"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ആർട്‌സ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== ആർട്സ് ക്ലബ് ==
കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയത്തോടൊപ്പം അവരുടെ കലാപരമായ കഴിവുകളും വളർത്തിക്കൊണ്ടു വരുന്നതിനായി വെള്ളിയാഴ്ച തോറും ഒന്നര മണിക്കൂർ സമയം ഇതിനായി വിനിയോഗിക്കുന്നു.കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനായി വിവിധ തരത്തിലുള്ള കുലാപരിപാടികൾ വ്യക്തിപപരമായും സംഘമായും അവർ അവതരിപ്പിക്കുന്നു.പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടിയാണെങ്കിലും കലാപരമായ കഴിവുകളിൽ മികച്ച നിലവാരം പുലർത്താൻ ഇത്തരം പരിപാടികളിലൂടെ കുട്ടികൾക്ക് സാധിക്കാറുണ്ട്. കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അദ്ധ്യപകർ ശ്രദ്ധിക്കുന്നു
=== സബ് ജില്ല കലോൽസവം ===
2023-24 വർഷത്തെ അടിമാലി സബ് ജില്ലാ കലോത്സവം 14, 15 ,16 തീയതികളിലായി എസ്എൻഡിപി സ്കൂളിൽ വച്ച് നടക്കുകയും , ഫാത്തിമ മാതാ കുടുംബത്തിലെ 1200 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.എൽ പി വിഭാഗം ജനറൽ കലോത്സവത്തിൽ 65 പോയിന്റ് നേടി ഒന്നാം സ്ഥാനം കൂമ്പൻ പാറ ഫാത്തിമ മാതാ സ്കൂൾ കരസ്ഥമാക്കുകയുണ്ടായി. അതുപോലെതന്നെ അറബി കലോത്സവത്തിൽ 45 പോയിന്റും, യുപി ജനറൽ വിഭാഗത്തിൽ 78 പോയിന്റും, എച്ച് എസ് ജനറൽ വിഭാഗത്തിൽ 223 പോയിന്റും,എച്ച്എസ്എസ് ജനറൽ വിഭാഗത്തിൽ 240 പോയിന്റും നേടി. എല്ലാ വിഭാഗത്തിലും ഓവറോൾ ഫസ്റ്റ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി.അധ്യാപകരുടെയും ,കുട്ടികളുടെയും, രക്ഷിതാക്കളുടെയും, കൂട്ടായ പ്രവർത്തനങ്ങളാണ് കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിനെ വലിയ ഒരു വിജയം നേടിയെടുക്കുവാൻ സഹായിച്ചത്.
=== ഇടുക്കി റവന്യൂ ജില്ലാ കലോത്സവം ===
ഡിസംബർ 5 6 7 8 തീയതികളിൽ ആയി കട്ടപ്പനയിൽ വച്ച് ഇടുക്കി റവന്യൂ ജില്ലാ കലോത്സവം നടത്തപ്പെട്ടു. ഫാത്തിമ മാതാ സ്കൂളിൽ നിന്ന് ഉപജില്ലാ മത്സരങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട 105 കുട്ടികളാണ് ഇടുക്കി ജില്ലയുടെ കലാമാമാങ്കത്തിൽ മാറ്റുരയ്ക്കാനായി പുറപ്പെട്ടത് . യു.പി വിഭാഗത്തിൽ 28 കുട്ടികളും എച്ച് എസ് വിഭാഗത്തിൽ 84 കുട്ടികളും പങ്കെടുത്തു. പങ്കെടുത്ത ഭൂരിപക്ഷം എല്ലാ ഐറ്റങ്ങൾക്കും കുട്ടികൾക്ക് വിജയിക്കാനായി എന്നത് വളരെ അഭിമാനമായ നേട്ടം തന്നെ ആയിരുന്നു തിരുവാതിര, മാർഗംകളി ചവിട്ടുനാടകം, നാടൻപാട്ട്,സംഘനൃത്തം,സംഘഗാനം തുടങ്ങിയ ഒട്ടനവധി ഗ്രൂപ്പ് ഐറ്റങ്ങളിൽ കുട്ടികൾ തുടർ വർഷങ്ങളിലെ സ്കൂളിന്റെ വിജയം നിലനിർത്തി. ഒരുപാട് നാളത്തെ കുട്ടികളുടെ കൃത്യമായ പരിശീലവും അർപ്പണ മനോഭാവവും ആണ് ഈ രീതിയിൽ ഒരു വിജയത്തിലേക്ക് അവരെ നയിച്ചത്. ജില്ലാ കലോത്സവത്തിന്റെ നാലാം ദിവസം മത്സരങ്ങൾ അവസാനിക്കുമ്പോൾ 7 സബ്ജീല്ലകളിൽ നിന്നായി 219 സ്ക്കൂളുകൾ മൽസരിച്ച കലാ മാമാങ്കത്തിൽ  242 പോയിന്റുകളോടെ ഓവറോൾ ഫസ്റ്റിന്റെ ട്രോഫി ഫാത്തിമ മാതായുടെ ചുണക്കുട്ടികളുടെ കയ്യിൽ ഭദ്രമായിരുന്നു.
1,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026039" എന്ന താളിൽനിന്ന് ശേഖരിച്ചത്