"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ടൂറിസം ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/ടൂറിസം ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
10:54, 3 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''വിനോദവും വിജ്ഞാനവും പകർന്ന് പഠന യാത്ര'''== | |||
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു രണ്ടാം വർഷ വിദ്യാർഥികൾക്കായി പഠന - വിനോദയാത്ര സംഘടിപ്പിച്ചു. 2023 ഒക്ടോബർ 27 മുതൽ 30 വരെ നടന്ന | |||
യാത്രയുടെ ഭാഗമായി ചിക്കമംഗളൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. | |||
പ്രിൻസിപ്പാൾ ഷിവി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ 176 വിദ്യാർഥികളും 13 അധ്യാപകരും 5 രക്ഷാകർത്ത്യ പ്രതിനിധികളും പങ്കാളികളായി. | |||
ആദ്യ ദിവസം ചിക്കമംഗളൂരിലെ സാഹസിക വിനോദ സഞ്ചാരകേന്ദ്രമായ മുള്ളയൻഗിരി , ഹൊന്നമ്മ ദേവി വാട്ടർ ഫാൾസ്, ബാബാ ബുദൻഗിരി, സെഡ് പോയന്റ് എന്നിവ സന്ദർശിച്ചു. ഓരോ ഇടങ്ങളുടെയും , ചരിത്ര പരവും, ഭൂമിശാസ്തപരവുമായ സവിശേഷതകൾ അധ്യാപകർ വിശദീകരിച്ചു. ദക്ഷിണേന്ത്യയിലെ കാപ്പിയുൽപാദനത്തിന്റെ കണക്കിൽ മുൻപന്തിയിലുള്ള ചിക്കമംഗളൂർ, കാപ്പി കൃഷി ഇന്ത്യയിലെത്തിച്ച ബാബാ ബുദൻ എന്ന സൂഫീ ഗുരുവിന്റെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന ദേശം കൂടിയാണ് . | |||
രണ്ടാം ദിവസത്തെ യാത്ര ചാമുണ്ഡി ഹിൽസ്, അണ്ടർ വാട്ടർ അക്വേറിയം , രങ്കൻതിട്ടു പക്ഷി സങ്കേതം, വൃന്ദാവൻ ഗാർഡൻ എന്നിവിടങ്ങളിലേക്കായിരുന്നു. മൈസൂരില വൊഡയാർ രാജാവ് 1827 ൽ നവീകരിച്ച ചാമുണ്ഡേശ്വരി ക്ഷേത്രം , അവിടെ നിന്നുള്ള പഴയ മൈസൂർ നഗരത്തിന്റെ വിദൂര ദൃശ്യം, കരിങ്കല്ലിൽ തീർത്ത ഭീമാകാരമായ നന്ദി ശില്പം എന്നിവ ചുറ്റി നടന്നു കണ്ടു കൊണ്ടും, ഷോപ്പിംഗിനു ലഭിച്ച അവസരം വിനിയോഗിച്ചും കുട്ടികൾ യാത്ര ആസ്വദിച്ചു. | |||
അടുത്ത യാത്ര പ്രസിദ്ധമായ അണ്ടർ വാട്ടർ അക്വേറിയത്തിലേക്കായിരുന്നു. ശതക്കണക്കിനു സ്പീഷീസുകളിലുൾപ്പെട്ട വർണ മത്സ്യങ്ങളുടെ വിസ്മയ ലോകമാണത്. | |||
ഉച്ച കഴിഞ്ഞ് പ്രസിദ്ധമായ രങ്കനതിട്ടു പക്ഷിസങ്കേതത്തിലേക്കുള്ള യാത്ര ... അസംഖ്യം ദേശാടനക്കിളികൾ പ്രജനത്തിനായി തിരഞ്ഞെടുക്കുന്ന ഇടം. കാവേരി നദിക്കരയിൽ ആറ് ചെറു ദ്വീപുകൾ കൂടിച്ചേർന്നു രൂപപ്പെട്ട രങ്കനതിട്ടുവിന് 40 ഏക്കർ വിസ്തൃതിയുണ്ട്. നദിയോരത്തെ ഇടതൂർന്ന കാടുകളിൽ കൂട്ടത്തോടെ ചേക്കേറിയിരിക്കുന്ന പക്ഷികളേയും , പാറക്കൂട്ടങ്ങളിൽ വെയിൽ കാഞ്ഞു മയങ്ങുന്ന മുതലകളേയും നിരീക്ഷിച്ചു കൊണ്ട് കാവേരിയിലൂടെ നടത്തുന്ന ബോട്ടുയാത്ര അവിസ്മരണീയമായ അനുഭവമാണ്. | |||
വൈകുന്നേരം കെ.ആർ.എസ്സിലെ വൃന്ദാവൻ ഗാർഡനിലേക്ക്.. രാത്രിയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ ആണ് ഇവിടത്തെ പ്രധാന ആകർഷണം. സംഗീതത്തിന്റെ സ്വരതാളലയങ്ങൾക്കനുസൃതമായി നൃത്തം ചെയ്യുന്ന ജലധാരകളുടെ ദൃശ്യം വശ്യമനോഹരമാണ്. | |||
മൂന്നാം ദിവസത്തെ യാത്ര ബാംഗ്ലൂർ വണ്ടർ ലാ അമ്യൂസ് മെന്റ് പാർക്കിലേക്കായിരുന്നു. ബാംഗ്ലൂർ നഗരത്തിൽ നിന്നും 28 കി.മീ അകലെയുള്ള ഇവിടെ പ്രായഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാവുന്ന നിരവധി റൈഡുകളുണ്ട്. | |||
മൂന്നാം ദിവസം സന്ധ്യയോടെ വീണ്ടും മൈസൂരിലേക്ക്. അവിടെ നിന്നും രാത്രി ഭക്ഷണം കഴിച്ച് തിരികെ സ്കൂളിലേക്ക്. അഷരാർത്ഥത്തിൽ എല്ലാവരും ആസ്വദിച്ച യാത്ര. | |||
( ബാവ കെ. പാലുകുന്ന് ) | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-tour11.jpg|thumb|none|450px]] </li> | |||
<li style="display: inline-block;"> [[File:15048-tour2.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''പഠന യാത്ര നടത്തി'''== | =='''പഠന യാത്ര നടത്തി'''== | ||
മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മൈസൂർ, ബാംഗ്ലൂർ, വണ്ടർല എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി. 178 കുട്ടികളും 20 അധ്യാപക പിടി എ പ്രതിനിധികളും യാത്രയിൽ പങ്കാളിയായി. മൈസൂർ കൊട്ടാരം സുഖ് വന, മ്യൂസിയം, വൃന്ദാവൻ എന്നിവ ആദ്യ ദിവസം സന്ദർശിച്ചു. തുടർന്ന് വന്ന ദിവസം വണ്ടർല വാട്ടർ തീം പാർക്ക് . വിജ്ഞാനവും വിനോദവും ഒരുപോലെ സമ്മാനിച്ച് 2 ദിവസത്തെ പഠന യാത്ര കുട്ടികളിൽ വളരെയധികം ആവേശം ഉണർത്തി | മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മൈസൂർ, ബാംഗ്ലൂർ, വണ്ടർല എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി. 178 കുട്ടികളും 20 അധ്യാപക പിടി എ പ്രതിനിധികളും യാത്രയിൽ പങ്കാളിയായി. മൈസൂർ കൊട്ടാരം സുഖ് വന, മ്യൂസിയം, വൃന്ദാവൻ എന്നിവ ആദ്യ ദിവസം സന്ദർശിച്ചു. തുടർന്ന് വന്ന ദിവസം വണ്ടർല വാട്ടർ തീം പാർക്ക് . വിജ്ഞാനവും വിനോദവും ഒരുപോലെ സമ്മാനിച്ച് 2 ദിവസത്തെ പഠന യാത്ര കുട്ടികളിൽ വളരെയധികം ആവേശം ഉണർത്തി |