"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 923: വരി 923:
=== ഡിജിറ്റൽ മാഗസിൻ ===
=== ഡിജിറ്റൽ മാഗസിൻ ===
https://www.facebook.com/groups/1415896288565493/permalink/2328075307347582/
https://www.facebook.com/groups/1415896288565493/permalink/2328075307347582/
=== സ്വാതന്ത്ര്യദിനം ===
സ്വാതന്ത്ര്യത്തിന്റെ വിലയെന്തെന്ന ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തി. 2022 ഓഗസ്റ്റ് 15ന് രാഷ്ട്രം 76-ാമത് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു. രണ്ട് നൂറ്റാണ്ട് നീണ്ട സാമ്രാജ്യത്വ ഭരണത്തിന്റെ കീഴിൽ നിന്ന് എണ്ണമറ്റ ത്യാഗങ്ങൾക്കും പോരാട്ടങ്ങൾക്കും ശേഷം 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷുകാർക്കെതിരായ പ്രക്ഷോഭങ്ങളിൽ സ്ത്രീപുരുഷ ഭേദമന്യേ നിരവധി ധീരർ അഭിമാനത്തോടെ ജീവൻ വെടിഞ്ഞു. അവരുടെ സഹനവും ചെറുത്തുനിൽപ്പും ജീവത്യാഗവും കൊണ്ട് ബ്രിട്ടീഷുകാരെ നമ്മുടെ മാതൃഭൂമിയിൽ നിന്ന് വിജയകരമായി പുറത്താക്കാൻ കഴിഞ്ഞു.രാജ്യമെമ്പാടും ഒരു ദേശീയ ആഘോഷമാണ് സ്വാതന്ത്ര്യ ദിനം. നമ്മുടെ രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമർപ്പണത്തെയും ഈ ദിവസം സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. രാജ്യമെമ്പാടും വിവിധയിടങ്ങളിൽ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. സ്വന്തം രാജ്യത്തിന്റെ ത്രിവർണ്ണ പതാക ഉയർത്തുന്നത് കാണുമ്പോൾ ഓരോ ഇന്ത്യക്കാരനും തോന്നുന്ന വികാരത്തിന്റെ ആഴം കാണാനാവാത്തതാണ്.
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1847071" എന്ന താളിൽനിന്ന് ശേഖരിച്ചത്