"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:


== 2022-23 ==
== 2022-23 ==
=== '''ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം''' ===
ഭിന്നശേഷി കുട്ടികൾക്ക് അവരുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാനും കാർട്ടൂൺ, ചിത്രരചന എന്നിവയിലൂടെ വിജ്ഞാനവും വിനോദവും ലഭിക്കുവാനായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി
=== സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണം ===
സ്മാർട്ട്‌ ഫോണിന്റെ ആവിർഭാവത്തോടെ ഇന്റർനെറ്റ്‌ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ സാഹചര്യത്തിൽ 2020-23 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങൾ 8,9 ക്ലാസിലെ കുട്ടികൾക്ക് സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും എന്ന വിഷയം അടിസ്ഥാനമാക്കിയുള്ള ക്ലാസ്സ് നൽകി
=== സൈബർ ലോകത്തെ സുരക്ഷിത ജീവിതം രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് ===
AMLPS കീഴയിൽ എന്ന വിദ്യാലയത്തിലെ കുട്ടികളുടെ അമ്മമാർക്ക് സൈബർ ലോകത്തെ സുരക്ഷിത ജീവിതം രക്ഷകർത്താ ബോധവൽക്കരണ ക്ലാസ് എന്നതിനെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഭിനന്ദന, സ്നേഹ, ദിഷിബ ഗണേഷ് എന്നീ വിദ്യാർത്ഥികൾ ക്ലാസ് നൽകി
സൈബർ ലോകത്തെ സുരക്ഷാജീവിതം എന്ന സെമിനാർ CBHSS ലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ 20.092022 ചൊവ്വ ഉച്ചയ്ക്ക് 2 മണിക്ക് . Native AUP സ്കൂളിലെ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ക്ലാസുകൾ നൽകി.
=== 2021-2024 അഭിരുചി പരീക്ഷ ===
2021- 24 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ പുതിയ ബാച്ചിലേക്കുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ മുൻകൂട്ടി അപേക്ഷ സമർപ്പിച്ച് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കായി കൈറ്റ് നിർദ്ദേശപ്രകാരം ഐ ടി ലാബിൽ വച്ച് നടത്തി. പരീക്ഷയുമായി ബന്ധപ്പെട്ട ഫയലുകളുടെ അപ്‌ലോഡിങ് കൃത്യസമയത്ത് ചെയ്തു. അഭിരുചി പരീക്ഷ നടത്തിപ്പ് കൈറ്റ്മാസ്റ്റർ ഉല്ലാസ് യു ജി കൈറ്റ് മിസ്‍‍ട്രസ്സ് സംഗീത സിപി മറ്റു ഐടി അധ്യാപകരുടെ സഹായത്തോടെ നല്ല രീതിയിൽ നിർവഹിച്ചു
സ്കൂൾ ക്ലാസ് സമയത്തിന് ശേഷം എല്ലാ ബുധനാഴ്ച്ചയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള റുട്ടീൻ ക്ലാസ് സ്കൂൾ ഐ.ടി. ലാബിൽവച്ച് നടക്കുന്നു. ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് കൈറ്റ് മാസ്റ്റർ ഉല്ലാസ് യു.ജി., കൈറ്റ് മിസ്ട്രസ് സംഗീത സി.പി എന്നിവരാണ്
ലീഡറായി അഫ്റാ ലത്തീഫ് ഉം, ഡെപ്യൂട്ടി ലീഡറായി സായൂജ് എന്നീ വിദ്യാർത്ഥികളെയും തിരഞ്ഞെടുത്തു
=== YIP പ്രോഗ്രാം ===
കണ്ടുപിടുത്തങ്ങളുടെയും നൂതന സാങ്കേതിക വിദ്യയുടെയും ലോകത്തേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താൻ വേണ്ടി ലിറ്റിൽ കൈറ്റ്സ് YIP പ്രോഗ്രാം 2022ഒക്ടോബർ 26ന് സ്കൂളിലെ ക്ലാസ് റൂമുകളിൽ വച്ച് നടന്നു. ക്ലാസുകൾക്ക് നേതൃത്വം നൽകിയത് അധ്യാപകരായ വിഷ്ണു സി കെയും സംഗീത പി പിയും ആണ്.
=== 2022-2025 അഭിരുചി പരീക്ഷ ===
2022- 25 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ പുതിയ ബാച്ചിലേക്കുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2022 ജൂലൈ രണ്ടിന് മുൻകൂട്ടി അപേക്ഷ സമർപ്പിച്ച് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കായി കൈറ്റ് നിർദ്ദേശപ്രകാരം ഐ ടി ലാബിൽ വച്ച് നടത്തി. പരീക്ഷയുമായി ബന്ധപ്പെട്ട ഫയലുകളുടെ അപ്‌ലോഡിങ് കൃത്യസമയത്ത് ചെയ്തു. അഭിരുചി പരീക്ഷ നടത്തിപ്പ് വിഷ്ണു സതീശൻ, സംഗീത സിപി മറ്റു ഐടി അധ്യാപകരുടെ സഹായത്തോടെ നല്ല രീതിയിൽ നിർവഹിച്ചു
=== LITTLE KITS PRELIMINARYക്യാമ്പ് ===
27/ 9/ 2022 ചൊവ്വാഴ്ച സ്കൂളിലെ ഐടി ലാബിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് ന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ക്യാമ്പ് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രമേശൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് അധ്യാപകനായ സന്തോഷ് സാർ ക്ലാസുകൾ നടത്തി. സ്കൂൾ അധ്യാപകരായ സംഗീത സി പി, ഉല്ലാസ് യുജി ,വിഷ്ണു സതീശൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
=== ഐടി മേള ===
ഐടി ക്വിസ്
ഐടി മേളയുടെ ഭാഗമായി നടന്ന സ്കൂൾ തല ഐടി ക്വിസ് മത്സരം 7 ഒക്ടോബർ 2022 സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു 26 ഓളം കുട്ടികൾ പ്രോഗ്രാമിൽ പങ്കെടുത്തു. സ്കൂൾ അധ്യാപകരായ ഉല്ലാസ് യുജി ,സംഗീത സി പി ,വിഷ്ണു സതീശൻഎന്നിവർ പ്രോഗ്രാം സംഘടിപ്പിച്ചു .
2022 -23 ഐടി മേളയുടെ ഭാഗമായി നടന്ന സബ് ജില്ലാ ഐടി മേളയിൽ വെബ് ഡിസൈനിങ്ങിന് അഭിനവ് സജു ഒന്നാം സ്ഥാനവും ആനിമേഷന് അഹമ്മദ് സജാഹ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി
ജില്ലാതലത്തിൽ വെബ് ഡിസൈനിങ്ങിന് അഭിനവ് സജു ആറാം സ്ഥാനവും കരസ്ഥമാക്കി
2022 -23 അധ്യായന വർഷത്തെ ഐ.ടി മേളയിൽ അധ്യാപകർക്കുള്ള ഐ.ടി ടീച്ചിംഗ് മത്സരത്തിൽ സിബി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ ഉല്ലാസ് യു.ജി സബ് ജില്ലാ തലത്തിൽ
ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി


== 2021-22 ==
== 2021-22 ==
1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869167" എന്ന താളിൽനിന്ന് ശേഖരിച്ചത്