"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 88: വരി 88:


== പോസ്റ്റർ നിർമ്മാണം ==
== പോസ്റ്റർ നിർമ്മാണം ==
== പൂർവ വിദ്യാർത്ഥി ==
<nowiki>*</nowiki>പ്രശസ്ത എഴുത്തുകാരൻ നാരായൻ അന്തരിച്ചു*
ഇടുക്കി ജില്ലയിലെ കുടയത്തൂരിൽ പഞ്ചായത്തിൽ ചാലപ്പുറത്തു രാമന്റെയും കൊടുകുട്ടിയുടെയും മകനായി നാരായൻ 1940 സെപ്റ്റംബർ 26 ന് ജനിച്ചു . കുടയത്തൂർ ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി. പാസ്സായി. തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച് 1995-ൽ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു.ലതയാണ് ഭാര്യ. രാജേശ്വരി, സിദ്ധാർത്ഥകുമാർ, സന്തോഷ് എന്നിവർ മക്കളാണ്. 
നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ നാരായൻ(82) അന്തരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്നു. എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു മരണം. രണ്ട് ദിവസം മുമ്പ് പനിയുണ്ടായിരുന്നെങ്കിലും കാര്യമായ ശാരീരിക അസ്വസ്ഥതകൾ ഇല്ലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പെട്ടെന്ന് ശ്വാസതടസ്സം നേരിടുകയും വീട്ടിൽവെച്ച് മരണം സംഭവിക്കുകയുമായിരുന്നു.
ഭൗതികശരീരം എളമക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം നാടുകാണിയിൽ സംസ്കരിക്കാനാണ് തീരുമാനം. നാടുകാണിയിൽ നാരായന്റെ അധ്യക്ഷതയിൽ നടത്തിവരുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ പൊതുദർശനമുണ്ടായിരിക്കും. ഭാര്യ: ലത.
<nowiki>*</nowiki>'കൊച്ചരേത്തി'* എന്ന പ്രഥമ നോവലിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടിയ നാരായൻ 1940 സെപ്തംബർ 26-ന് ഇടുക്കിയിലെ കുടയത്തൂരിലാണ് ജനിച്ചത്. മലയരയർ വിഭാഗത്തിൽ ജനിച്ച നാരായൻ തന്റെ ജനതയുടെ കഥകൾ പറഞ്ഞുകൊണ്ടാണ് മലയാള സാഹിത്യത്തിലേക്കു നടന്നുകയറിയത്. കൊച്ചരേത്തി നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും യൂണിവേഴ്സിറ്റികളിൽ സാഹിത്യപഠനത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. 2011-ലെ ക്രോസ്വേഡ് പുരസ്കാരം കൊച്ചരേത്തിക്ക് ലഭിച്ചു. കാത്റീൻ തങ്കമ്മയാണ് വിവർത്തനം ചെയ്തത്.
ആഴ്ചപ്പതിപ്പുകളിൽ കഥകൾ എഴുതിക്കൊണ്ടായിരുന്നു തുടക്കം. നാരായന്റെ 'ഇരുണ്ട കഥകൾ' (തേൻ വരിക്ക, പനങ്കുറുക്കും താളുകറിയും മുതലായവ ) ജീവിതയാഥാർഥ്യത്തിലേക്ക് വിരൽചൂണ്ടുന്നുവെന്ന് നിരൂപകർ ഒന്നടങ്കം അഭിപ്രായപ്പെട്ടു. ഗോത്രവർഗ്ഗ ജനതയെക്കുറിച്ച് തെറ്റിദ്ധാരണകൾ പരത്തും വിധം മറ്റുള്ളവർ നോവലുകളെഴുതിയത് വായിക്കാനിടയായ നാരായൻ തന്റെ ഗോത്ര രീതികളെക്കുറിച്ച് വ്യക്തമാക്കാനും കൂടിയാണ് കൊച്ചരേത്തി എഴുതിയത്.  കൊച്ചരേത്തിയിലൂടെ നാരായൻ ഗോത്രവർഗവിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ നോവലിസ്റ്റുമായി മാറി.കുടയത്തൂരിലെ സ്ക്കൂളുമിതിൽ പരാമർശിക്കുന്നുണ്ട്. കൊച്ചരേത്തിക്കുശേഷം ഊരാളിക്കുടി, വന്നല, ആരാണ് തോൽക്കുന്നവർ, ഈ വഴിയിൽ ആളേറയില്ല തുടങ്ങിയ നോവലുകൾ നാരായന്റെ തൂലികയിൽ പിറന്നു. പോസ്റ്റൽ വകുപ്പിൽ ജീവനക്കാരനായിരുന്നു.


== സ്വാതന്ത്ര്യ ദിനാഘോഷം ==
== സ്വാതന്ത്ര്യ ദിനാഘോഷം ==
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838818" എന്ന താളിൽനിന്ന് ശേഖരിച്ചത്