ഗവ. യു പി എസ് ഉള്ളൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:58, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(' ഉള്ളൂർ' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
ഉള്ളൂർ | ഉള്ളൂർ | ||
ഉദാത്തവും പ്രശാന്തവുമായ അന്തരീക്ഷത്താൽ അനുഗ്രഹീതമായ ഉള്ളൂർ ഗ്രാമം നഗര പശ്ചാത്തലത്തിലുള്ള ഗ്രാമീണ ജീവിതത്തിന്റെ സമന്വയമാണ്. പുരാതന കാലം മുതൽ പ്രവിശ്യ തലസ്ഥാനം ആയിരുന്നതും പിന്നീട് കേരളത്തിന്റെ തലസ്ഥാനവും ആയ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്നതുമായ മനോഹര ഗ്രാമം ആണ് ഉള്ളൂർ. നിലവിൽ ഉള്ളൂർ വില്ലേജിലെ മുഴുവൻ പ്രദേശങ്ങളും തിരുവനന്തപുരം നഗരസഭാ പരിധിയിലാണ്. സ്വാതന്ത്ര്യാനന്തരം ഇത് ഒരു വിശാലമായ പ്രദേശമായിരുന്നു , എന്നാൽ പിന്നീട് ജനസംഖ്യാപരവും ഭരണപരവുമായ പരിഗണനകളാൽ ഈ പ്രദേശം വിഭജിക്കുകയും നിലവിലെ ഉള്ളൂർ വില്ലേജ് രൂപീകരിക്കുകയും ചെയ്തു. ചെറുവാക്കൽ, പാങ്ങപ്പാറ, ഉളിയഴത്തുറ, വട്ടപ്പാറ, കരകുളം, കുടപ്പനക്കുന്ന്, കവടിയാർ, പട്ടം എന്നീ 8 വില്ലേജുകളുമായി ഈ ഗ്രാമം അതിർത്തി പങ്കിടുന്നു.കഴക്കൂട്ടം നിയമസഭയുടെയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്റെയും കീഴിലാണ് ഈ പ്രദശേം വരുന്നത്. മലയാളമാണ് പൊതുഭാഷ. തമിഴും ഇംഗ്ലീഷും സംസാരിക്കുന്ന ആളുകൾ ഈ ഗ്രാമത്തിലുണ്ട്. ഇന്ത്യയുടെ വടക്ക് കിഴക്കൻ ഭാഗത്ത് നിന്നുള്ള കുടിയേറ്റ തൊഴിലാളികളും ഈ ഗ്രാമത്തിൽ അധിവസിക്കുന്നുണ്ട്. | |||
മാർ ഇവാനിയോസ് കോളേജ്, മാർ ബസേലിയോസ് ഓട്ടോണമസ് എഞ്ചിനീയറിംഗ് കോളേജ്, സർവോദയ വിദ്യാലയം, മാർ ഗ്രിഗോറിയോസ് ലോ കോളേജ്, തിയോഫിലോസ് ട്രെയിനിംഗ് കോളേജ്, നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗർ, ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ, ഗവ. യു. പി. സ്‌കൂൾ ഉൾപ്പടെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും എസ്‌യുടി റോയൽ ആശുപത്രിയും ഉള്ളൂർ വില്ലേജ് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ആർസിസി, എസ്എടി എന്നിവ സമീപത്താണ്. | |||
ഉയർന്ന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ ഈ ഗ്രാമത്തിൽ നിരവധി ആരാധനാലയങ്ങളും ലൈബ്രറികളും ഉണ്ട്. മണ്ണന്തലയിലെ സ്റ്റേഡിയം ഈ ഗ്രാമത്തിന്റെ കായിക പ്രവർത്തനങ്ങളുടെ ഉത്തേജകമാണ്. |