"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പള്ളിപ്പാട് എന്റെ ഗ്രാമം.
= '''<big>പള്ളിപ്പാട്</big>''' =
'''<big>പള്ളിപ്പാട് എന്റെ ഗ്രാമം.</big>'''


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാടിനടുത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് പള്ളിപ്പാട്.പ്രശസ്തമായ അച്ചൻകോവിൽ ആറ് വീയപുരത്ത് എത്തുന്നതിനു മുമ്പ് പള്ളിപ്പാടിലൂടെയാണ് കടന്നുപോകുന്നത്. പച്ചപ്പ് നിറഞ്ഞ പാടങ്ങളും സമൃദ്ധമായ ജലസ്രോതസ്സുകളും ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്.
'''ആ'''ലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാടിനടുത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് പള്ളിപ്പാട്.അപ്പർ കുട്ടനാടിന്റെ ഭാഗമാണ് ഈ ഗ്രാമം .പ്രശസ്തമായ അച്ചൻകോവിൽ ആറ് വീയപുരത്ത് എത്തുന്നതിനു മുമ്പ് പള്ളിപ്പാടിലൂടെയാണ് കടന്നുപോകുന്നത്. പച്ചപ്പ് നിറഞ്ഞ പാടങ്ങളും സമൃദ്ധമായ ജലസ്രോതസ്സുകളും ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്.നിറയെ ജലസ്രോതസ്സുകളും ചെറിയ തടാകങ്ങളും  ആലപ്പുഴയെ ബന്ധിപ്പിക്കുന്ന ജലപാതകളും ഈ കൊച്ചു ഗ്രാമത്തിലുണ്ട്. പിള്ളേത്തോട്എന്ന ജലപാത ഇതിന് ഉദാഹരണമാണ്. പഴമയുടെ അവശേഷിപ്പുകളിൽ ഒന്നായ ചുമട്താങ്ങി ഇന്നും നിലകൊള്ളുന്നു.പള്ളിപ്പാടിന്റെ മത സൗഹാർദ്ദം പേര് കേട്ടതാണ്.അരയാകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ചുവർ ചിത്രം ചരിത്ര പ്രാധാന്യമുള്ളതാണ്‌. പരമ്പരാഗതമായി തിരുവിതാംകൂർ രാജ്യത്തിന്റ നെല്ലറയായിയാണ് പള്ളിപ്പാടിനെ കണക്കാക്കപ്പെട്ടിരുന്നത്. ഓടനാട് സംസ്ഥാനത്തിന്റെ അതിർത്തിയായിരുന്നു പള്ളിപ്പാട്. പള്ളിപ്പാട് എന്ന പേര് ബുദ്ധ മത പദങ്ങളിൽ നിന്നാണ് ഉരുതിരിഞ്ഞത് എന്ന് വിശ്വസിക്കപ്പെടുന്നു. ഹരിപ്പാട് നിയോജക മണ്ഡലത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിലെ അരയാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾക്ക് ചരിത്രപരമായ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.ഉയർന്ന ഗുണമേന്മയുള്ള നെൽവയലുകൾ, തെങ്ങുകൾ, നദികളുടെ ദൃശ്യങ്ങൾ ( അച്ചൻകോവിൽ പുഴ ) എന്നിവ കാണാൻ കഴിയുന്ന താലൂക്ക് ആശുപത്രിയും പള്ളിപ്പാട് പഞ്ചായത്ത് പരിധിയിലാണ് സ്ഥിതി ചെയ്യുന്നത് . 2011ലെ സെൻസസ് പ്രകാരം പള്ളിപ്പാട് ഗ്രാമത്തിലെ ആകെ ജനസംഖ്യ 24648 ആണ്, വീടുകളുടെ എണ്ണം 6430 ആണ്. സ്ത്രീ ജനസംഖ്യ 54.1% ആണ്. ഗ്രാമ സാക്ഷരതാ നിരക്ക് 87.7% ആണ്, സ്ത്രീ സാക്ഷരതാ നിരക്ക് 47.3% ആണ്.
 
പള്ളിപ്പാട്‌ കൃഷിഭവൻ പരിധിയിൽ 16 പാടശേഖരങ്ങളിൽ ആയി 720 ഹെക്റ്റർ നെൽ കൃഷിയുണ്ട്‌.25 ഹെക്ടർ വിരിപ്പ്‌ നെൽകൃഷിയുമുണ്ട്‌.ഒരു വർഷം പാടശേഖരങ്ങളിൽ നിന്നായി 3600ടൺ നെല്ല്‌ സപ്ലൈക്കോ വഴി സർക്കാർ നൽകുന്നുണ്ട്‌. പള്ളിപ്പാട് പഞ്ചായത്തിലെ 16 പടശേഖരങ്ങളിലായി ആയിരത്തിനടുത്തു ചെറുകിട നെൽ കർഷകർ ഉപജീവനം നടത്തുന്നുണ്ട്. ഈ പാഠശേഖരങ്ങൾക്കായി സർക്കാർ 72 ടൺ നെൽവിത്ത് സൗജന്യമായി നൽകുന്നുണ്ട്.
 
16 പാടശേഖരങ്ങളുടെ പേര് ചുവടെ ചേർക്കുന്നു.
 
(1)ആയിരത്തിൻ പടവ്, (2)വെട്ടിക്കൽ (3)കോയിക്കൽ അകത്തു കിഴക്ക് വശം (4)നടയിൽ കിഴക്കു വശം.(5)പനമറ്റുകാട് (6)കരീലി, (7)വൈപ്പിൻകാട് വടക്ക് (8)കുരീത്തറ (9)കഴണക്കാട്, (10)പള്ളിക്കൽ മുല്ലേമൂല (11)കാട്ടുകണ്ടം, (12)കട്ടക്കുഴി (13) മുട്ടത്ത് വടക്കുവശം, (14) കോനാരി, (15) മന്നക്കാട് കിഴക്ക് (16) ചിറക്കുഴി
ഭാരതത്തിന് സംഭാവന നൽകിയ മഹാന്മാർ വിദ്യ അഭ്യസിച്ച പള്ളിപ്പാടിന്റെ അക്ഷര മുത്തശ്ശിയായ നടുവട്ടം ഹൈസ്കൂൾ ഇന്നും ചരിത്ര താളുകളിൽ നിലകൊള്ളുന്നു. ഞങ്ങളുടെ ഗ്രാമത്തിന്റെ തെക്കേ അതിർത്തിയോട് ചേർന്നുള്ള ഒരു ആരാധനാലയമായ മണക്കാട്ട് ക്ഷേത്രം ചരിത്രവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. കായംകുളം രാജാവിന്റെയും തിരുവിതാംകൂർ രാജാവിന്റെയും ശ്രദ്ധയും ഭക്തിയും ഈ ക്ഷേത്രം മധ്യ തിരുവിതാംകൂറിൽ പ്രഥമ സ്ഥാനത്തിന് കാരണം ആയി. ഈ ക്ഷേത്രത്തിലെ പ്രധാനപെട്ട ഉപദേവത (വലിയച്ഛൻ )
 
ധർമ്മരാജ കാർത്തികത്തിരുന്നാൽ രാമവർമ്മയുടെ സൈനിക മേധാവിയും ടിപ്പു സുൽത്താനുമേൽ വിജയം നേടിയ പ്രധാന വ്യക്തിയുമാണ്.
== '''ചരിത്രം''' ==
 
  പള്ളിപ്പാട് മനുഷ്യവാസത്തിനുമുൻപ് നിബിഡ വനമായിരുന്നു.
 
ഇവിടെ കൊല്ലവർഷം 1060 മുതൽ ഭരണിക്കൂട്ടം, ഓച്ചിറക്കൂട്ടം, ഒന്നാംതീയതിക്കൂട്ടം എന്നീ വിവിധ നാമങ്ങളിൽ ഉള്ള ശക്തമായ  പ്രവർത്തിച്ചിരുന്നതായി ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
 
ഓടനാട്    സംസ്ഥാനത്തിന്റെ അതിർത്തിയായിരുന്നു പള്ളിപ്പാട് .അതിന്റെ തലസ്ഥാനം കായംകുളം ആയിരുന്നു . ഓടനാട് ഭരണാധികാരി രാമൻ കോതവർമ്മ പല ചരിത്ര രേഖകളിലും ചർച്ചാ വിഷയമാണ്. മാർത്താണ്ഡവർമ്മയുടെ ഗസ്റ്റ് ഹൗസായിരുന്ന കരിമ്പാലി കൊട്ടാരം പള്ളിപ്പാട് ഗ്രാമത്തിന്റെ ഭാഗമായിരുന്നു.
 
പള്ളിപ്പാട് ഗ്രാമത്തിൽ പണ്ടൊരു റേഡിയോ സ്റ്റേഷൻ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.കൊല്ലവർഷം 1075ൽ സമുദായപരിഷ്കരണവും സാമൂഹ്യ നവോത്ഥാനവും ലക്ഷ്യമാക്കി സി. കൃഷ്ണപിള്ള ഈ പ്രദേശം സന്ദർശനം നടത്തുകയുണ്ടായി എന്ന് പറയപ്പെടുന്നു.
 
=='''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''==
 
* നടേവാലേൽ സ്കൂൾ ( നടുവട്ടം എൽപിഎസ്  )   
                   
* നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി  സ്കൂൾ
 
* കൊങ്ങിണിയെത്ത് എൽ.പി സ്കൂൾ
 
* പള്ളിയറ എൽ.പി സ്കൂൾ
 
* ആഞ്ഞിലിമൂട്ടിൽ എൽ.പി സ്കൂൾ (മുമ്പ് പേർക്കാട്ട് പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്നു)
 
* എൽ.പി.എസ് മുല്ലക്കര
 
* ടി.കെ.എം.എം ആർട്സ് കോളേജ്
 
=='''ഗ്രന്ഥശാല'''==
 
ഗാന്ധിജിയുടെ ചിതാഭസ്മത്തിൽ നിന്നും സ്ഥാപിതമായ ലൈബ്രറി പള്ളിപ്പാടിന്റെ മുഖമുദ്രയാണ്.സംസ്ഥാനത്തെ എ ഗ്രേഡ് ലൈബ്രറിയായി ഇത് സുതാർഹ്യമായി നിലകൊള്ളുന്നു.
1,627

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2052224...2460521" എന്ന താളിൽനിന്ന് ശേഖരിച്ചത്