"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 923: വരി 923:
=== ഡിജിറ്റൽ മാഗസിൻ ===
=== ഡിജിറ്റൽ മാഗസിൻ ===
https://www.facebook.com/groups/1415896288565493/permalink/2328075307347582/
https://www.facebook.com/groups/1415896288565493/permalink/2328075307347582/
=== ചിങ്ങം1 കേരള കർഷകദിനം ===
ശകവർഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തിൽ കർഷകദിനമായി ആചരിച്ചുവരുന്നു. മികച്ച കർഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാർഷിക മേഖലയെയും കർഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു, സംസ്ഥാന കൃഷി വകുപ്പിൻറെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും
വിവിധ സംഘടനകളുടെയും
സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടത്തുന്നത്. മികച്ച കർഷകർക്ക് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും പുരസ്കാരങ്ങൾ നൽകി വരുന്നുണ്ട്. കാർഷിക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും പുതുതലമുറയിൽ കാർഷിക അവബോധം വളർത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകരിക്കുന്നു. കേരളത്തിൽ ചിങ്ങം 1 ആണ് കർഷകദിനം എങ്കിലും ഇന്ത്യയിലാകെ ഡിസംബർ 23 ആണ് കർഷകദിനം. ലോകഭക്ഷ്യദിനം കൂടിയായ അന്ന് കർഷക നേതാവായിരുന്ന മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംങിൻറെ ജډദിനമാണ്. കാർഷിക മേഖലയിൽ ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഭരണകർത്താവായിരുന്നു അദ്ദേഹം. 1800 മുതൽ ലോകത്ത് പലരാജ്യങ്ങളിലും കർഷകർക്ക് വേണ്ടി പ്രത്യേക ദിവസം തിരഞ്ഞെടുത്ത് മികച്ച കർഷകരെ ആദരിച്ച് വരുന്നുണ്ട്. ഡിസംബറിലെ ആദ്യ വെള്ളിയാഴ്ച ആണ് ചില രാജ്യങ്ങളിൽ കർഷകദിനം. അമേരിക്കയിൽ ഒക്ടോബർ 12 ആണ് ഔദ്യോഗിക കർഷക ദിനം എങ്കിലും സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലെ വിവിധ ദിവസങ്ങളിൽ കർഷകദിനാചരണങ്ങൾ നടത്തിവരുന്നുണ്ട്. ഐക്യരാഷ്ട്ര സഭക്ക് കീഴിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേൾൻ പ്രവർത്തിച്ച് വരുന്നുണ്ട്. ലോകത്ത് 500 ദശലക്ഷത്തോളം വരുന്ന ചെറുകിട നാമമാത്ര കർഷകരുടെ അദ്ധ്വാനഫലമായാണ് പട്ടിണി ഇല്ലാതാവുന്നത്.
https://www.facebook.com/groups/1415896288565493/permalink/2329903363831443/
https://www.facebook.com/groups/1415896288565493/permalink/2329978253823954/
==== സ്കൂളിൽ നിന്ന് പ്രകൃതിരമ്യമായ വഴിയിലൂടെ കുട്ടികൾ ====
കെ കെ എൽ പി എസിലെ മൂന്നും നാലും ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി പാടത്തേക്ക് എന്ന ആശയവുമായി ബന്ധപ്പെട്ട് കാർഷിക ദിനത്തെ അനുബന്ധിച്ച് വയലുകളെ നേരിട്ട് കണ്ടും കാർഷികവിളകളെക്കുറിച്ച് മനസ്സിലാക്കാനും കർഷകരെ പരിചയപ്പെടാനും ഉള്ള അവസരം ഒരുക്കി.മൂന്നു നാല് ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളും ഈ പരിപാടിക്ക് ആകാംക്ഷയോടെ ആദരവ് നൽകി.സ്കൂളിൽ നിന്ന് പ്രകൃതിരമ്യമായ വഴിയിലൂടെ കുട്ടികൾ ഓരോരുത്തരും നടന്നു നീങ്ങി.ചുറ്റുപാടിലുള്ള വയലുകളെയും കാർഷിക വിളവുകളെയും വഴിയോരക്കാഴ്ചകളെയും കണ്ടു.വയലുകളിൽ നടിയിൽ കഴിഞ്ഞ് പച്ചപ്പ് വിരിച്ച് നെൽപ്പാടങ്ങൾ കുട്ടികൾക്ക് വളരെ കൗതുകമായി മാറി.കുറേയേറെ സംശയം കുട്ടികൾ അധ്യാപകരോട് ചോദിക്കുകയും കാർഷിക വിവരങ്ങളെ അധ്യാപകർ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.അതോടൊപ്പം തന്നെ വിദ്യാർത്ഥികൾക്ക് കർഷകരെ നേരിട്ട് കാണുവാനും അവരോട് സംസാരിക്കുവാനും ഉള്ള അവസരം ഒരുക്കി. പാലക്കാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന പട്ടഞ്ചേരി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് നെൽപ്പാടങ്ങളിൽ ഉള്ള അനുഭവം വളരെയേറെ പ്രാധാന്യം ചെയ്തു.
=== ശ്രീകൃഷ്ണ ജന്മാഷ്ടമി. ===
ദ്വാപര യുഗത്തിലെ ചിങ്ങമാസത്തിൽ അഷ്ടരോഹിണി നാളിലാണ് മഹാവിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ ജനിക്കുന്നത്. ഈ ദിവസമാണ് ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്.ഭഗവാൻ മഹാവിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒത്തുചേർന്ന ദിനത്തിലാണ് ശ്രീക‍ൃഷ്ണൻ അവതരിക്കുന്നത്. ലോകത്തിലെ നന്മയ്ക്ക് അപചയം സംഭവിച്ചപ്പോൾ ധർമ്മം പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചതെന്നാണ് വിശ്വാസം.
==== ശ്രീകൃഷ്ണ അവതാരം ====
ത്രേതായുഗത്തിലെ ദേവാസുര യുദ്ധത്തിൽ കൊല്ലപ്പെട്ട അസുരന്മാർ ദ്വാപരയുഗത്തിൽ ഭൂമിയിൽ വീണു പിറന്നുവെന്നാണ് സങ്കൽപ്പം. ഇവർ പൂർവ്വാധികം ശക്തി പ്രാപിച്ച് വംശത്തെ വർധിപ്പിക്കാൻ തുടങ്ങി. ഭൂമിയിൽ അസുരന്മാരുടെ അംഗസംഖ്യ പെരുകി. ഇവർ ലോകത്തെയും ഭൂമിയെയും അധർമ്മത്തിലേക്ക് നയിച്ചു. എല്ലാ വിഭവങ്ങളിലും അസുരന്മാർ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ഇതോടെ ഭൂമിദേവി (വസുന്ധര) ക്ഷീണിതയായി. ഈ അസുരന്മാരിലെ പ്രധാനി കാലനേമി അംശത്തിൽ ജനിച്ച കംസനായിരുന്നു
https://www.facebook.com/groups/1415896288565493/permalink/2330379360450510/
കെ.കെ.എം.എൽ.പി സ്കൂളിലെ കുഞ്ഞുമക്കളുടെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിൽ നിന്ന്... https://www.facebook.com/groups/1415896288565493/permalink/2331806056974507/
=== ലോക കൊതുക് ദിനം ===
എല്ലാ വർഷവും ഓഗസ്റ്റ് 20-നാണ് ലോക കൊതുകു ദിനമായി ആചരിക്കുന്നത്. 1897 ഓഗസ്റ്റ് 20-നാണ് മലേറിയപരത്തുന്ന പ്ലാസ്മോഡിയം എന്ന രോഗാണു കൊതുകിലൂടെയാണ് മനുഷ്യരിലെത്തുന്നതെന്ന്കണ്ടെത്തിയത്. ഇന്ത്യയിൽ സേവനം ചെയ്തിരുന്ന ബ്രിട്ടീഷ് ഡോക്ടറായ സർ റൊണാൾഡ് റോസാണ് ഈ കണ്ടെത്തൽനടത്തിയത്. അദ്ദേഹത്തിന്റെ സ്മരണാക്കായാണ് അന്നേ ദിവസം ലോക കൊതുകു ദിനമായി ആചരിക്കുന്നത്. https://www.facebook.com/groups/1415896288565493/permalink/2331790883642691/
==== ഡ്രൈ ഡേ ====
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിന്റെ ചുറ്റുപാടുകൾ വൃത്തിയാക്കുവാനും ചിരട്ട പ്ലാസ്റ്റിക് പാത്രങ്ങൾ ഇവയിൽ നിറഞ്ഞിട്ടുള്ള വെള്ളങ്ങളെ ശുദ്ധീകരിക്കുവാനും തീരുമാനങ്ങൾ എടുത്തു എല്ലാ വിദ്യാർത്ഥികളും ഒരുമിച്ച് നിന്ന് വിദ്യാലയത്തിന്റെ ചുറ്റുപാടുകളും വൃത്തിയാക്കുകയും കൊതുക് മുട്ടയിട്ട് പെരുകാൻ ഉള്ള സാധ്യതകളെ മനസ്സിലാക്കി ശുദ്ധീകരിക്കുവാനും ചെയ്തു.സയൻസ് ക്ലബ്ബിൻറെ കൺവീനർമാർ കുട്ടികൾക്ക് ചുറ്റുപാടുകളെ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്നതിനെക്കുറിച്ച് പ്രത്യേകം ക്ലാസ് നൽകുകയും ചെയ്തു.സാധാരണ കൊതുകുകൾ വെള്ളത്തിൽ മുട്ടയിട്ട് എട്ടാമത്തെ ദിവസം മുട്ടവിരിക്ക് പെരുകും എന്നും അതിനാൽ ഏഴാമത്തെ ദിവസം തന്നെ ചുറ്റുപാടും ഉള്ള വെള്ളങ്ങളെ നീക്കം ചെയ്ത് അവകളെ നശിപ്പിക്കണം എന്നും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുത്തു.വിദ്യാലയത്തിൽ എല്ലാ ആഴ്ചകളിലും ഒരു ദിവസം ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചു.പ്രത്യേക സുരക്ഷിതത്തോട് കൂടി തന്നെ വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയും ,പ്രത്യേക കരുതലോടെ കൂടിയും ശുചീകരണം തുടർന്നു.ശുചീകരണത്തിന് ശേഷം സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം എന്നും സാനിറ്റൈസർ ഉപയോഗിക്കണം എന്നുംചെയ്യണം എന്നും നിർബന്ധമായും സുജിത്ത് പാലിക്കണം എന്നും അധ്യാപകർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.ചുറ്റുപാടുകളുടെ വൃത്തിയാക്കലോട് കൂടെത്തന്നെ ഞാൻ ഓരോരുത്തരും ആഴ്ചയിൽ ഒരിക്കൽ നഖം മുറിക്കാനും ,ദിവസം രണ്ടുപ്രാവശ്യം പല്ലുതേക്കാനും ഭക്ഷണത്തിന്റെ മുന്നിൽ കയ്യും വായും വൃത്തിയായി കഴുകുവാനും ,ഇടുന്ന വസ്ത്രങ്ങൾ വൃത്തിയുള്ളതാണ് എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അണിയാവൂ എന്ന് നിർദ്ദേശങ്ങളും നൽകി.വിദ്യാലയത്തിൽ ബാത്റൂമിൽ മാത്രമേ മൂത്രം ഒഴിക്കാവൂ എന്നും,ഉപയോഗശേഷം നന്നായി വെള്ളം ഒഴിച്ചു വിടുവാനും കൈയും സോപ്പിട്ടു കഴുകുവാനും ഉള്ള ഘട്ടങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.
=== ലോക നാട്ടറിവ് ദിനം ===
ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമാണ്. മാനവരാശി സഹസ്രാബ്ദങ്ങൾകൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകളും ശേഷിപ്പുകളും സംരക്ഷിക്കുന്നതിനാണ് നാട്ടറിവ് ദിനം ആചരിക്കുന്നത്. ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ ഉൾപ്പെടുന്നു. ഐതിഹ്യങ്ങളും നാട്ടുസംഗീതവും, വാമൊഴിചരിത്രവും, നാടോടിക്കഥകളും, ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്. നമ്മുടെ ഈ അമൂല്യമായ സാംസ്കാരിക സമ്പത്തിനെ വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തവും കടമയും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ് ലോക നാട്ടറിവ് ദിനം. 1846 ഓഗസ്ത് 22-ന് ഇംഗ്ലീഷുകാരനായ വില്യം ജെ. തോംസ് ‘അതീനിയം’ എന്ന മാസികയുടെ പത്രാധിപർക്ക്, പൗരാണികതയെയും പാരമ്പര്യത്തെയും കുറിച്ചുള്ള പഠനങ്ങൾക്ക് പ്രാധാന്യംകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതി. ആ കത്തിലാണ് ‘ഫോക്ലോർ’ എന്ന പദം ആദ്യമായി പരാമർശിക്കപ്പെട്ടത്. ആ ദിനത്തിൻറെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഓഗസ്ത് 22 അന്താരാഷ്ട്ര നാട്ടറിവ് ദിനമായി ആചരിച്ചുപോരുന്നത്
https://www.facebook.com/groups/1415896288565493/permalink/2333263170162129/
കെ കെ എം എൽ പി എസിലെ വിദ്യാർത്ഥികളിൽ പലരും വീടുകളിൽ നിന്ന് നാട്ടുരുചിയറിയാം എന്ന ആശയവുമായി ബന്ധപ്പെട്ട് മുത്തശ്ശിമാർ പാചകം ചെയ്യുന്ന രീതിയും അവയെ കേടുകൂടാതെ സൂക്ഷിക്കുന്ന മുൻകാലത്തിലുള്ള അനുഭവങ്ങളെയും അറിഞ്ഞ് വിദ്യാലയങ്ങളിൽ പങ്കുവെച്ചു.പണ്ടുകാലത്തെ ജീവിതശൈലിയെ കുറിച്ച് നേരിട്ട് കേട്ടറിയാനായി വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ മുത്തശ്ശിമാർ എത്തുകയും അവയെക്കുറിച്ച് വിശദീകരണം നടത്തുകയും ചെയ്തു വിദ്യാർത്ഥികൾ അവരോട് സംശയങ്ങൾ ചോദിച്ച് അന്നത്തെ ദിവസം രസകരമാക്കി.
=== ക്യൂബ് ഇംഗ്ലീഷ് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇ-ലാംഗ്വേജ് ലാബുകൾ വരുന്നു, ഉദ്ഘാടനം ===
ഇംഗ്ലീഷിൽ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ കേൾക്കാനും സംസാരിക്കാനും വായിക്കാനും  എഴുതുവാനുമുള്ള കഴിവുകൾ വികസിപ്പിക്കുവാനായി വികസിപ്പിച്ച നൂതന സങ്കേതമാണ് ഇ-ലാംഗ്വേജ് ലാബ്. വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച 'ഇ-ക്യൂബ് ഇംഗ്ലീഷ്' (E-Cube English) പദ്ധതിയുടെ ഭാഗമായി എല്ലാ സ്കൂളുകളിലും സ്വതന്ത്ര സോഫ്റ്റ്‍വെയർ അധിഷ്ഠിത ഇ-ലാംഗ്വേജ് ലാബുകൾ (Language Lab) സ്ഥാപിക്കുന്നു. സ‍‍ർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് ലാബ് പദ്ധതി എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം .നിലവിലുള്ള പാഠ്യപദ്ധതിയെയും പഠന പ്രക്രിയകളെയും അടിസ്ഥാനപ്പെടുത്തി ആസ്വാദ്യകരമായ അന്തരീക്ഷത്തിൽ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം .
ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികൾക്ക് നാലു വ്യത്യസ്ത തലങ്ങളിലുള്ള ഉള്ളടക്കവുമായാണ് ഇ-ലാംഗ്വേജ് ലാബിന്റെ ആദ്യഘട്ടം.വിദ്യാർത്ഥികൾക്ക് ശബ്ദം, വീഡിയോ എന്നിവ റെക്കോർഡ് ചെയ്യാനും എഡിറ്റിംഗിനും ഒരു കമ്പ്യൂട്ടർ ഗെയിം പോലെ മിക്ക പ്രവർത്തനങ്ങളും കളികളിലൂടെ പൂർത്തിയാക്കാനും സോഫ്റ്റ്‍വെയറിൽ സൗകര്യമുണ്ട്. സ്റ്റുഡന്റ് മൊഡ്യൂളിനു പുറമെ ഓരോവിദ്യാർത്ഥിയുടേയും പഠന പുരോഗതി വിലയിരുത്താനും പിന്തുണ നൽകാനും അദ്ധ്യാപകരെ സഹായിക്കുന്ന ടീച്ചിംഗ് മൊഡ്യൂളും പ്രഥമാധ്യാപകർക്ക് മോണിറ്ററിംഗിനുള്ള പ്രത്യേക മൊഡ്യൂളും ഇ-ലാംഗ്വേജ് ലാബിലുണ്ട്.ഇ-ക്യൂബ് പദ്ധതിയുടെ ഭാഗമായി നേരത്തെ സമഗ്ര പോർട്ടലിൽ ഇ-ലൈബ്രറിയും കൈറ്റ് വിക്ടേഴ്സിൽ ഇ-ബ്രോഡ്കാസ്റ്റും ഒരുക്കിയതിന്റെ തുടർച്ചയാണ് ഇ-ലാംഗ്വേജ് ലാബ്.
ഇന്റർനെറ്റ് സൗകര്യമോ, സെർവർ സ്പേസോ, പ്രത്യേകനെറ്റ്‍വർക്കിംഗോ ആവശ്യമില്ലാതെ സ്കൂളുകളിൽ ലഭ്യമായിട്ടുള്ള ലാപ്‍ടോപ്പിലെ വൈഫൈ സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഇ-ലാംഗ്വേജ്.ഓരോ ഘട്ടത്തിലും കുട്ടി നേടേണ്ട അറിവിനെ അടിസ്ഥാനമാക്കിയാണ് യൂണിറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.  കഥകൾ കേൾക്കുന്നതിനും വായിക്കുന്നതിനും അവയുടെ ചിത്രീകരണം, അനിമേഷനുകൾ എന്നിവ കാണുന്നതിനുംസോഫ്റ്റ്‍വെയറിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇംഗ്ലീഷിൽ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ കേൾക്കാനും സംസാരിക്കാനും വായിക്കാനും പിന്നീട് എഴുതുവാനും ഉള്ള കഴിവുകൾ വികസിപ്പിക്കുവാനായി പല തലങ്ങളിലായി വികസിപ്പിച്ച നൂതന സങ്കേതമാണ് ഇ-ലാംഗ്വേജ് ലാബ്. പൊതുസമൂഹത്തിന് സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രാധാന്യം. വിദ്യാർത്ഥികൾക്ക് വർക്ക് ഷീറ്റുകൾ തയ്യാറാക്കി സമർപ്പിക്കാനും ഇ-ലാംഗ്വേജ് ലാബിൽ സൗകര്യമുണ്ട്.
https://www.facebook.com/groups/1415896288565493/permalink/2333362996818813/
https://www.facebook.com/groups/1415896288565493/permalink/2333370920151354/
https://www.facebook.com/groups/1415896288565493/permalink/2333439090144537/
https://www.facebook.com/groups/1415896288565493/permalink/2333367076818405/
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1847074" എന്ന താളിൽനിന്ന് ശേഖരിച്ചത്