറ ==
അയിലൂർ, തിരുവഴിയാട് ,നെന്മാറ, വല്ലങ്ങി, വിത്തനശ്ശേരി, എന്നീ അഞ്ച് ദേശങ്ങൾ ഉൾകൊള്ളുന്ന, പഴയ കൊടകര നാടിന്റെ തലസ്ഥാനമായിരുന്നു നെന്മാറ. നെല്ലിയാമ്പതി മലനിരകളുടെ താഴ്വരയിൽ പച്ചവില്ലീസ് സാരിയണിഞ്ഞ ഹൂറിയെപ്പോലെയാണീ സുന്ദര ഗ്രാമം . പണ്ട് വെറുമൊരു കാട്ടു  പ്രദേശമായിരുന്നു നെന്മാറ. മലമ്പനിയും ശുദ്ധജലരാഹിത്യവുമായിരുന്നു പണ്ട് കാലത്ത് ഈ പ്രദേശത്തിന്റെ തീരാ ശാപങ്ങൾ . എന്നാൽ സ്വയം പര്യാപ്തമായ  ഒരു പ്രാചീന ഗ്രാമത്തിന്റെ കെട്ടുറപ്പ് ഇന്ന് നെന്മാറക്കുണ്ട് .
നെന്മാറ എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചത് എങ്ങനെ എന്നതിനെപ്പറ്റി പല അഭ്യൂഹങ്ങളും നിലവിലുണ്ട്. ദിവംഗതനും ത്രിഭാഷാ പണ്ഡിതനുമായ ശ്രീ പടിഞ്ഞാറേ പാറയിൽ നാരായണൻ നായരുടെ അഭിപ്രായത്തിൽ നെയ്യ് മാറുന്ന - കൈമാറ്റം ചെയ്യുന്ന - സ്ഥലം എന്ന നിലയ്ക്കാണ് ഈ പ്രദേശത്തിന് 'നെയ് മാറി' എന്ന പേരുണ്ടായത്. 'നെയ്മാറി' എന്ന പദം ക്രമേണ ലോപിച്ചാണ് ഇന്നത്തെ നെന്മാറയായി തീർന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നു.
'നെന്മാറ' എന്ന നാമധേയത്തെ പറ്റി നിലവിലുള്ള മറെറാരു അഭിപ്രായവും ഇവിടെ പ്രതിപാദിക്കാം. ചിലർ ഇന്ന് നെമ്മാറ എന്നതിന് പകരം നെന്മാറ എന്നാണ് പ്രയോഗിച്ച് കാണുന്നത്. 'നെല്ല് + മണി', 'നാല് + മുഖൻ' എന്നീ പദങ്ങൾ ആദേശ സന്ധി നിയമമനുസരിച്ച് നെന്മണി , നാന്മുഖൻ എന്നായിത്തീരും പോലെ 'നെല്ല് + മാറി 'എന്ന പദം കാലാന്തരത്തിൽ 'നെന്മാറി' യെന്നും, പിന്നീടത് 'നെന്മാറ' യെന്ന് ആയിതീർന്നു എന്നുമാണ് ആ അഭിപ്രായം.  ഇവിടത്തെ പ്രധാന തൊഴിൽ നെൽകൃഷിയാണ്. പണ്ട് ഇന്നത്തെ പോലെ നാണയങ്ങൾ സുലഭമല്ലാതിരുന്ന ആ പ്രാചീനകാലത്ത് വസ്തുക്കൾ കൈമാറുകയായിരിക്കണമല്ലോ എളുപ്പം .നെൽകൃഷി പ്രധാനമായും നിലവിലിരുന്ന സ്ഥലത്ത് കൈമാറ്റ വസ്തുവായി നെല്ല് ഉപയോഗിച്ചിരുന്നു. അങ്ങനെ നെല്ല് സുലഭമായി മാറിയിരുന്ന സ്ഥലമായതിനാലാണ് ഈ പ്രദേശം 'നെന്മാറ' യായി അറിയപ്പെട്ടത് എന്നാണ് അഭിപ്രായം.
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2470059" എന്ന താളിൽനിന്ന് ശേഖരിച്ചത്