"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
|-
|-
|}
|}
= സ്കൂൾതല പ്രിലിമിനറി ക്യാമ്പ് =
ഈ ബാച്ചിലെ ലിറ്റിൽകൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ജൂലൈ 10 തിങ്കളാഴ്ച രാവിലെ 9:30 ന് സ്കൂളിലെ എ.ടി.എൽ ലാബിൽ വെച്ച് നടന്നു. രാവിലെ 9:30 ന് ക്യാമ്പ് ആരംഭിച്ചു.  എച്ച്.എം. ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം സബ് ജില്ലാ മാസ്റ്റർ ട്രൈനർ കുട്ടിഹസ്സൻ  ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു. ഹൃസ്വമായ ഉദ്ഘാടന സെഷന് കൈറ്റ് മാസ്റ്റർ സ്വഗതവും കൈറ്റ് മിസ്ട്രസ് നന്ദിയും പറഞ്ഞു.
തുടർന്ന് എഐ, ജിപിഎസ്, ഇ-കൊമേഴ്സ്, റോബോട്ടിക്സ്, വി.ആർ എന്നിങ്ങനെ 40 കുട്ടികളെ 8 പേർ അടങ്ങുന്ന 5 ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു മത്സരമെന്ന പോലെയാണ് 7 ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത്. നൽകി സഹായികളായി കൈറ്റ് മാസ്റ്റർ മിസ്ട്രസ് എന്നിവരുമുണ്ടായിരുന്നു.
ആദ്യപ്രവർത്തനം, നാം നിത്യജീവിതത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികസഹായ പോർട്ടലുകളുടെയും ആപ്പുകളുടെയും പേര് എഴുതുക എന്നതായിരുന്നു. ഏറ്റവും കൂടുതൽ സംവിധാനങ്ങളെയും പേര് എഴുതിയ ഗ്രൂപിന് 25 പോയിന്റും പിന്നീട് സ്ഥാനമനുസരിച്ച് 5 പോയിന്റ് വീതം കുറച്ചുമാണ് സ്കോർ രേഖപ്പെടുത്തിയത്. അതിന് ശേഷം ഐ.സി.ടി ഉപകരണങ്ങളുടെ പേരുകൾ കാണിച്ച് അവയുടെ ഉപയോഗം കണ്ടെത്താനാവശ്യപ്പെട്ടു. ലിറ്റിൽ കൈറ്റ്സിനെ പരിചയപ്പെടുത്തുന്ന വീഡിയോ കാണിച്ച് നടത്തിയ ക്വിസ്സ് മത്സരത്തിലൂടെ ലിറ്റിൽകൈറ്റിസിനെ കുട്ടികൾ വിശദമായി പരിചയപ്പെട്ടു.
അതിന് ശേഷം സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമിച്ച മൂന്ന് ഗെയിമുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കളിക്കാൻ അവസരം നൽകി. ആദ്യഗെയിമിൽ മുഴുവനാളുകളും പരസ്പരം ഏറ്റുമുട്ടി. വിജയികൾ രണ്ടാമത്തെ ഗെയിം കളിക്കാൻ തെരഞ്ഞെടുക്കപ്പെട്ടു. അതിലെ വിജയികളെ മൂന്നാമത്തെ ഫൈനൽ റൗണ്ട് ഗെയിമിലും അണിനിരത്തി. അതിലൂടെ വിജയികളെ കണ്ടെത്തുകയും. വളരെ രസകരമായി സ്ക്രാച്ച് പ്രോഗ്രാമിംഗിന്റെ ലോകത്തേക്ക് പ്രവേശിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്തു.
തുടർന്ന് ഒരു ഗെയിം നിർമിക്കുന്നത് അധ്യാപകൻ കാണിച്ചുകൊടുത്തു. അതിന് ശേഷം ആദ്യം മുഴുവൻ ടീമും ഗെയിം പ്രോഗ്രാം അവസാനിപ്പിക്കുന്ന ടീമിന് ഒന്നാം സ്ഥാനവും പിന്നീട് അവസാനിപ്പിക്കുന്നവർക്ക് രണ്ടും മൂന്നും സ്ഥാനവും നൽകി. ആദ്യം നിർമിക്കുന്നവർ തന്റെ ഗ്രൂപിലെ മറ്റുള്ളവരെ ഗെയിം നിർമിക്കാൻ സഹായിച്ചു. അതിലൂടെ വളരെ എളുപ്പത്തിൽ മിടുക്കരായ വിദ്യാർഥികളിലൂടെ തങ്ങളുടെ സഹപാഠികളിലേക്ക് പ്രോഗ്രാമിംഗിന്റെ ബാലപാഠങ്ങൾ പകർന്നു നൽകി. ഈ ഒരു ക്യാമ്പിൽ കുട്ടികൾ പഠിതാക്കളും അധ്യാപകരുമാകുന്ന കാഴ്ച ഏറെ രസകരമായിരുന്നു. സ്ക്രാച്ച് പ്രോഗ്രാമിംഗിൽ ഇ.കൊമേഴ്സ് ഗ്രൂപ് ഒന്നാം സ്ഥാനം നേടി.
അടുത്ത സെഷൻ 2D ആനിമേഷനായിരുന്നു. ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വെയറായിരുന്നു ഇതിന് ഉപയോഗപ്പെടുത്തിയത്. ടെയിൻ അകലെനിന്ന് മുന്നോട്ട് വന്ന് നമ്മുടെ മുന്നിൽ നിൽക്കുന്ന ലളിതമായ ഒരു ആനിമേഷനായിരുന്നു നിർമിക്കാനുണ്ടായിരുന്നത്. നേരത്തെ നിർമിച്ച പോലെ തന്നെ ആദ്യം നിർമിച്ചു പൂർത്തിയായ ഗ്രൂപ്പ് ഒന്നാം സ്ഥാനത്തിന് അർഹമായി.
റോബോട്ടിക്സുമായി ബന്ധപ്പെട്ട അടുത്ത സെഷൻ ആർഡിനോ ക്വിറ്റ് ഉപയോഗിച്ചുള്ളതായിരുന്നു. കയ്യിൽ നിന്നും അരിമണികൊത്തുന്ന രീതിയിൽ കോഴിയെ ക്രമീകരിക്കുക എന്നതായിരുന്നു ടാസ്ക്. അതിന്റെ ലോജിക്ക് വിശദീകരിച്ച ശേഷം 5 ഗ്രൂപിനും ഓരോ ക്വിറ്റ് നൽകി കമ്പ്യൂട്ടറുമായി കണക്ട് ചെയ്തു. തന്നിരിക്കുന്ന പ്രോഗ്രാമിൽ പിന്നോട്ട് ചലിക്കുന്ന കോഴിയെ ഡിഗ്രി വ്യത്യാസപ്പെടുത്തി മുന്നോട്ട് ചലിക്കുന്ന രീതിയിൽ പ്രോഗ്രാം ചെയ്ത ആദ്യടീം ഏറ്റവും കൂടുതൽ പോയിന്റ് നേടി. ക്യാമ്പിന്റെ അവസാനം വരെ ആവേശത്തോടെ ഓരോ ഗ്രൂപ്പും മത്സരിച്ചു.  135 മാർക്കോടെ ഇ കൊമേഴ്സ് ഒന്നാം സ്ഥാനം നേടി. ഒന്നാം സ്ഥാനം നേടിയ ഗ്രൂപിന് മിഠായി പൊതി സമ്മാനമായി ലഭിച്ചു. സമ്മാനാർഹമായ ടീം തങ്ങൾക്ക് ലഭിച്ച മിഠായി ക്യാമ്പ് അംഗങ്ങൾക്കെല്ലാം തുല്യമായി പങ്കുവെച്ചു.
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1924512" എന്ന താളിൽനിന്ന് ശേഖരിച്ചത്