"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

freedom fest report
(' {{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(freedom fest report)
 
വരി 1: വരി 1:
  {{Lkframe/Pages}}
  {{Lkframe/Pages}}ഫ്രീഡം ഫസ്റ്റ് 2023
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന ഐടി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലും മികച്ച രീതിയിൽ നടന്നുവരുന്നു.
 
    ഈ വർഷം കേരള സർക്കാർ സംഘടിപ്പിച്ച ഫ്രീഡം ഫസ്റ്റ് 2023 ( സ്വതന്ത്ര വിജ്ഞാനോത്സവം2023) ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് നടത്തുന്നതിന്റെ മുന്നോടിയായി സംസ്ഥാന സ്കൂളുകളിൽ ആഗസ്റ്റ് അഞ്ചു മുതൽ 12 വരെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി, നമ്മുടെ സ്കൂളിലും വിവിധ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.
 
പോസ്റ്റർ നിർമ്മാണം  - ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്കായി സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കാനുള്ള മത്സരം ഓഗസ്റ്റ് 8 തീയതി നടത്തുകയും മികച്ചവ സ്കൂൾ വിക്കിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
 
സ്കൂൾ അസംബ്ലി - ഓഗസ്റ്റ് ഒമ്പതാം തീയതി ബുധനാഴ്ച ഫ്രീഡം ഫെസ്റ്റിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനായി പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ആത്മജ പ്രവർത്തനോ ദ്ഘാടനം നിർവഹിച്ചു. കുമാരി നിഷ 'സാങ്കേതിവിദ്യയുടെയും നൂതനാശയ നിർമ്മിതിയുടെയും പ്രാധാന്യം ഇന്നത്തെ കാലഘട്ടത്തിൽ' എന്ന വിഷയത്തിൽ ലഘു സന്ദേശം നൽകി .
 
എക്സിബിഷൻ- ഓഗസ്റ്റ് 9,10,11
 
തീയതികളിലായി നമ്മുടെ യൂണിറ്റിന്  നൽകപ്പെട്ട സ്വതന്ത്ര ഹാർഡ്‌വെയറായ അർഡുനോ കിറ്റ് പ്രയോജനപ്പെടുത്തി കുട്ടികൾ എക്സിബിഷൻ സംഘടിപ്പിച്ചു. ഇതിന്റെ പ്രവർത്തനം  കണ്ടു മനസ്സിലാക്കാനായി കുട്ടികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും അവസരം ഒരുക്കിയത് ഏറെ പ്രയോജനപ്രദമായി.
404

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003577" എന്ന താളിൽനിന്ന് ശേഖരിച്ചത്