"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 148: വരി 148:
=== '''ക്ലാസ് പഠന പ്രവർത്തനങ്ങൾ''' ===
=== '''ക്ലാസ് പഠന പ്രവർത്തനങ്ങൾ''' ===
ഓരോ പഠന പ്രവർത്തനങ്ങളും വിദ്യാർത്ഥികളെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ടുള്ള രസകരമായ പ്രവർത്തനങ്ങൾ അധ്യാപകർ ചേർന്ന് വിദ്യാർത്ഥികളായി മാറിയ നിമിഷങ്ങൾ.ക്ലാസിലെ ഓരോ കുട്ടികളും വ്യത്യസ്ത പഠനതരക്കാർ ആണെങ്കിലും എല്ലാവരും ഉൾപ്പെടുത്തിക്കൊണ്ടുള്ള പാഠഭാഗവുമായി ചേർന്ന് പ്രവർത്തനങ്ങൾ വിദ്യാലയത്തിന് തന്നെ ഏറ്റവും മികച്ചതാണ്.ഈ പഠനപ്രക്രിയകൾ കൂടുതലും വിദ്യാർത്ഥികൾക്ക് ആവേശം കൊള്ളിച്ചത് ഇംഗ്ലീഷ് ക്ലാസുകളിലാണ്.കൂടുതൽ കുട്ടികൾ രസകരമായി ഇംഗ്ലീഷ് പറയുവാനും ,വായിക്കുവാനും ,കേൾക്കുവാനും ഉള്ള സന്ദർഭങ്ങൾ ഇതുപോലുള്ള പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ വിദ്യാർത്ഥികളെ ആവേശം കൊള്ളിച്ചു.
ഓരോ പഠന പ്രവർത്തനങ്ങളും വിദ്യാർത്ഥികളെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ടുള്ള രസകരമായ പ്രവർത്തനങ്ങൾ അധ്യാപകർ ചേർന്ന് വിദ്യാർത്ഥികളായി മാറിയ നിമിഷങ്ങൾ.ക്ലാസിലെ ഓരോ കുട്ടികളും വ്യത്യസ്ത പഠനതരക്കാർ ആണെങ്കിലും എല്ലാവരും ഉൾപ്പെടുത്തിക്കൊണ്ടുള്ള പാഠഭാഗവുമായി ചേർന്ന് പ്രവർത്തനങ്ങൾ വിദ്യാലയത്തിന് തന്നെ ഏറ്റവും മികച്ചതാണ്.ഈ പഠനപ്രക്രിയകൾ കൂടുതലും വിദ്യാർത്ഥികൾക്ക് ആവേശം കൊള്ളിച്ചത് ഇംഗ്ലീഷ് ക്ലാസുകളിലാണ്.കൂടുതൽ കുട്ടികൾ രസകരമായി ഇംഗ്ലീഷ് പറയുവാനും ,വായിക്കുവാനും ,കേൾക്കുവാനും ഉള്ള സന്ദർഭങ്ങൾ ഇതുപോലുള്ള പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ വിദ്യാർത്ഥികളെ ആവേശം കൊള്ളിച്ചു.
=== '''ലോക രക്തദാന ദിനം ജൂൺ 14.''' ===
ലോക രക്തദാന ദിനത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു.തുടർന്ന് നന്ദിയോട് ഗവൺമെൻറ് ഹോസ്പിറ്റലിൽ ഉള്ള മെഡിക്കൽ ടീം സ്കൂളിലേക്ക് വരികയും,കുട്ടികളിൽ കണ്ടുവരുന്ന വിളർച്ച രക്തക്കുറവ് മുതലായ കാര്യങ്ങൾ പരിശോധിക്കുകയും ചെയ്തു.മെഡിക്കൽ ടീം വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ക്ലാസ് കൊടുക്കുകയും ചെയ്തു.രക്തദാനം എന്താണെന്നും രക്തദാനത്തിന്റെ ഗുണങ്ങളും രക്തദാനത്താൽ ഒരു ജീവനെ രക്ഷിക്കാൻ കഴിയുമെന്നും വിദ്യാർത്ഥികൾക്ക് വിവരിച്ചു കൊടുത്തു.രക്തദാനത്തെ തുടർന്നുള്ള സംശയങ്ങൾ വിദ്യാർത്ഥികൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു.ജിഎച്ച്എസ് നന്ദിയോട് മെഡിക്കൽ ടീം കുട്ടികളുടെ ഉയരം ഭാരം തുടങ്ങിയവ കണക്കിലെടുത്തുകൊണ്ട് ഒരു കുട്ടിക്ക് വേണ്ട ആരോഗ്യസ്ഥിതിയെയും ,പോരായ്മകളെയും ,വിളച്ച മറികടക്കാനുള്ളആശയങ്ങളും പങ്കുവെച്ചു.
=== ഒന്നാം തരം വ്യായാമങ്ങൾ . ===
<nowiki>https://www.facebook.com/groups/1415896288565493/permalink/2278377988983981/</nowiki>
<nowiki>https://www.facebook.com/groups/1415896288565493/permalink/2278461692308944/</nowiki>
=== ഒന്നാം തരം വ്യായാമങ്ങൾ . ===
ഒന്നാന്തരം കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ അധ്യാപകർ ഒരുക്കുന്ന കളികൾ വ്യത്യസ്തമായ അനുഭവമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്.യോഗ എക്സസൈസ് മെഡിറ്റേഷൻ തുടങ്ങിയവ കുട്ടികളിൽ ഓർമ്മശക്തി നിലനിർത്താനും ആരോഗ്യപരമായ ചിന്താഗതിക്കും വീക്ഷണത്തിനും വിദ്യാർത്ഥികളെ തയ്യാറാക്കുന്നു.എന്നും വൈകുന്നേരങ്ങളിൽ 30 മിനിറ്റ് ഒന്നാംതരം കുട്ടികൾക്കായി നടത്തുന്ന ഈ പരിപാടി രക്ഷിതാക്കൾക്കിടയിൽ വലിയൊരു ആദരവിനെയാണ് തന്നിട്ടുള്ളത്.ആകാംക്ഷയോടെയും ആഗ്രഹത്തോടെയും വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കുന്നു.കുട്ടികളെ കൂടുതൽ അറിയുക എന്ന് ആശയത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപകൻ വിദ്യാർത്ഥികളിൽ കൂടുതൽ അടുക്കുവാനും ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു.
<nowiki>https://www.facebook.com/groups/1415896288565493/permalink/2278463725642074/</nowiki>
<nowiki>https://www.facebook.com/groups/1415896288565493/permalink/2278466405641806/</nowiki>
=== ജൂൺ 15 ലോക വയോജക ചൂഷണവിരുദ്ധ ദിനം - 2022 ===
ലോകവയോജക ചൂഷണ വിരുദ്ധ ദിനത്തിൽ പ്രത്യേക ഉണ്ടായിരുന്നു സ്കൂൾ അസംബ്ലിയിൽ പൊതുവായി എല്ലാ വിദ്യാർത്ഥികൾക്കും വായിച്ചു കൊടുക്കുകയും വിദ്യാർത്ഥികളോട് പ്രതിജ്ഞ ചൊല്ലിപ്പിക്കുകയും ചെയ്തു.വയോജകരെ ചൂഷണം ചെയ്യുന്നകാര്യങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ ചർച്ചകൾക്കു ഉൾപ്പെടുത്തി.വയോദകരെ നാം സംരക്ഷിക്കണമെന്നും സ്നേഹിക്കണം എന്നും പരിപാലിക്കണം എന്നും വിദ്യാർത്ഥികളിൽ എടുത്തുപറഞ്ഞു.വയോജകരെ സംരക്ഷണം എല്ലാ വീടുകളിലും ഉറപ്പുവരുത്തണമെന്ന് പ്രധാന അധ്യാപിക ശ്രീമതി.റഹ്മത്തിന് നീസ അവർകൾ ഊന്നൽ നൽകുകയും ചെയ്തു.തുടർന്ന് മുത്തശ്ശി മുത്തശ്ശന്മാർ വിദ്യാലയത്തിൽ എത്തുകയും കുട്ടികളോട് കഥ പറഞ്ഞു കൊടുക്കുകയും കവിത ചൊല്ലി കൊടുക്കുകയും കുട്ടികൾക്ക് ഈ പ്രായത്തിൽ ആവശ്യമായ സന്ദേശങ്ങൾ എത്തിക്കുകയും ചെയ്തു.വിദ്യാർത്ഥികളിൽ പലരും മുത്തശ്ശി മുത്തശ്ശന്മാരെ വളരെ ആദരവോടെ വരവേറ്റു.അവർകളുടെ വാക്കുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.ഇന്നത്തെ തലമുറയാണ് നാളത്തെ പൗരന്മാർ എന്നതിന്റെ അടിസ്ഥാനത്തിൽ വയോജന ചൂഷണവിരുദ്ധ ദിനം ആചരിച്ചു.
<nowiki>https://www.facebook.com/groups/1415896288565493/permalink/2279310442224069/</nowiki>
=== എ പ്ലസ് (A+)വിജയ ജേതാക്കൾ . ===
കെ കെ എം എച്ച് എസ് എസിൽ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ അങ്കനത്തിൽ വച്ച് ബോർഡ് ഓഫ് മാനേജ്മെൻറ് ,പ്രിൻസിപ്പൽ ,ഹൈസ്കൂൾ എച്ച് എം,എൽ പി എച്ച് എം,പി. ടി. എ. അംഗങ്ങൾ മറ്റ് അധ്യാപകർ,പൂർവ്വ വിദ്യാർത്ഥി സംഗമം അംഗങ്ങൾ,സാമൂഹിക വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ഒന്നടങ്കം ഒത്തുകൂടി എല്ലാ സബ്ജക്ടിലും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദന ചടങ്ങ് നടത്തി. എല്ലാവരും സ്കൂളിലെ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു.
<nowiki>https://www.facebook.com/groups/1415896288565493/permalink/2280292648792515/</nowiki>
=== ജൂൺ 19 വായന ദിനം ===
1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.[2] സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു.
2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് പി.എൻ. പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിക്കുന്നത്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക" എന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനം സംഘടിപ്പിച്ചു.1
947-ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ ഇതിന്റെ പേര് തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958-ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു.നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.
<nowiki>https://www.facebook.com/groups/1415896288565493/permalink/2284029495085497/</nowiki>
<nowiki>https://www.facebook.com/groups/1415896288565493/permalink/2286385298183250/</nowiki>
വായനാദിനത്തോട ആസ്പദമാക്കി തമിഴ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ബഷീർ പതിപ്പ്
<nowiki>https://www.facebook.com/groups/1415896288565493/permalink/2297141540440959/</nowiki>
=== എൽ എസ് എസ് എക്സാമിനേഷൻ . ===
എൽ പി തലത്തിൽ നടത്തുന്ന എൽ എസ് എസ് എക്സാമിനേഷൻ അവസാനഘട്ട പരിശീലനം വിദ്യാലയത്തിൽ പോയ കൊല്ലത്തെ നാലാം ക്ലാസ് വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് പരിശീലനം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോവുകയുണ്ടായി.അവസാന ഘട്ടത്തിൽ ആവേശം പരിശീലനമാണ് അധ്യാപകർ വിദ്യാർഥികൾക്ക് നൽകിയത്.ഓരോ വിഷയത്തിനും ഒരു അധ്യാപകർ വീതം ആയിരുന്നു പരിശീലനം നൽകിയിരുന്നത്.കണക്ക് വിഷയത്തിന് കൂടുതൽ ഊന്നൽ കൊടുത്തുകൊണ്ടായിരുന്നു വിദ്യാർത്ഥികളെ മുന്നോട്ടു നയിച്ചത്.കെ കെ എം എച്ച് സിലുള്ള യുപി അധ്യാപകർ കണക്ക് വിഷയത്തെ കൂടുതൽ ഊന്നൽ നൽകുവാൻ സഹായിച്ചു.
<nowiki>https://www.facebook.com/groups/1415896288565493/permalink/2283904255098021/</nowiki>
=== യോഗാദിനം ജൂൺ 21 ===
ഭാരതീയ സംസ്‌കാരം ലോകത്തിനു നൽകിയ സംഭാവനകളിൽ ഒന്നാണ് യോഗാഭ്യാസം. ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകൾ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമമുറയാണ് യോഗ.എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. യോഗയുടെ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജൂൺ 21നാണ് ആദ്യമായി യോഗ ദിനം ആഘോഷിച്ചത്.5000ത്തോളം വർഷം പഴക്കമുള്ള യോഗാഭ്യാസം വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണ്. ജാതി മത വർഗ്ഗ വർണ്ണ ഭേദമെന്യേ എല്ലാവരും യോഗ പരിശീലിക്കുന്നുണ്ട്. ഏറ്റവും സങ്കീർണമാംവിധം വളയുകയും, പിരിയുകയും, നിവരുകയും ചെയ്യുന്ന വെറുമൊരു ശാരീരിക വ്യായാമ മുറയാണ് യോഗയെന്ന് പലരും ചിന്തിക്കാറുണ്ടെങ്കിലും മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകൾ പുറത്തേക്കു കൊണ്ടുവരുന്ന ഘടകങ്ങൾ കൂടിയാണിത്.
എട്ട്‌ ഘടകങ്ങൾ (അംഗങ്ങൾ) ആണ്‌ 'യോഗ' യ്ക്കുള്ളത്‌. ഇവയെ അഷ്ടാംഗങ്ങൾ എന്നു വിളിക്കുന്നു. യമം, നിയമം, ആസനം, പ്രാണായമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ്‌ അഷ്ടാംഗങ്ങൾ. ഇവയ്ക്കോരോന്നിനും 'യോഗ' യിൽ പ്രാധാന്യമുണ്ട്‌.അപ്പോൾ എന്താണ്‌ 'യോഗ'?യോഗ എന്ന വാക്കിന് അർത്ഥം യോഗം, സംയോഗം, കൂടിച്ചേരൽ എന്നൊക്കെയാണ്. ഭൗതിക ശരീരവും മനസ്സിന്റെ ഉള്ളറകളിലെ ദിവ്യ ചൈതന്യവും (ആത്മാവ് എന്നും പറയാം) തമ്മിലുള്ള കൂടിച്ചേരലാണ് ഉദ്ദേശിക്കുന്നത്.
'യോഗ' ഒരു ദർശന (philosophy) മാണ്‌. ആറു ദർശനങ്ങളാണ്‌ ഭാരതത്തിൽ ഉണ്ടായിട്ടുള്ളത്‌. സാംഖ്യം, ന്യായം, വൈശേഷികം, യോഗ, പൂർവ മീമാംസ, ഉത്തര മീമാംസ എന്നിവയാണ്‌ അവ. പതഞ്ജലി മഹർഷിയാണ്‌ യോഗയുടെ പ്രധാന ആചാര്യൻ. പൂർണമായ ഒരു ചികിൽസാ ശാസ്ത്രമല്ല 'യോഗ'. എന്നാൽ നിരവധി രോഗങ്ങളിൽ ഫലപ്രദമായി 'യോഗ' പ്രയോജനപ്പെടുത്താം.ഇനി 'യോഗ' യെക്കുറിച്ച്‌ ഗീതയിൽ പറഞ്ഞിരിക്കുന്ന ചില നിർവചനങ്ങൾ:
ഒരാളുടെ കർമങ്ങളിലെ കാര്യക്ഷമതയാണ്‌ 'യോഗ'. ചെയ്യുന്ന ജോലി ഭംഗിയായും കാര്യക്ഷമമായും പ്രതിഫലേച്ഛയില്ലാതെയും ചെയ്യുക. അതാണ്‌ 'യോഗ'. ഫലം ഇച്ഛിച്ചു ചെയ്യുന്ന കർമങ്ങൾ കർമഫലം ഉണ്ടാക്കുന്നു. നല്ലതും ചീത്തയുമായ എല്ലാറ്റിനേയും സമചിത്തതയോടെ സമീപിക്കാനുള്ള കഴിവാണ്‌ 'യോഗ'. ദു:ഖസംയോഗവുമായുള്ള വിയോഗമാണ്‌ 'യോഗ'.ജീവിതത്തിലെ അത്യന്താപേക്ഷിതമായ രണ്ട് വിഭാഗങ്ങളാണ് ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മത്സരവും സമ്മർദ്ദവും നിറഞ്ഞ ആധുനിക കാലത്ത് മനുഷ്യന്റെ വർദ്ധിച്ചുവരുന്ന മാനസിക പിരുമുറക്കം ഒഴിവാക്കാൻ ഉത്തമമായ മാർഗ്ഗമാണ് യോഗ.
<nowiki>https://www.facebook.com/groups/1415896288565493/permalink/2283885871766526/</nowiki>
<nowiki>https://www.facebook.com/groups/1415896288565493/permalink/2283946955093751/</nowiki>
=== മനസ്സും നിറഞ്ഞു വയറും നിറഞ്ഞു . ===
കെ കെ എം എൽ പി എസ്  ഉച്ചഭക്ഷണ പദ്ധതി വളരെ നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുന്നു ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട് പയറുവർഗ്ഗങ്ങളും ചീര കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുന്നുണ്ട്.ദിനം ഒരു രുചി നോക്കൽ എന്ന ആശയവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ വിദ്യാലയത്തിൽ എത്തുകയും ഉച്ചഭക്ഷണം സ്വയം എടുത്ത് കഴിച്ചു നോക്കുകയും ചെയ്തുവരുന്ന അതിൽ ഓരോരോ രക്ഷിതാക്കളും അവരവരുടെ അഭിപ്രായങ്ങൾ സ്കൂളിൽ ടെസ്റ്റ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു.അഭിപ്രായങ്ങളിൽ ഉച്ചഭക്ഷണം എങ്ങനെ സ്വാദിഷ്ടമാക്കാം എന്നതിനെക്കുറിച്ചുള്ള കൂട്ടിച്ചേർക്കാനും പ്രധാന അധ്യാപിക ശ്രദ്ധിക്കാറുണ്ട്.
<nowiki>https://www.facebook.com/groups/1415896288565493/permalink/2289493344539112/</nowiki>
=== അക്ഷരക്കൂട്ടം ===
ക്ലാസ് റൂമുകളിൽഅക്ഷരങ്ങൾക്ക് ഊന്നൽ കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങൾ ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ്സുകളിലും നൽകിവരുന്നു.കാലത്തും വൈകുന്നേരങ്ങളിലും വിദ്യാർത്ഥികൾക്ക് അക്ഷരങ്ങളെ ഊന്നൽ കൊടുത്തു കൊണ്ടുള്ള ഭാഷാ കളികളും ,പഠനപ്രക്രിയകളും ,എഴുത്തിനുള്ള സാധ്യതകളും ഉറപ്പുവരുത്തി കൊണ്ട് ക്ലാസ്സിലെ പഠനപ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികളെ മാത്രം മാറ്റിനിർത്താതെ എല്ലാ കുട്ടികളെയും ഒരേ സമയത്ത് വിലയിരുത്തി കൊണ്ട് അക്ഷരക്കൂട്ടം വിജയകരമായി മുന്നോട്ടു പോകുന്നു.
<nowiki>https://www.facebook.com/groups/1415896288565493/permalink/2278419505646496/</nowiki>
ഒന്നാം ക്ലാസിലെ വായന
<nowiki>https://www.facebook.com/groups/1415896288565493/permalink/2298112683677178/</nowiki>
<nowiki>https://www.facebook.com/groups/1415896288565493/permalink/2303451859809927/</nowiki>
== '''ജൂലൈ''' ==
== '''ജൂലൈ''' ==


879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2239998" എന്ന താളിൽനിന്ന് ശേഖരിച്ചത്