"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
=== എൻ എസ് എസ് ഓറിയന്റേഷൻ ക്ലാസ് ===
=== എൻ എസ് എസ് ഓറിയന്റേഷൻ ക്ലാസ് ===
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എ സ് എസിന്റെ നേതൃത്വത്തിൽ പ്ലസ് വൺ വളണ്ടിയേഴ്സിനുള്ള ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൾ അബ്ദുന്നാസർ കെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണൻ ക്ലാസിന് നേതൃത്വം നൽകി. എൻ എസ് എസിനു കീഴിൽ സ്കൂളിൽ നടത്തേണ്ട പദ്ധതികളെ കുറിച്ച് കുട്ടികളുമായി സംവദിച്ചു. ലഹരി എന്ന വിപത്തിൽ നിന്നുള്ള വിമോചനമാണ് എൻ എസ് എസ് പോലെയുള്ള സംഘടനകൾ നടത്തേണ്ടതെന്നും പ്രകൃതി ബോധത്തിലേക്കും സന്നദ്ധ പ്രവർത്തനത്തിലേക്കും കലാകായിക മേഖലകളിലേക്കും കുട്ടികൾ ആകൃഷ്ടരായാൽ ലഹരി വിമുക്ത ഗ്രാമം സാധ്യമാകുമെന്നും സഹവർത്തിത്വവും സഹിഷ്ണുതയും ഉള്ള തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്നും ക്ലസ്റ്റർ കോർഡിനേറ്റർ അടിവരയിട്ടു. സ്റ്റാഫ് ബൂട്ടറി മുഹമ്മദ് സുബിൻ. പി.എസ്,അഷ്റഫ് കെ.കെ മു ൻപ്രോഗാം ഓഫീസർ അബ്ദുൽ ലത്തീഫ് യു.എം എന്നിവർ ആം ശംസകൾ അറിയിച്ചു. പ്രോഗ്രാം ഓഫീസർ അബൂസലാം വി.കെ സ്വാഗതവും എൻ.എസ് എസ് ലീഡർ അന്ത്യ പി.സ് നന്ദിയും പറഞ്ഞു
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എ സ് എസിന്റെ നേതൃത്വത്തിൽ പ്ലസ് വൺ വളണ്ടിയേഴ്സിനുള്ള ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൾ അബ്ദുന്നാസർ കെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണൻ ക്ലാസിന് നേതൃത്വം നൽകി. എൻ എസ് എസിനു കീഴിൽ സ്കൂളിൽ നടത്തേണ്ട പദ്ധതികളെ കുറിച്ച് കുട്ടികളുമായി സംവദിച്ചു. ലഹരി എന്ന വിപത്തിൽ നിന്നുള്ള വിമോചനമാണ് എൻ എസ് എസ് പോലെയുള്ള സംഘടനകൾ നടത്തേണ്ടതെന്നും പ്രകൃതി ബോധത്തിലേക്കും സന്നദ്ധ പ്രവർത്തനത്തിലേക്കും കലാകായിക മേഖലകളിലേക്കും കുട്ടികൾ ആകൃഷ്ടരായാൽ ലഹരി വിമുക്ത ഗ്രാമം സാധ്യമാകുമെന്നും സഹവർത്തിത്വവും സഹിഷ്ണുതയും ഉള്ള തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്നും ക്ലസ്റ്റർ കോർഡിനേറ്റർ അടിവരയിട്ടു. സ്റ്റാഫ് ബൂട്ടറി മുഹമ്മദ് സുബിൻ. പി.എസ്,അഷ്റഫ് കെ.കെ മു ൻപ്രോഗാം ഓഫീസർ അബ്ദുൽ ലത്തീഫ് യു.എം എന്നിവർ ആം ശംസകൾ അറിയിച്ചു. പ്രോഗ്രാം ഓഫീസർ അബൂസലാം വി.കെ സ്വാഗതവും എൻ.എസ് എസ് ലീഡർ അന്ത്യ പി.സ് നന്ദിയും പറഞ്ഞു
=== കാരുണ്യ സ്പർശവുമായി എൻ.എസ്.എസ് കൂമ്പാറ                                      ===
സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ സാമൂഹിക സേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മികച്ച മാതൃകയാകുന്നു. അനാഥയായ സഹപാഠിക്ക് ജപ്തി ചെയ്യപ്പെട്ട വീട് പണം സ്വരൂപിച്ച്   ആധാരം ബാങ്കിൽ നിന്നും തിരികെ ഏൽപിച്ച് ഫാത്തിമാബി എൻ എസ് എസ് വിദ്യാർത്ഥികൾ മാതൃകയായി .  .എൻഎസ്എസ് നാലാം സ്വപ്നക്കൂട് താക്കോൽ ദാന ചടങ്ങിലാണ് വിദ്യാർത്ഥിക്ക് ആധാരം കൈമാറിയത് എൻഎസ്എസ് സ്റ്റേറ്റ് കോഡിനേറ്റർ ഡോ.ജേക്കബ് ജോണിന്റെ സാന്നിധ്യത്തിൽ എൻ എസ് എസ് റീജണൽ കോർഡിനേറ്റർ മനോജ് കുമാർ കണിച്ചുകുളങ്ങര ക്ലാസ് ടീച്ചർ കെ പി ശ്രീനക്ക് ആധാരം കൈമാറി.നാട്ടിലെ സാമൂഹിക സന്നദ്ധപ്രവർത്തകരുടെയും സഹപാഠികളുടെയും അകമഴിഞ്ഞ പിന്തുണയോടെയാണ് വിദ്യാർത്ഥികൾ പണം സമാഹരിച്ചത്. . പ്രസ്തുത  ചടങ്ങിൽ തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോജോസഫ്,   കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് , എൻ എസ് എസ്  ജില്ല കോർഡിനേറ്റർമാരായ എം.കെ ഫൈസൽ , എസ് ശ്രീചിത്ത്, ക്ലസ്റ്റർ കോർഡിനേറ്റർ സില്ലിബി കൃഷ്ണൻ, പ്രിൻസിപ്പൾ അബ്ദുന്നാസർ കെ, ഹെഡ് മാസ്റ്റർ നിയാസ് ചോല, പ്രോഗ്രാം ഓഫീസർ വി.കെഅബ്ദുസലാം , സ്റ്റാഫ് സെകട്ടറി പി.എസ് മുഹമ്മദ് സുബിൻ , സാമൂഹ്യ പ്രവർത്തകൻ യു പി മരക്കാർ ,അധ്യാപകരായ അബ്ദുന്നാസർ വയനാട്, കെ.കെ അഷ്‌റഫ് , കെ നാസിർ , എ.എം ബിന്ദുകുമാരി , കെ.എച്ച് ഷംസു  , യു.പി നഷീദ ,എൻ എസ് എസ് വളണ്ടിയർ ലീഡർ അർച്ചന സുരേന്ദ്രൻഎന്നിവർ സംബന്ധിച്ചു.
=== സ്വപ്നക്കൂട് സമർപ്പണവും തനതിടം ഉദ്ഘാടനവും ===
സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ സമർപ്പണവും സ്കൂൾ കോമ്പൗണ്ടിലെ തനതിടം ബയോ പാർക്കിന്റെ ഉദ്ഘാടനവും  സ്കൂളിൽ നടന്നു.സ്കൂളിലെ എൻഎസ്എസ് ടീം നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയാണ് സ്വപ്നക്കൂട് .3 വീടുകൾ  കഴിഞ്ഞ മൂന്നു വർഷങ്ങളിലായി സ്കൂളിലെ വിദ്യാർഥികൾക്ക് നിർമ്മിച്ചു നൽകിയിരുന്നു. നാലാമത്തെ വീട് സമർപ്പണവും അഞ്ചാമത്തെ വീടിന്റെ നിർമ്മാണത്തിനുള്ള ഫണ്ട് സ്വീകരിക്കലും പ്രസ്തുത ചടങ്ങിൽ വച്ച് നടന്നു.സാമൂഹ്യ സേവനവും സമർപ്പണ മനോഭാവവും സ്കൂളിലെ എൻഎസ്എസ് ടീമിനെ മികവുറ്റതാക്കുന്നു. എൻഎസ്എസിന്റെ  കീഴിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് നേരത്തെ സ്കൂളിന് എൻഎസ്എസ് അവാർഡ് ലഭിച്ചിട്ടുണ്ട്.ഇന്നത്തെ ചടങ്ങിൽ തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോജോസഫ്,  എൻഎസ്എസ് സ്റ്റേറ്റ് കോഡിനേറ്റർ ഡോക്ടർ ജേക്കബ് ജോൺ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് , എൻ എസ് എസ് റീജണൽ കോർഡിനേറ്റർ മനോജ് കണിച്ചുകുളങ്ങര, ജില്ല കോർഡിനേറ്റർമാരായ എം.കെ ഫൈസൽ , എസ് ശ്രീചിത്ത്, ക്ലസ്റ്റർ കോർഡിനേറ്റർ സില്ലിബി കൃഷ്ണൻ, പ്രിൻസിപ്പൾ അബ്ദുന്നാസർ കെ, ഹെഡ് മാസ്റ്റർ നിയാസ് ചോല, പ്രോഗ്രാം ഓഫീസർ വി.കെഅബ്ദുസലാം , സ്റ്റാഫ് സെകട്ടറി പി.എസ് മുഹമ്മദ് സുബിൻ, അധ്യാപകരായ അബ്ദുന്നാസർ വയനാട്, കെ.കെ അഷ്‌റഫ് , കെ നാസിർ , എ.എംബിന്ദുകുമാരി , കെ.എച്ച് ഷംസു , യു.പി നഷീദ ,എൻ എസ് . വളണ്ടിയർ ലീഡർ അർച്ചന സുരേന്ദ്രൻഎന്നിവർ സംബന്ധിച്ചു.
=== കേരളപ്പിറവി ദിനത്തിൽ വൃക്ഷത്തൈ നട്ട് എൻഎസ്എസ് വിദ്യാർത്ഥികൾ ===
കൂമ്പാറ ഫാത്തിമാബീ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ കേരളപ്പിറവി ദിനത്തിൽ സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിൽ വൃക്ഷത്തൈനട്ടു.ഓരോ കേരളപ്പിറവി ദിനത്തിലും എൻഎസ്എസ് വിദ്യാർത്ഥികൾ സ്കൂളിലും പരിസരത്തുമായി വൃക്ഷത്തൈ നടാറുണ്ട്.ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ  പ്രതിജ്ഞയെടുത്തു.സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൾ നാസർ ചെറുവാടി നടീൽ കർമ്മം നിർവഹിച്ചു അഷ്റഫ് കെ കെ നഷീദ് യുപി ,എൻഎസ്എസ്‌ പ്രോഗ്രാം ഓഫീസർ  അബ്ദുൽസലാം വികെഎന്നിവർ ചടങ്ങിൽ സംബന്ധിച്ചു എൻഎസ്എസ് ലീഡർ പ്രതിജ്ഞ ചൊല്ലികൊടുത്തു
=== സ്നേഹ പാതയൊരുക്കി കൂമ്പാറ എൻ എസ്‌ എസ്‌ വിദ്യാർത്ഥികൾ  ===
സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ വീണ്ടും നാടിന് മാതൃകയാകുന്നു. അര നൂറ്റാണ്ട് കാലം ഇടുങ്ങിയ വഴിയിലൂടെ യാത്രാദുരിതം പേറി ശാരീരിക അവശതകൾ അനുഭവിക്കുന്ന വീട്ടമ്മക്കും അയൽ വീട്ടുകാർക്കും റോഡ് നിർമ്മിച്ചു നൽകി.ഒരു മനുഷ്യസ്നേഹിയാണ് റോഡ് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നൽകിയത്.എൻഎസ്എസിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രമഫലമായാണ് മനോഹരമായ റോഡ് നിർമ്മിച്ചു നൽകിയത്.വിദ്യാർത്ഥികളിൽ അർപ്പണ മനോഭാവവും സാമൂഹ്യപ്രതിബദ്ധതയും ഉണ്ടാക്കാൻ കഴിയുന്ന ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളാണ് എൻഎസ്എസ് വിദ്യാർത്ഥികൾ നിരന്തരമായി ചെയ്തു കൊണ്ടിരിക്കുന്നത്. സ്നേഹപാത എന്നാണ് ഈ പ്രൊജക്റ്റിനു  നാമകരണം നൽകിയിരിക്കുന്നത്. ലഹരി പോലെ കുട്ടികളെ സ്വാധസ്വാധീനിക്കുന്ന വിനാശകരമായ പ്രവർത്തിയിൽ നിന്നും മാറി ചിന്തിക്കാൻ ഇത്തരം സാമൂഹ്യ സന്നദ്ധ പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് ഈ പ്രവർത്തി ഉദ്ഘാടനം നിർവ്വഹിച്ചു സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ നാസർ കെ പറഞ്ഞു.റോഡ് നിർമ്മാണം പൂർത്തീകരിച്ച് മടങ്ങുന്ന എൻഎസ്എസ് വാളണ്ടിയർമാരോട് വീട്ടമ്മയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു എന്റെ 45 വർഷത്തെ ജീവിതാഭിലാഷമാണ് നിങ്ങൾ പൂർത്തീകരിച്ചത് ഇതിന് ടീം എൻഎസ്എസിനോടും ഫാത്തിമാബി സ്കൂളിനോടുമു ള്ള കടപ്പാട് എന്നും ഉണ്ടായിരിക്കും.ഈ വാക്കുകൾ ക്ഷീണിച്ച് അവശരായ വിദ്യാർഥികൾക്ക് ഉന്മേഷവും ആനന്ദവും ഉളവാക്കുന്നവയായിരുന്നു.ചടങ്ങിൽ പിടിഎ പ്രസിഡണ്ട് വിൽസൻ  പുല്ലുവേലിൽ, പ്രോഗ്രാം ഓഫീസർ അബ്ദുസ്സലാം വി കെ,അദ്ധ്യാപകൻ അബ്ദുൽ നാസർ.കെ വയനാട്, എൻഎസ്എസ് ലീഡർമാരായ അനന്യ. പി എസ്,താജുമോൻ എന്നിവർ സംബന്ധിച്ചു.


== പ്ലസ് വൺ ഓറിയന്റേഷൻ 2022 ==
== പ്ലസ് വൺ ഓറിയന്റേഷൻ 2022 ==
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866174" എന്ന താളിൽനിന്ന് ശേഖരിച്ചത്