"ജി.എൽ.പി.എസ് മോയൻ പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102: വരി 102:


ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ ഒരു സർക്കാർ വിദ്യാലയമാണ്.പാലക്കാട്മുൻസിപ്പാലിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ ശ്രീ ഉദയകുമാർ ആർ പിടിഎ പ്രസിഡണ്ടും ശ്രീമതി.പ്രീതി എം പി ടി എ പ്രസിഡന്റും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനായി ശ്രീ.   ഷംസുദീൻ എന്നിവരുടെ  സേവനം സ്കൂളിന് ലഭിച്ചു വരുന്നു.
ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ ഒരു സർക്കാർ വിദ്യാലയമാണ്.പാലക്കാട്മുൻസിപ്പാലിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ ശ്രീ ഉദയകുമാർ ആർ പിടിഎ പ്രസിഡണ്ടും ശ്രീമതി.പ്രീതി എം പി ടി എ പ്രസിഡന്റും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനായി ശ്രീ.   ഷംസുദീൻ എന്നിവരുടെ  സേവനം സ്കൂളിന് ലഭിച്ചു വരുന്നു.
=== സ്കൂൾ ഭരണം പ്രഥമ അധ്യാപകന്റെ ഭരണ മികവ് ===
കോവിഡ് കാലത്തെ കുട്ടികൾക്ക് വിടവുകൾ ഇല്ലാത്ത പഠനം ലഭിക്കുന്നതിന് ഓൺലൈൻ സാധ്യത മാത്രം മുന്നിൽ നിൽക്കവേ ഹെഡ്മിസ്ട്രസ് കണ്ടെത്തിയ ആദ്യ വഴി സ്കൂളിലെ മുഴുവൻ അധ്യാപകരെയും സാങ്കേതിക മികമുള്ള അധ്യാപകരാകാൻ നിരന്തരം പരിശീലനം നൽകുക എന്നതാണ്.സാങ്കേതിക മേഖലയിൽ പ്രാവീണ്യമുള്ള അധ്യാപകരെ ഇതിനായി ചുമതലപ്പെടുത്തി .എല്ലാ കുട്ടികൾക്കും മൊബൈൽ ഫോൺ ഉറപ്പിക്കുന്നതിനായി അധ്യാപകർ പിടിഎ , എസ് എം സി , ക്ലബ്ബുകൾ , വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്വാധീനം ചെലുത്തി എഴുപതിലധികം ഫോൺ സംഘടിപ്പിച്ചു. അതിൽ ഹെഡ്മിസ്ട്രസ് മണിയമ്മ ടീച്ചർ മാത്രം 5 ഫോൺ സ്പോൺസർ ചെയ്താണ് മറ്റുള്ളവർക്ക് പ്രചോദനമായത്. അധ്യാപകർ 20 ഫോൺ നൽകിയപ്പോൾ ബാക്കി 45 അധികം ഫോണുകൾ കണ്ടെത്തിയത് സ്കൂളിന്റെ ശക്തമായ പിടിഎ തന്നെയാണ്.
വിക്ടേഴ്സ് ചാനൽ ക്ലാസുകൾ ആരംഭിക്കും മുമ്പ് പരിശീലനം നേടിയ മുഴുവൻ അധ്യാപകരെയുംകൃത്യസമയത്ത് സ്ഥിരമായി ക്ലാസ്സെടുക്കാൻ ടീച്ചർ കർക്കശമായി ഇടപെട്ടു. ഇവിടെ കുട്ടികളോടൊപ്പം രക്ഷിതാക്കളും സജീവമായി പങ്കെടുക്കുന്ന ക്ലാസിനെക്കുറിച്ചും ഓൺലൈൻ പി ടി എ യോഗങ്ങളെ കുറിച്ചുള്ള വാർത്തകളാണ് വിദ്യാലയങ്ങളിൽ നിന്നും ചുറ്റുമുള്ള എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും നൂറുകണക്കിന് കുട്ടികൾ നമ്മുടെ വിദ്യാലയത്തിൽ എത്തിച്ചേർന്നത്.
പല വിദ്യാലയത്തിൽ നിന്നും ഇവിടെ എത്തിയ കുട്ടികൾ പലരും മലയാളത്തിലും ഗണിതത്തിലും പിറകിലായിരുന്നു.ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ കുട്ടികളെ തിരിച്ചറിഞ്ഞ് അവർക്ക് കുറഞ്ഞ സമയത്തിൽ മലയാളം പഠിക്കുന്നതിന് മലയാളത്തിളക്കും വളരെ വേഗം കണക്കു പഠിക്കാൻ സഹായിക്കുന്ന ഗണിത വിജയവും ക്ലാസ് നൽകാൻ നിർദ്ദേശം നൽകി.ഓരോ ക്ലാസിലെയും ഒരു അധ്യാപിക ചുമതലയും നൽകി നവംബറിൽ വിദ്യാലയങ്ങൾ തുറന്നപ്പോൾ ഇതേ കുട്ടികളെ നിശ്ചിതകലത്തിൽ ഇരുത്തി ക്ലാസുകൾ തുടർന്നു .ഇവർക്ക് ലഘുഭക്ഷണം ഏർപ്പാട് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉത്സാഹത്തോടെ ദിവസവും എത്തിയിരുന്നു.
വിദ്യാലയത്തിന്റെ ഭൗതികമായ വളർച്ചയിൽ ഹെഡ്മിസ്ട്രസിന്റെ പങ്ക് വളരെ വലുതാണ്. ടീച്ചറുടെ സ്പോൺസർഷിപ്പിൽ കുടിവെള്ള സംവിധാനം ഒരുക്കിയും പൂച്ചെടികളാൽ മുടി പിടിപ്പിച്ചും അടുക്കളയിൽ പുതിയ പാത്രങ്ങൾ ഫ്രിഡ്ജിൽ എന്നിവ വാങ്ങിയും ലൈബ്രറിക്കുള്ള പത്ത് അലമാരകൾ വാങ്ങിയും പകരം വെക്കാനാവാത്ത മാതൃക കാണിച്ചു. വിദ്യാലയത്തിന്റെ അറ്റകുറ്റപ്പണികൾ പൂർണമായും പിടി എ ഏറ്റെടുത്തിരുന്നു.
ഒരു മേലാധികാരി മാത്രമായിരുന്നില്ല ഹെഡ്മിസ്ട്രസ് സ്കൂളിൽ മുന്നിൽ കാണുന്ന ഏത് ജോലിയും ചെയ്യാൻ ടീച്ചർക്ക് മടിയുണ്ടായിരുന്നില്ല പാചകവും വിളമ്പലും വൃത്തിയാക്കലും എന്ന് വേണ്ട സകല മേഖലകളിലും ടീച്ചറുടെ ശ്രദ്ധ ഉണ്ടായിരുന്നു സ്കൂളിൽ സന്നിഹിതരായിരുന്നു.ഇപ്പോഴും അത് തുടരുന്നു .....
കഴിഞ്ഞ അക്കാദമിക വർഷത്തെ പിടിഎയുടെ പ്രകാശം പരത്തുന്ന പരിപാടിയായിരുന്നു സ്യമന്തകം.മോയിൻ എൽ പി ജില്ലയിലെ മികച്ച വിദ്യാലയമായി ഉയർത്തിയ ഹെഡ്മിസ്ട്രസ് മണി ടീച്ചറും സ്കൂളിലെ സീനിയർ അധ്യാപകനായ ജയപ്രകാശ് മാഷിനും വിരമിക്കുന്നതിന്റെ ഭാഗമായി ആദരസൂചകമായി കേരളത്തിൽ തന്നെ വേറിട്ട രീതിയിൽ ഒരു യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയായിരുന്നു പി ടി എ ചെയ്തത്.പ്രകാശം പരത്തുന്ന മണി രത്നം എന്ന അർത്ഥമുള്ള സ്യമന്തകം പേരുപോലെതന്നെ മനോഹരമായ പരിപാടിയായി മാറി.ഉപഹാര സമർപ്പണവും അനുമോദനങ്ങൾക്കും ലഘു ഭക്ഷണം എന്നിവയ്ക്ക് ശേഷം നടന്ന കലാസന്ധ്യ വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു കുട്ടികൾക്ക് മുതിർന്നവർക്കും ഉണ്ടായിരുന്നത്.എല്ലാവർക്കും വളരെ ആവേശകരമായ സായാഹ്നം നൽകാൻ കഴിഞ്ഞു.ബഹുമാനപ്പെട്ട എംഎൽഎ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്ത ശേഷം തോൽപ്പാവക്കൂത്ത് നിഴലാട്ടം പത്മശ്രീ രാമചന്ദ്ര പുലാവരും സംഘവും അവതരിപ്പിച്ചു.അതിനുശേഷം ഗ്രാമ ചന്തം -നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരവും - അവതരിപ്പിച്ചത് കലാശ്രീ . ജനാധനൻ പുതുശ്ശേരിയും സംഘവും ആയിരുന്നു.


== 2022-23  ==
== 2022-23  ==
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888452" എന്ന താളിൽനിന്ന് ശേഖരിച്ചത്