"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:29, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്→ക്രിസ്മസ് ആഘോഷം
വരി 1,290: | വരി 1,290: | ||
===ക്രിസ്മസ് ആഘോഷം=== | ===ക്രിസ്മസ് ആഘോഷം=== | ||
കൂനമ്മാവ് സെൻറ് ജോസഫ്സ് യു പി സ്കൂളിൽ ക്രിസ്മസ് ആഘോഷം 22/ 12 / 23 വെള്ളിയാഴ്ച നടത്തുകയുണ്ടായി രാവിലെ 9 30ന് PTA കമ്മിറ്റി അംഗങ്ങളും അധ്യാപകരും School ന്റെ ഹെഡ്മിസ്ട്രസ്സ് Sr Seena Jose നേതൃത്വത്തിൽ Staff roomൽ ഒരുമിച്ച് കൂടി സന്തോഷം പങ്കുവയ്ക്കുകയുണ്ടായി. കുട്ടികളെല്ലാവരും റെഡും വൈറ്റും നിറങ്ങളിലുള്ള dress code അണിഞ്ഞു വന്നത് ആഘോഷത്തിന് മാറ്റുകൂട്ടി . പുൽക്കൂടും ക്രിസ്മസ് ട്രീയും വളരെ മനോഹരമായി അലങ്കരിച്ചിരുന്നു. സാന്തായുടെ വേഷം ധരിച്ച ക്രിസ്മസ് പാപ്പമാരും ചടങ്ങിന് കൊഴുപ്പേകി. 10 മണിക്ക് ഈശ്വരപ്രാർത്ഥനയോടുകൂടി പൊതുസമ്മേളനം ആരംഭിച്ചു. രണ്ടാം ക്ലാസിലെ അധ്യാപികയായ Stefy ടീച്ചർ ക്രിസ്മസിന്റെ സന്ദേശം നൽകുകയുണ്ടായി തുടർന്ന് PTA വൈസ് പ്രസിഡന്റ് ശ്രീമതി ഇന്ദു ശരത് ആശംസ്കൾ അർപ്പിച്ച് സംസാരിച്ചു. എൽ പി വിഭാഗം ക്ലാസുകാരുടെ ക്രിസ്മസ് കരോൾ മത്സരം നടന്നു. ക്രിസ്മസിനോടനുബന്ധിച്ച് നടത്തിയ വേഡ് ഓഫ് ഗോഡ് മത്സരത്തിൽ 25 വചനങ്ങൾ കാണാതെ പറഞ്ഞ കുട്ടികളിൽ നിന്നും ലോട്ടിലൂടെ തെരഞ്ഞെടുത്ത രണ്ടു കുട്ടികൾ വേഡ് ഓഫ് ഗോഡ് പറയുകയുണ്ടായി.. നമ്മുടെ school ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഋതികേശിന്റെ പിയാനോ വായനയായിരുന്നു പിന്നീട് നടന്നത്. അതിനെ തുടർന്ന് ആറാം ക്ലാസുകാരുടെ നേതൃത്വത്തിൽ വളരെ മനോഹരമായ ഒരു സ്കിറ്റ് ദൃശ്യവിഷ്കാരം ഉണ്ടായിരുന്നു . പിന്നീട് UP വിഭാഗം കരോൾ മത്സരം നടത്തപ്പെട്ടു. അതിനുശേഷം പറവൂർ സബ്ജില്ലാ ശാസ്ത്രോത്സവം, കലോത്സവം തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് അധ്യാപകരും PTA കമ്മിറ്റി അംഗങ്ങളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി. കുട്ടികൾക്കുള്ള കേക്ക് വിതരണത്തിനും ഉച്ചഭക്ഷണത്തിനും ശേഷം 12:45ന് പരിപാടികൾ എല്ലാം അവസാനിച്ചു. | കൂനമ്മാവ് സെൻറ് ജോസഫ്സ് യു പി സ്കൂളിൽ ക്രിസ്മസ് ആഘോഷം 22/ 12 / 23 വെള്ളിയാഴ്ച നടത്തുകയുണ്ടായി രാവിലെ 9 30ന് PTA കമ്മിറ്റി അംഗങ്ങളും അധ്യാപകരും School ന്റെ ഹെഡ്മിസ്ട്രസ്സ് Sr Seena Jose നേതൃത്വത്തിൽ Staff roomൽ ഒരുമിച്ച് കൂടി സന്തോഷം പങ്കുവയ്ക്കുകയുണ്ടായി. കുട്ടികളെല്ലാവരും റെഡും വൈറ്റും നിറങ്ങളിലുള്ള dress code അണിഞ്ഞു വന്നത് ആഘോഷത്തിന് മാറ്റുകൂട്ടി . പുൽക്കൂടും ക്രിസ്മസ് ട്രീയും വളരെ മനോഹരമായി അലങ്കരിച്ചിരുന്നു. സാന്തായുടെ വേഷം ധരിച്ച ക്രിസ്മസ് പാപ്പമാരും ചടങ്ങിന് കൊഴുപ്പേകി. 10 മണിക്ക് ഈശ്വരപ്രാർത്ഥനയോടുകൂടി പൊതുസമ്മേളനം ആരംഭിച്ചു. രണ്ടാം ക്ലാസിലെ അധ്യാപികയായ Stefy ടീച്ചർ ക്രിസ്മസിന്റെ സന്ദേശം നൽകുകയുണ്ടായി തുടർന്ന് PTA വൈസ് പ്രസിഡന്റ് ശ്രീമതി ഇന്ദു ശരത് ആശംസ്കൾ അർപ്പിച്ച് സംസാരിച്ചു. എൽ പി വിഭാഗം ക്ലാസുകാരുടെ ക്രിസ്മസ് കരോൾ മത്സരം നടന്നു. ക്രിസ്മസിനോടനുബന്ധിച്ച് നടത്തിയ വേഡ് ഓഫ് ഗോഡ് മത്സരത്തിൽ 25 വചനങ്ങൾ കാണാതെ പറഞ്ഞ കുട്ടികളിൽ നിന്നും ലോട്ടിലൂടെ തെരഞ്ഞെടുത്ത രണ്ടു കുട്ടികൾ വേഡ് ഓഫ് ഗോഡ് പറയുകയുണ്ടായി.. നമ്മുടെ school ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഋതികേശിന്റെ പിയാനോ വായനയായിരുന്നു പിന്നീട് നടന്നത്. അതിനെ തുടർന്ന് ആറാം ക്ലാസുകാരുടെ നേതൃത്വത്തിൽ വളരെ മനോഹരമായ ഒരു സ്കിറ്റ് ദൃശ്യവിഷ്കാരം ഉണ്ടായിരുന്നു . പിന്നീട് UP വിഭാഗം കരോൾ മത്സരം നടത്തപ്പെട്ടു. അതിനുശേഷം പറവൂർ സബ്ജില്ലാ ശാസ്ത്രോത്സവം, കലോത്സവം തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് അധ്യാപകരും PTA കമ്മിറ്റി അംഗങ്ങളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി. കുട്ടികൾക്കുള്ള കേക്ക് വിതരണത്തിനും ഉച്ചഭക്ഷണത്തിനും ശേഷം 12:45ന് പരിപാടികൾ എല്ലാം അവസാനിച്ചു. | ||
=== ലോക അർബുദ ദിനം === | |||
സെന്റ് ജോസഫ് യു പി സ്കൂൾ കൂനമ്മാവിലെ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളാണ് ഫെബ്രുവരി 4 ലോക കാൻസർദിനം ആചരിച്ചത്.കാൻസർ വരാനുള്ള കാരണങ്ങളും കാൻസറിന്റെ ലക്ഷണങ്ങളും പ്ലക്കാർഡിൽ എഴുതി പ്രദർശിപ്പിക്കുകയും വായിക്കുകയും ചെയ്തു. കൃത്യമായ ഭക്ഷണക്രമം, വ്യായാമം, മരുന്ന്, ആത്മവിശ്വാസം ഇവയിലൂടെഒരു പരിധിവരെ അർബുദത്തെ തടയാം എന്നും വ്യക്തമാക്കി. H M സിസ്റ്റർ സീന ജോസ് കാൻസറിനെ കുറിച്ച് ഒന്നാം ക്ലാസുകാർ തയ്യാറാക്കി പറഞ്ഞകാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഉദ്ബോധിപ്പിക്കുകയുണ്ടായി. വളരെ ലളിതമായും വ്യക്തമായും ഒന്നാം ക്ലാസിലെ കൂട്ടുകാർ കാൻസറിനെ കുറിച്ചുള്ള അവബോധം നൽകികൊണ്ടു ലോക കാൻസർ ദിനം ആചരിച്ചു. | |||
=== ഫെബ്രുവരി 10 ചാവറജയന്തി === | |||
കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളാണ് വിശുദ്ധ ചാവറ പിതാവ്.സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ്) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു വി. ചാവറയച്ചൻ ' ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായിക പരിഷ്കർത്താവ് ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ മേഖലകളിൽ അദ്ദേഹം അർപ്പിച്ച പ്രവർത്തനങ്ങൾ അവസ്മരണിയമാണ്..വി.ചാവറ പിതാവിന്റെ ജയന്തിയോടാനുബന്ധിച്ചു സെന്റ് ജോസഫ് യു.പി സ്കൂളിലും പ്രാർത്ഥനപരവും വിജ്ഞാനപ്രദവുമായ പരിപാടികൾ നടത്തുകയുണ്ടായി. അന്നേ ദിനം തന്നെ സന്യാസ ജീവിതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന Sr Shincy യെ ആദരിക്കുകയുണ്ടായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് സന്നിഹിതയായിരുന്നു. ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത് നാലാം ക്ലാസിലെയും ആറാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികളാണ്. ചാവറ പിതാവിന്റെ ചരിത്രപരമായ ഏടുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി . അദ്ദേഹത്തിന്റെ വിശുദ്ധി നിറഞ്ഞ ജീവിതം മാതൃകയാക്കാൻ ആഹ്വാനം ചെയ്യുന്ന രീതിയിൽ ഒരു സന്ദേശ പ്രസംഗം നാലാം ക്ലാസിലെ എറിക് സിജോയ് അവതരിപ്പിച്ചു. മനസ്സിനെ ശാന്തിയിലേക്കും സമാധാനത്തിലേക്ക് നയിക്കുന്ന രീതിയിൽ ഗാനമാലപിച്ചു രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾ. ചാവറ പിതാവിന്റെ നന്മയും വിശുദ്ധിയും വിളിച്ചോതുന്ന ഗാനത്തിന് ചുവടുകൾ വച്ചു നാലാം ക്ലാസിലെ കുട്ടികൾ. സിസ്റ്റർ ഷിൻസിക്കു ആശംസകൾ അർപ്പിച്ചു കൊണ്ട് ആറാം ക്ലാസിലെ കുട്ടികൾ മധുരമായ ഒരു ഗാനമാലപിക്കുകയും പൂക്കൾ നൽകി വിഷ് ചെയ്യുകയും ചെയ്തു. 25 വർഷങ്ങൾ സന്യസജീവിതത്തിൽ പൂർത്തിയാക്കിയ സിസ്റ്റർ ഷിൻസിക്ക്, ഹെഡ്മിസ്ട്രെസ് സിസ്റ്റർ സീന ജോസ്, അധ്യാപികയായ ചിഞ്ചു ജോർജ്,വിദ്യാർത്ഥിയായ, സെറിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. | |||
=== ദേശീയ വിരവിമുക്തദിനം === | |||
കൂനമ്മാവ് സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ 2024 ഫെബ്രുവരി 8 ന് ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുകയുണ്ടായികുട്ടികളിൽ പോഷക കുറവിനും വിളർച്ചയ്ക്കും കാരണമാകുന്ന വിരബാധ നിയന്ത്രിക്കുന്നതിനാണ് കുട്ടികൾക്ക് ഈ ഗുളിക നൽകുന്നത്. കുട്ടികളും അധ്യാപകരും ഒരുമിച്ച് ക്ലാസ്മുറികളിൽ ഗുളിക കഴിച്ചു. 8-ാം തീയതി കഴിക്കാതിരുന്ന കുട്ടികൾക്ക് ഫെബ്രുവരി 15 ന് നൽകുകയുണ്ടായി ആരോഗ്യ പ്രശ്നമുള്ളവർക്കും വീട്ടിൽ നിന്ന് കഴിച്ചവർക്കുംഗുളിക നൽകിയില്ല. ഈ രണ്ടു ദിവസങ്ങളിലായി845 കുട്ടികൾ വിരഗുളിക കഴിക്കുക യുണ്ടായി. | |||
=== പഠനോത്സവ ശിൽപ്പശാല === | |||
സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന 2023 - 24 അധ്യയന വർഷത്തെ, പഠനോത്സവ പ്രവർത്തനങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട് പറവൂർ ഉപജില്ലയിലെ അധ്യാപകർക്ക്നടത്തിയ ശിൽപ്പശാല കൂനമ്മാവ് സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ 20-2-24 ചൊവ്വാഴ്ച നടത്തുകയുണ്ടായി. ബി ആർ സി അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ശിൽപ്പശാലയിൽ പറവൂർ ഉപജില്ലയിലെ വിവിധ സ്കൂളിൽ നിന്നും 82 ഓളം അധ്യാപകർ പങ്കെടുത്തു .പ്രാർത്ഥനാ ഗീതത്തോടുകൂടി ആരംഭിച്ച ഏകദിന പരിശീലന പരിപാടിയിൽ സെൻറ് ജോസഫ്സ് സ്കൂളിലെ പ്രധാന അധ്യാപികയായ സിസ്റ്റർ സീന ജോസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.10.00 മണിയോടുകൂടി പരിശീലനം ആരംഭിക്കുകയും പഠനോത്സവത്തിന്റെ ലക്ഷ്യങ്ങൾ ,വിദ്യാലയത്തിന്റെ മികവ് പഠന ഉൽപ്പന്നങ്ങൾ എന്നിവയെക്കുറിച്ച് ചർച്ചനടത്തുകയുംചെയ്തു.11 മണിയോടുകൂടി ഐസ് ബ്രേക്കിംഗ് സെക്ഷൻ ആരംഭിച്ചു ഇതിനോട് അനുബന്ധമായി അധ്യാപകർ തങ്ങൾക്കുള്ള കലകൾ കണ്ടെത്തുകയുംഅവ പറയുകയും ചെയ്തു.പിന്നീട് 12 ഗ്രൂപ്പുകളായി അധ്യാപകരെ തിരിച്ചു.അതിനുശേഷം പഠനോത്സവം എപ്രകാരം നമ്മുടെ വിദ്യാലയങ്ങളിൽ നടത്താം എന്നും ,വിദ്യാലയം മികവുകൾ പ്രദർശിപ്പിക്കുന്നവയും പ്രകടമാക്കുന്നവയും എന്ന് ഗ്രൂപ്പുകളിൽ ചർച്ച നടത്തുകയും ചാർട്ട് പേപ്പറിൽ അവ എഴുതി ഓരോ ഗ്രൂപ്പുകളും പൊതു വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു.ഒരു മണിയോടുകൂടി ഭക്ഷണത്തിനായി എല്ലാവരും പിരിഞ്ഞു രണ്ടുമണിക്ക് എല്ലാവരും ഒരുമിച്ച് ചേർന്നതിനു ശേഷം 12 ഗ്രൂപ്പുകൾ വിവിധ ക്ലാസുകളിൽ വിദ്യാലയ മികവുകൾ കണ്ടെത്താൻ പുറപ്പെടുകയുംചെയ്തു. | |||
എൽ പി യു പി വിഭാഗങ്ങളിലെ വിവിധ ക്ലാസുകൾ വിഷയ അടിസ്ഥാനത്തിൽ അധ്യാപകർ ചെന്ന് കാണുകയും അതിൻറെ വിലയിരുത്തലുകൾ നടത്തുകയും ചെയ്തു. | |||
കുട്ടികളുടെ പഠന നേട്ടങ്ങളും അവരുടെ നോട്ടുബുക്കുകളും അവരിൽ മറഞ്ഞിരിക്കുന്ന അഭിരുചികളും കലാ വാസനകളും അധ്യാപകർ നേരിട്ടു കാണുന്നതിൽ ശ്രദ്ധ ചെലുത്തി.ഉച്ചകഴിഞ്ഞ് 3:00 മണിയോടുകൂടി എൽ പി യു പി വിഭാഗങ്ങളിലെക്ലാസുകളിൽ ചെന്ന് കണ്ട റിപ്പോർട്ടുകൾ ഓരോ ഗ്രൂപ്പുകളും തങ്ങൾക്ക് തന്ന ഫോർമാറ്റ് അനുസരിച്ച് അവതരിപ്പിച്ചു.വളരെ നല്ല രീതിയിലുള്ള അഭിപ്രായപ്രകടനങ്ങൾ ആയിരുന്നു അധ്യാപകരിൽ നിന്നും കേൾക്കാനിടയായത്.തുടർന്ന് 3:45 ടോടുകൂടി കൺക്ലൂഡിങ് സെക്ഷൻ നടന്നു. ശിൽപ്പശാല നടത്തുന്നതിന് സൗകര്യപ്രദമായ ഒരു സ്ഥലം നൽകിയതിന്ബിആർസി അധ്യാപകർ സെൻ്റ് ജോസഫ് സ് സ്കൂൾ അധികൃതരോട് നന്ദി പറഞ്ഞു .തുടർന്ന് സ്കൂളിലെ പ്രധാന അധ്യാപിക,എല്ലാവർക്കുംനന്ദി പറഞ്ഞു. രാഷ്ട്ര ഗീതത്തോട് കൂടെ പരിശീലന പരിപാടി കൃത്യം 4.00 ന് അവസാനിച്ചു. | |||
=== ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം === | |||
സെൻറ് ജോസഫ് മക്കളും ലോകമാതൃഭാഷാ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. വിശിഷ്ട അതിഥിയായി എത്തിയത് സുഭാഷ് ലൈബ്രറിയിലെ പ്രസിഡൻറ് മാത്യൂസ് കൂനമ്മാവാണ്.ഏവർക്കും സ്നേഹത്തോടെ സന്തോഷത്തോടെ എച്ച് എം സി. സീനാ ജോസ് സ്വാഗതം ആശംസിച്ചു. അതിനുശേഷം കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ ഉണ്ടായിരുന്നു. അന്ന ജോൺസൺ മാതൃഭാഷ ദിനത്തെക്കുറിച്ച് സന്ദേശം പങ്കുവച്ചു. പിന്നീട് മലയാളിയുടെ സ്വന്തം ഭാഷയായ മലയാളഭാഷയിൽ [കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല, സങ്കി: 23:1]എന്ന ബൈബിൾ വചനം, പറയുകയും പിന്നീട് ആ വചനം ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന 10 ഭാഷകളായ ,ചൈനിസ്, പോർറ്റ്യുഗീസ്, റഷ്യ, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി അറബി, ജപ്പാൻ, സ്പാനിഷ്, പഞ്ചാബി എന്നിവയിലേക്ക് തർജ്ജിമ ചെയ്ത് കുട്ടികൾ ഏറ്റ് പറഞ്ഞത് വളരെ ആകർഷകമായി. അതിന് ശേഷം, വള്ളത്തോളിന്റെമാതൃഭാഷയുടെ മഹത്വം പ്രകീർത്തിക്കുന്ന കവിത ആലപിച്ചു, തുടർന്ന് വിവിധ ക്ലാസ്സ്കാർ, വിവിധ വിഷയങ്ങളോടനുബന്ധിച്ചും, വർണ്ണവിസ്മയം എന്ന മികവു പരിപാടിയുമായി ഒരുക്കിയ മാഗസ്സിനുകൾ മാത്യൂ സാർ പ്രകാശനം ചെയ്തു. മാഗസ്സിനെ കുറിച്ച് അദ്ദേഹം വളരെ പ്രശംസിച്ച് സംസാരിച്ചു. അധ്യാപകരുടെയും കുഞ്ഞുമക്കളുടെയും കഴിവിന്റെയും കഠിനധ്വാനത്തിന്റെയും നേർക്കാഴ്ചയാണ് മാഗസിൻ എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. സി. റെജിയുടെ നന്ദിയോടെ മാതൃഭാഷാ ദിന പരിപാടികൾ സമാപിച്ചു. | |||
=== World Thinking Day / Investiture Ceremony === | |||
Scout പ്രസ്ഥാനത്തിൻെറ സ്ഥാപകനായ ലെഫ്റ്റനൻ്റ് ജനറൽ ബേഡൻപവ ലിന്റെയും പ്രിയ പത്നിയുടെയും ജന്മദിനമായ ഫെബ്രുവരി 22നാണ് world Thinking day ആചരിക്കുന്നത്. Scout പ്രസ്ഥാനത്തിലെ അംഗങ്ങൾ എല്ലാവർഷവും ഫെബ്രുവരി 22ന് ലോക സ്കൗട്ട് ദിനമായി ആചരിക്കുന്നു . കൂനമ്മാവ് സെൻറ് ജോസഫ്സ് യു.പി സ്കൂളിലും ഈ ദിനം ആചരിക്കുകയുണ്ടായി. School open stage ൽ എല്ലാവരും കാണത്തക്ക വിധത്തിൽ BP, Lady BP എന്നിവരുടെ ഫോട്ടോകൾ പ്രദർശിപ്പിച്ച് പുഷ്പാലങ്കാരം നടത്തുകയുണ്ടായി. കൂടാതെ ഈ സംഘടനയിലെ അംഗങ്ങൾ ചേർന്ന് സ്കൗട്ട് ചരിത്രം, BP Quotes, Scout Motto Scout Promise എന്നിവ തയ്യാറാക്കി Notice board ൽ പ്രദർശിപ്പിച്ചു. സർവ്വ മതപ്രാർത്ഥന നടത്തുകയുണ്ടായി. ' നമ്മുടെ വിദ്യാലയത്തിലെ Scout and guides സംഘടനയിലേക്ക് പുതുതായി പ്രവേശനം ലഭിച്ച വിദ്യാർത്ഥികളുടെ Investiture ceremony യും അന്നേ ദിനം നടത്തപ്പെട്ടു.ഈ ചടങ്ങിലേക്ക് വിശിഷ്ടാതിഥിയായി എത്തിച്ചേർന്നത് 2023 വർഷത്തിൽ വിശിഷ്ടസേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ ശ്രീ ഹബീബ് സാറാണ്.37 കുട്ടികൾ ഈ സംഘടനയിലേക്ക് പുതുതായി പ്രവേശനം നേടുകയുണ്ടായി സ്കൂളിന്റെഹെഡ്മിസ്ട്രസ് Sr Seena Jose ചടങ്ങിൽ സന്നിഹിതയായിരുന്നു.സ്കൂളിലെ സ്കൗട്ട്, ഗൈഡ്‌സ് , ബുൾബുൾ വിഭാഗത്തിലെ അധ്യാപകരുടെ നേതൃത്വത്തിൽ വളരെ മനോഹരമായി Investiture Ceremony യും 'Thinking Day യുംനടത്തപ്പെട്ടു. | |||
=== ഊർജ്ജിത വയറിളക്ക രോഗ നിയന്ത്രണപക്ഷാചരണം === | |||
2014 മുതൽ ആരോഗ്യവകുപ്പ് നടപ്പിലാക്കിവരുന്ന ഊർജ്ജിത വയറിളക്ക രോഗനിയന്ത്രണ പക്ഷാചരണം എന്നതിന്റെ ഭാഗമായി കൂനമ്മാവ് സെൻറ്ജോസഫസ് UP സ്കൂളിൽ 23/2/2024( വെള്ളിയാഴ്ച) രാവിലെ അസംബ്ലി മധ്യേ കുട്ടികൾക്ക് ബഹുമാനപ്പെട്ട ജീമോൾ ടീച്ചർ നടത്തിയ ബോധവൽക്കരണ ക്ലാസിലൂടെ വയറിളക്കം എങ്ങനെ ഉണ്ടാകുമെന്നും വയറിളക്കം ഉണ്ടായാൽ അത് പരിഹരിക്കാനുള്ള മാർഗനിർദേശങ്ങളെ കുറിച്ചും വളരെ വ്യക്തമായ വിധത്തിൽ സംസാരിക്കുകയുണ്ടായി.മലിനമാക്കപ്പെട്ട വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും വയറിളക്ക രോഗങ്ങൾ പകരുന്നതിനാൽ തുറന്നു വെച്ചിരിക്കുന്നതോ പഴകിയതോ വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കിയതോ ആയ ഭക്ഷണം കഴിക്കരുതെന്നും ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും നന്നായി കൈകൾ കഴുകണമെന്നും അതോടൊപ്പം വയറിളക്ക രോഗങ്ങൾ നിർമാർജനം ചെയ്യുന്നതിനുള്ള പരിഹാര നിർദ്ദേശങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ORS പൊടി വെള്ളത്തിലിട്ട് കുടിക്കണമെന്നും സിങ്ക് ഗുളികകൾ കഴിക്കുകയും ചെയ്യണമെന്ന് ഉദ്ബോധിപ്പിക്കുകയുണ്ടായി. ഇങ്ങനെ ചെയ്താൽ വ.യറിളക്കം മൂലം ഉണ്ടാകുന്ന ശിശുമരണം ഇല്ലാതാക്കാം എന്നും കുട്ടികളെ ബോധവൽക്കരിച്ചു കുട്ടികൾ എല്ലാവരും തന്നെ ഇതേക്കുറിച്ച് ക്ലാസ് മുറികളിൽ മനസ്സിലായ കാര്യങ്ങൾ പങ്കുവച്ചു. | |||
ബോധവൽക്കരണ ക്ലാസ്സിനെ തുടർന്ന് ആറാം ക്ലാസിലെ കുമാരി ആൻജിയ വയറിളക്ക നിയന്ത്രണ സുഭാഷിതങ്ങൾ 3:6പക്ഷാചരണം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കുട്ടികൾ എല്ലാവരും തന്നെ പ്രതിജ്ഞ ഏറ്റുചൊല്ലി. | |||
== <big>പാഠ്യേതര പ്രവർത്തനങ്ങൾ(2023-2024)</big> == | == <big>പാഠ്യേതര പ്രവർത്തനങ്ങൾ(2023-2024)</big> == |