സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:26, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 135: | വരി 135: | ||
== ശാസ്ത്രരംഗം == | == ശാസ്ത്രരംഗം == | ||
ഓഗസ്റ്റ് 18 ബുധൻ 5 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്ന ശാസ്ത്രരംഗം സ്കൂൾതല പരിപാടിയുടെ ഉദ്ഘാടനം ശ്രീ ഇല്യാസ് പെരിമ്പലം നിർവഹിച്ചു. വിവിധ കൺവീനർമാർ ഈ മീറ്റിങ്ങിന് ആശംസകൾ അറിയിച്ചു.ആമുഖ പ്രഭാഷണം ശ്രീമതി.സബീല.എൻ, ശാസ്ത്ര രംഗം കൺവീനർ ലിനു സ്കറിയ നന്ദിയും പറഞ്ഞു | ഓഗസ്റ്റ് 18 ബുധൻ 5 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്ന ശാസ്ത്രരംഗം സ്കൂൾതല പരിപാടിയുടെ ഉദ്ഘാടനം ശ്രീ ഇല്യാസ് പെരിമ്പലം നിർവഹിച്ചു. വിവിധ കൺവീനർമാർ ഈ മീറ്റിങ്ങിന് ആശംസകൾ അറിയിച്ചു.ആമുഖ പ്രഭാഷണം ശ്രീമതി.സബീല.എൻ, ശാസ്ത്ര രംഗം കൺവീനർ ലിനു സ്കറിയ നന്ദിയും പറഞ്ഞു | ||
== പരിസ്ഥിതി യാത്ര == | |||
ശലഭോദ്യാനത്തിൽ | |||
നിലമ്പൂർ തേക്ക് മ്യുസിയത്തിലെ ശലഭോദ്യാനത്തിൽ ഞങ്ങളെത്തുമ്പോൾ ശലഭ നിരീക്ഷണത്തിന് പറ്റിയ സമയമായിരുന്നു.കിലുക്കിച്ചെടിയിലെ നീലക്കുടുക്കയും എരിക്ക് ചെടിയിലെ നാരകക്കാളിയും ഉദ്യാനത്തിലേക്ക് സ്വാഗതമോതി. സീനിയത്തോട്ടത്തിലെ പൂക്കളിൽ പറന്നു നടക്കുന്ന എണ്ണമറ്റ ശലഭങ്ങളിൽ അരളിയെയും, നീലക്കടുവയെയും അവർ പെട്ടെന്ന് തിരിച്ചറിഞ്ഞു. കൂട്ടത്തിലൊരു കിളിവാലൻ അവരെ തൊട്ടു തലോടിക്കടന്നു പ്പോയി. സ്കൂൾ പറമ്പിലെ കൃഷ്ണ കിരീടപ്പുവിലെത്തുന്ന കൃഷ്ണ ശലഭത്തെയും കൊന്നമരത്തിലെ ഇത്തിൾക്കണ്ണിയിൽ വരുന്നുകാരിയായി വരുന്ന വിലാസിനിയെയും സ്നേഹയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞത് വെറുതെയല്ലല്ലോ ..ആഗസ്റ്റ് കഴിഞ്ഞാണ് പൂന്തോട്ടത്തിൽ കോസ് മോസ് ചെടികൾ പൂക്കാൻ തുടങ്ങിയത്. പിന്നെയെന്നും ഒരു വർണോത്സവം തന്നെയായിരുന്നു. പൊട്ടു വെള്ളാട്ടിയും ,മഞ്ഞ പാപ്പാത്തിയും,മരോട്ടിയും, മയിൽക്കണ്ണിയുമൊക്കെ സ്കൂൾ മുറ്റത്ത് നിത്യ സന്ദർശകരായി. അന്നൊരിക്കൽ സ്കൂൾ ബസിനകത്തകപ്പെട്ട കിളിവാലനെ പുറത്താക്കാൻ കഴിയാതെ ഷഹന ഓടി വന്നു. ചൂടുപിടിച്ച ഗ്ലാസിന് മുകളിൽ പുറത്തു കടക്കാൻ ചിറകിട്ടടിക്കുന്ന സുന്ദരിയെ രക്ഷപ്പെടുത്തിയപ്പോഴാണ് അവൾക്ക് സമാധാനമായത്. ശലഭോദ്യാനത്തിലെ പൂമ്പാറ്റകളുടെ പേര് വിളിച്ച് പറയുന്നതിൽ റിൻഷയുടെ ഗ്രേഡ് കൂടിക്കൊണ്ടേയിരുന്നു. കുഞ്ഞു ശലഭങ്ങളും കൊച്ചു കൂട്ടുകാരും വർണച്ചിറകുകൾ വിടർത്തി ഉദ്യാനത്തിൽ പാറി നടന്നു. മ്യുസിയത്തിനകത്തെ ഷഡ്പദങ്ങളുടെ കൂട്ടത്തിൽ നമ്പറിടാത്ത കോളത്തിലെ പുതുതായെത്തിയ സുന്ദരിയെ ശ്രീ ദുർഗയാണ് പെട്ടെന്ന് തിരിച്ചറിഞ്ഞത്. നോക്കൂ... | |||
ഇതാ .... ഒരു ബുദ്ധമയൂരി. | |||
സംസ്ഥാന ശലഭത്തെ തിരിച്ചറിഞ്ഞതിൽ അവൾ പ്രത്യേക കയ്യടി ഏറ്റുവാങ്ങി. | |||
കൂട്ടത്തിൽ മുള്ളിലവ് നാട്ടിൽ നിന്ന് നഷ്ടപ്പെടുന്ന സങ്കടവും ... | |||
യാത്ര പറഞ്ഞ് വണ്ടിയിൽ കയറുമ്പോൾ | |||
അവരൊരു പ്രതിജ്ഞയെടുത്തു. | |||
അടുത്ത വർഷം പൂന്തോട്ടത്തിൽ നിറയെ മുള്ളിലവ് നടണമെന്ന് . |