ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര (മൂലരൂപം കാണുക)
14:18, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ചരിത്രം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 47: | വരി 47: | ||
==ചരിത്രം== | ==ചരിത്രം== | ||
<big>പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കന്ററി സ്ക്കൂളാണ് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള പെരിങ്ങര ഗവ.ഹയർസെക്കന്ററി സ്ക്കൂൾ.'''1915(കൊല്ലവർഷം 1090)ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.'''കാക്കനാട്ടുശ്ശേരി ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുരുശ്രേഷ്ഠൻ നടത്തിയിരുന്ന രണ്ടുക്ലാസ്സുകളോടു കൂടിയ നെടുകോൺ ഗ്രാന്റു പള്ളിക്കൂടം മാത്രമായിരുന്നു അന്ന് പെരിങ്ങര ദേശത്തുണ്ടായിരുന്ന ഏക വിദ്യാലയം.ഉപരിവിദ്യാഭ്യാസത്തിന് കുട്ടികൾ പെരിങ്ങര വള്ളക്കടവും കടന്ന് രണ്ടു മൂന്നു നാഴികയിലധികം ദൂരെയുള്ള തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിൽ ചേർന്നു പഠിയ്ക്കണമായിരുന്നു.യാത്രാസൗകര്യം തീരെയില്ലാതിരുന്ന കാലത്ത് മൂന്നാം ക്ലാസ്സ് മുതലുള്ള വിദ്യാഭ്യാസത്തിന് ഈ ദശത്തെ കുട്ടികൾ സഹിയ്ക്കേണ്ടിവന്ന കഷ്ടപ്പാട് വളരെയേറെയാണ്.</big> [[{{PAGENAME}}/History|തുടർന്ന് വായിക്കുക...]] | <big>പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കന്ററി സ്ക്കൂളാണ് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള പെരിങ്ങര ഗവ.ഹയർസെക്കന്ററി സ്ക്കൂൾ.'''1915(കൊല്ലവർഷം 1090)ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.'''കാക്കനാട്ടുശ്ശേരി ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുരുശ്രേഷ്ഠൻ നടത്തിയിരുന്ന രണ്ടുക്ലാസ്സുകളോടു കൂടിയ നെടുകോൺ ഗ്രാന്റു പള്ളിക്കൂടം മാത്രമായിരുന്നു അന്ന് പെരിങ്ങര ദേശത്തുണ്ടായിരുന്ന ഏക വിദ്യാലയം.ഉപരിവിദ്യാഭ്യാസത്തിന് കുട്ടികൾ പെരിങ്ങര വള്ളക്കടവും കടന്ന് രണ്ടു മൂന്നു നാഴികയിലധികം ദൂരെയുള്ള തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിൽ ചേർന്നു പഠിയ്ക്കണമായിരുന്നു.യാത്രാസൗകര്യം തീരെയില്ലാതിരുന്ന കാലത്ത് മൂന്നാം ക്ലാസ്സ് മുതലുള്ള വിദ്യാഭ്യാസത്തിന് ഈ ദശത്തെ കുട്ടികൾ സഹിയ്ക്കേണ്ടിവന്ന കഷ്ടപ്പാട് വളരെയേറെയാണ്.</big> [[{{PAGENAME}}/History|തുടർന്ന് വായിക്കുക...]] | ||
==ദേശചരിത്രം== | |||
===പെരുമയേറും പെരിങ്ങര=== | |||
ശ്രീലക്ഷ്മി എസ്. വാര്യർ | |||
ദൈവത്തിന്റെ സ്വന്തം നാടായ കേരളക്കരയിലെ ഒരു മലയോര കർഷക ജില്ലയായി പത്തനംതിട്ടയിലെ തിരുവല്ല താലു ക്കിലാണ് എന്റെ പ്രിയ ഗ്രാമം പെരിങ്ങര . കിഴക്ക് മലകളും, മല കളുമായി ഉയർന്നുപോകുന്ന മരതകപ്രഭയിൽ ആസേചനം ചെയ്തു നിൽക്കുന്ന അന്തരീക്ഷവും പടിഞ്ഞാറോട് ഹരിതാഭ തടവി നിവർന്നു കിടക്കുന്ന സമതലവും പുഴകളും തോടുകളും വയലുകളുമായി നീണ്ടു പോകുന്ന പീഠഭൂമി യേയും തഴുകി നിൽക്കുന്ന വശ്യതയും ഉദാത്തമായ അദ്ധ്യാത്മികതയുടെ പരിവേഷം അണിഞ്ഞ് നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് അവാച്യമായ ഒരു നിർവൃതിയിൽ നമ്മെ ആഴ്ത്തിക്കളയുന്ന പ്രദേശമാണ് പെരിങ്ങര . | |||
ശാലീനസുന്ദരമായ ഈ ഗ്രാമത്തിന്റെ പഴയദേശനാമം പെരുംകൂർ എന്നായിരുന്നു. 1956 വരെ മദ്ധ്യതിരുവിതാംകൂ റിന്റെ ഭാഗമായിരുന്ന പെരിങ്ങരയും അതിനോട് ബന്ധപ്പെട്ടു കിടന്നിരുന്ന മറ്റ് ഉപഗ്രാമങ്ങളും ഒരു കാലത്ത് കടലിൽ ആഴ്ന്ന് കിടന്നിരുന്നു. പെരിങ്ങര പ്രദേശത്തിന് വടക്ക് പടിഞ്ഞാറുള്ള മേപ്രാൽ റോഡുകടവിന് ഇന്നും അഴിമുഖം എന്നാണ് പേര്. കുട്ടനാടൻ പുഞ്ചകൾ കടലിൽ ആഴ്ന്ന് കിടന്നിരുന്ന കാലത്ത് ഈ അഴിമുഖത്ത് പായ്ക്കപ്പലുകൾ അടുത്തിട്ടുണ്ട്. | |||
പെരിങ്ങര ഉപഗ്രാമത്തിൽ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാരയ്ക്കൽ, കാരയ്ക്കൽ ദേശം തോടുകളും പുഞ്ചകളും നിറഞ്ഞ നിമനഭൂമിയായിരുന്നു. ഈ വസ്തുതകളെല്ലാം കണക്കിലെടുത്താണ് ജലസമൃദ്ധമായ പുഞ്ച പ്പാടങ്ങളുടെ നാട് അഥവാ നിമനഭൂമി എന്ന അർത്ഥത്തിലാണ് കാരെക്കാൽ എന്ന സ്ഥലനാമം ഉണ്ടായത്. കാലാന്തരത്തിൽ ഇത് ലോപിച്ച് കാരയ്ക്കൽ എന്നായി. കാരയ്ക്കൽ ദേശത്ത് പണിയുന്ന കെട്ടിടങ്ങൾ കാലക്രമത്തിൽ ഇരുത്തിക്കാണുന്നുണ്ട്. മണ്ണിന്റെ ഉറപ്പിന്റെ കുറവിനെയാണ് അത് സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇവിടെ ഇന്നും ഇരുനില മാളികകൾ പണിയുന്നത് ചുരുക്കമാണ്. | |||
പെരിങ്ങര ദേശത്തിന്റെ കിഴക്കേ അതിര് പെരിങ്ങരയാറും പടിഞ്ഞാറേ അതിര് ചാത്തങ്കേരി ആറുമാണ്. ഒരു കാലത്ത് നായന്മാരും നമ്പൂതിരിമാരും ആയിരുന്നു ഇവിടുത്തെ പ്രധാന ജാതിക്കാർ, പത്തില്ലക്കാരിൽപ്പെട്ടവാരുക്കോട്, ഇളമൺ, ചോമാ ഇളമൺ, കുമാരമംഗലത്ത്, മുവിടത്ത് മേച്ചേരി, മുത ലായ ഇല്ലങ്ങളും തിരുവിതാംകൂർ രാജഗുരുസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന കല്ലന്താറ്റ് ഇടമന ഗുരുക്കൾ ഇല്ലവും | |||
സാഗര ബ്രാഹ്മണരുടെ ഇല്ലവും ഇവിടെയാണ്. | |||
പെരിങ്ങര അഞ്ച് ദേവന്മാരുടെ നാടാണ് ഈശ്വരം ചൈതന്യം സാധാരണക്കാർക്കു പോലും അനുഭവവേദ്യമാകുവാൻ സ്ഥാപിതമായ പുരാനക്ഷേത്രങ്ങളുടെ ബാഹുല്യം ഈ നാടിന്റെ സവിശേഷതയാണ്. മണിമലയാറിന്റെ കൈവഴിയായി ഒഴുകാൻ പെരിങ്ങരയാറിന്റെ കിഴക്കേ തീരത്താണ്, പുരാതനമായ ലക്ഷ്മി നാരായണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവല്ലാ ഗ്രാമത്തിലെ ഏറ്റവും പഴയ ബ്രാഹ്മണസങ്കേതം പെരിങ്ങരയാണെന്നും ഗ്രാമ ക്ഷേത്രം ലക്ഷ്മീ നാരായണമാണെന്നും അഭിപ്രായമുണ്ട്. | |||
'''പെരിങ്ങര പഞ്ചായത്തിന്റെ രൂപീകരണം''' | |||
1958 -ൽ ജനസംഖ്യ, ആദായം, ഭൂവിസ്തൃതി എന്നിവ കണക്കിലെടുത്ത് പെരിങ്ങര പഞ്ചായത്ത് രൂപീകരിച്ചു. ഒട്ടേറെ - വിവാദങ്ങളേയും പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച് പി. എൻ. നമ്പൂതിരി ദാനമായി നൽകിയ 10 സെന്റ് സ്ഥലത്ത് പെരിങ്ങര പഞ്ചായത്ത് കെട്ടിടം സ്ഥാപിച്ചു. താത്കാലികമായ കെട്ടിടത്തിൽ അന്നു മുതൽ നാളിതുവര സമഗ്രമായ രീതിയിൽ ഭരണം നടന്നു വരുന്നു. സർവ്വശ്രീ പി. എൻ. നമ്പൂതിരി, തോമസ് ജോസഫ്, തോമസ് കോശി, പി. ജി. പുരുഷോത്തമപ്പണിക്കർ, എം. വി. രാഘവൻ നായർ എന്നിവരായിരുന്നു ആദ്യകാലത്തെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ. ലോക്സഭ മണ്ഡലമായ പത്ത നംതിട്ടയിലും നിയമസഭ മണ്ഡലമായ തിരുവല്ലയിലും ഉൾപ്പെ ടുന്ന പ്രദേശമാണ് പെരിങ്ങര. | |||
'''ഭൂപ്രകൃതി''' | |||
പെരിങ്ങര പഞ്ചായത്തിന്റെ കിഴക്കൻ ഭാഗങ്ങൾ മിക്കവാറും ഉയർന്ന സമതലമാണ്. ചെമ്മണ്ണും മണലും കലർന്ന ഫലഭൂഷ്ടമായ മണ്ണാണിവിടെയുള്ളത്. നീർവാർച്ചയുള്ള ഈ മണ്ണ് തെങ്ങ്, മാവ്, റബ്ബർ എന്നീ വിളകൾക്കനുയോജ്യവും ആണ്. വടക്കുപടിഞ്ഞാറു ഭാഗങ്ങളിൽ വളക്കൂറുള്ള എക്കൽ - മണ്ണാണ്. സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന വയൽ നിരകളാണ് തെക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗവും. ഈ ഭാഗങ്ങളിൽ കൂടുതലും തുണ്ടുഭൂമിയും താഴ്ന്ന നെൽവയലുകളും ഇടകലർന്ന പ്രദേശമാണ്. ഉയർന്ന ഭൂപ്രദേശങ്ങളിൽ മണലും എക്കലും കലർന്ന മൺതരമാണ്. പൊതുവേ വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണെങ്കിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്, കിണ റുകളിൽ നിന്നുള്ള വെള്ളം വേനൽക്കാലത്തും മഴക്കാലത്തും ഉപയോഗ്യമല്ല. വേനൽക്കാലത്ത് മാലിന്യങ്ങൾ വീണ് കിണറിലെ വെള്ളം മലിനമാകുന്നു. | |||
'''കൃഷി''' | |||
പെരിങ്ങരയുടെ കാർഷിക ചരിത്രത്തിലെ സുവർണകാലഘട്ടം എന്നറിയപ്പെടുന്നത് 1920 മുതൽ 1941 വരെയുള്ളദേശീയതയുടെ യുഗമായിരുന്നു. ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് നിരവധി വ്യകതികളും സംഘടനകളും പലവിധത്തിലുളള ഗ്രാമീണ കാർഷിക പുനരുദ്ധാരണ പദ്ധതികൾ നടപ്പിലാക്കിയിരുന്നു. ഈ കാലഘട്ടത്തിലും ജന്മി കുടിക്കാൻ സമ്പ്രദായവും പട്ട വ്യവസ്ഥയും നിലനിന്നിരുന്നു . ഭൂപ്രകൃതിയിലും കാലവസ്ഥയിലും ഒട്ടെറെ പ്രത്യേകതകളും വൈരുദ്ധ്യങ്ങളും നിറഞ്ഞ പ്രദേശമാണിത്. | |||
ആദ്യ കാല ഘട്ടങ്ങളിൽ പ്രധാന കാർഷിക വിളകൾ നെല്ല് , എളള് , കരിമ്പ്, മധുരകിഴങ്ങ് മരച്ചീനി പച്ചക്കറികൾ പഞ്ഞിപ്പുല്ല് , വാഴ തുടങ്ങിയവയായിരുന്നു. എക്കലും മണലും കലർന്ന പെരിങ്ങര ഉയർന്ന സമതലങ്ങളിലെ ആദ്യകാല കാർഷിക വിളകൾ തെങ്ങ്, വാഴ മരച്ചീനി, കരിമ്പ് എന്നിവയായിരുന്നു. ജൈവവളം മാത്രം ആശ്രയിച്ചായിരുന്നു കൃഷി ചെയ്തിരുന്നത്. ഉൽപദാന ക്ഷമത കൂടിയ വിത്തിനങ്ങളോ കീടനാശിനികളോ അന്ന് പ്രചാരത്തിൽ ഇല്ലായിരുന്നു. | |||
കാലാവസ്ഥയെ ആശ്രയിച്ചായിരുന്നു കൃഷി ചെയ്തിരുന്നത്. ചക്രം ചവിട്ടി വെള്ളം കയറ്റിയും തേങ്ങക്കുട്ട ഉപയോഗിച്ച് തേവി വെള്ളം വറ്റിച്ചുമായിരുന്നു കൃഷി ചെയ്തിരുന്നത്. കൃഷിയിടങ്ങളിൽ 60% നെൽപ്പാടങ്ങൾ ആയിരുന്നു. പല സവി ശേഷതകളോടുകൂടിയ വിത്തിനങ്ങളാണ് പ്രതികൂല സാഹച | |||
യും അണുബാധയേയും അതിജീവിക്കാൻ ഉപയോഗിച്ചിരുന്നത്. അതിൽ പ്രാധാന്യമർഹിക്കുന്നവ കുളപ്പാല, ചെറുമ ണിയൻ, ചന്ദനക്കുറുക്ക, വൈക്കത്താരൻ എന്നിവയും ഔഷ ധഗുണപ്രാധാന്യമുള്ള വൈര്യ തുടങ്ങിയവയായിരുന്നു. കാർഷികവൃത്തിയിൽ മർമ്മപ്രധാനമായ സ്ഥാനമാണ് ജലഗതാഗതത്തിനുള്ള ത്, പാടശേഖരങ്ങളുടെ വരമ്പുകൾ നിർമ്മിക്കുന്നതിനും നിലം ഫലഭൂയിഷ്ഠമാക്കുന്നതിനും എക്കൽ തുറക്കുന്നതിനും വിത്തും വിളവും ഉൽപ്പന്നങ്ങളും കൊണ്ടു പോകുന്നതിനും ഭൂരിഭാഗം കർഷകരും ആശ്രയിച്ചിരിക്കുന്നത് വള്ളങ്ങളാണ്. പെരിങ്ങര പ്രദേശത്തുള്ള പുഞ്ചപ്പാടങ്ങളുടെ മദ്ധ്യത്തിലൂടെയാണ് കാരയ്ക്കൽ തോട് കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജലം ഇവിടെ നിന്നാണ് ലഭിക്കുന്നത്. ഏതാണ്ട് രണ്ട് മൈൽ നീളമുള്ള കാരയ്ക്കൽ തോട്ടിൽ പള്ളിയുടെ സമീപത്തു മാത്രമായിരുന്നു ഒരു ഗോവണിപ്പാലം ഉണ്ടായിരുന്നത്. | |||
'''മത്സ്യബന്ധനവും മൃഗസംരക്ഷണവും''' | |||
കൃഷി കഴിഞ്ഞാൽ ഗ്രാമീണ ജീവിതത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പു വരുത്തുന്ന മേഖല യാണ് മൃഗ സംരക്ഷണവും മത്സ്യബന്ധനവും . പെരിങ്ങരയെ സംബന്ധിച്ചിട് ഒട്ടേറെ പ്രാധാന്യമർഹിക്കുന്നു മേഖലയാണിതെങ്കിലും കർഷകർ ഒട്ടേറെ ദുരിതങ്ങളും പ്രതികൂല സാഹചര്യങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നു. പശു, ആട് എന്നിവയാണ് പ്രധാന വളർത്തു മൃഗങ്ങൾ, കോഴി, താറാവ് എന്നിവയാണ് വരുമാനത്തിനായി വളർത്തപ്പെടുന്ന പക്ഷികൾ .പഞ്ചായത്തൊട്ടാകെയുള്ള വെള്ളക്കെട്ടുകളും . താറാവു കൃഷിയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. | |||
കടലോരഗ്രാമം അല്ലെങ്കിൽപ്പോലും മത്സ്യബന്ധനം - നടത്തി ഉപജീവനം കഴിക്കുന്ന നിരവധി മത്സ്യബന്ധനത്തൊഴി ലാളികൾ ഇവിടെയുണ്ട്. വെള്ളക്കെട്ടുകളും കുളങ്ങളും ധാരാളമായി കാണപ്പെടുന്ന ഇവിടെ ശുദ്ധജല ഓരുജല കൃഷിയ്ക്ക് അനന്തസാധ്യതകളാണുള്ളത്. വരാൽ, വാള, കുറുവ, പരൽ, - കരിമീൻ, ചെറുമീൻ, കൊഞ്ച് എന്നിവയാണ് ആദ്യകാല ഉൾനാടൻ മത്സ്യയിനം. കേരളത്തിന്റെ തന്നെ ഊർജപ്രതിസന്ധിയ്ക്ക് പരിഹാരമായി മാറാൻ കഴിയുന്ന ഗോബർ ഗ്യാസ് പ്ലാന്റുകൾക്ക് ഇവിടെ വമ്പിച്ച സാധ്യതയുണ്ടെങ്കിലും വേണ്ടത്ര അവബോധം ജനങ്ങളിൽ ഉളവാക്കാൻ കഴിയാത്തതിനാൽ ഈ രംഗത്ത് കാര്യമായ പുരോഗയുണ്ടായിട്ടില്ല. ചില വാർഡുകളിൽ നാമമാത്രമായി ഇവ അവശേഷിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗവും ഉപയോഗശൂന്യവും പ്രവർത്തനരഹിതവുമാണ്. | |||
'''വ്യവസായം''' | |||
വ്യവസായ മേഖലയിൽ പെരിങ്ങര ഗ്രാമപഞ്ചായത്തിന് കാര്യമായി മുന്നേറാൻ കഴിഞ്ഞിട്ടില്ല. കാർഷിക ഗ്രാമമായ ഇവിടെ കൃഷി അനുബന്ധ വ്യവസായങ്ങൾക്കാണ് കൂടുതൽ സാധ്യത. ആധുനിക വ്യവസായ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇവിടെ നിലനിൽക്കുന്നില്ല. ഇവ തുടങ്ങുന്നതിന് ആവശ്യമായ വിഭവസമ്പത്തോ ഭൂപ്രകൃതിയൊ ഇവിടെയില്ല അതുകൊണ്ടു തന്നെ ചെറുകിട വ്യവസായങ്ങൾക്കാണ് കൂടുതൽ സാധ്യത. ഖാദി കെെത്തറി വ്യവസായങ്ങൾക്ക് വേരുറപ്പിക്കാൻ കഴിയുന്ന ഒരു പശ്ചാ ത്തലം ഇവിടെയുണ്ട്. പരമ്പരാഗത വ്യവസായങ്ങളും നാമമാത്രമായി ഇവിടെ കാണപ്പെടുന്നുവെങ്കിലും കുട്ട, വട്ടി, തഴപ്പായ ഇവയുടെ നിർമ്മാ ണത്തിലേർപ്പെട്ടിരിക്കുന്ന കൈത്തൊഴിലുകാർ ഏറെയുണ്ട്. കരകൗശ ലവസ്തുകളുടെയും കളിക്കോപ്പുകളുടെയും നിർമ്മാണത്തിന് സാധ്യതയുണ്ട്. പ്രകൃതിയിൽ നിന്നു ലഭിക്കുന്ന വസ്തുക്കൾക്ക് പ്രിയം കൂടി വരുന്ന ഇക്കാലത്ത് ചിരട്ടകൊണ്ട് നിർമ്മിക്കുന്ന വസ്തുക്കൾക്കും കരകൗശല വസ്തുക്കൾക്കും പ്രചാരം ഏറിവരികയാണ്. കൂടാതെ വമ്പിച്ച കയറ്റുമതി സാധ്യതയും ഉണ്ട്. സ്വകാര്യമേഖലയിലെ പ്രധാന ചെറുകിട വ്യവസായങ്ങൾ, ഇഷ്ടിക നിർമാണം, ഫർണിച്ചർ നിർമാണം, ശീതളപാനീയ നിർമാണം, അലുമിനിയം ഫാബ്രിക്കേഷൻ എന്നിവയാണ്. ഇഷ്ടിക നിർമാണത്തിനാവശ്യമായ ചെളി പഞ്ചായത്തിൽ സുലഭമായതുകൊണ്ട് ഈ വ്യവസായം നല്ല രീതിയിൽ നടക്കുന്നുണ്ട്. | |||
'''വിദ്യാഭ്യാസം''' | |||
1915ൽ ആണ് പെരിങ്ങരയിൽ നാലു ക്ലാസുകളോടു - കൂടി ഒരു സ്കൂൾ ആരംഭിച്ചത്. പിന്നീട് 1967 - 68 കാലഘട്ടമായപ്പോൾ ഇത് ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളായി ഉയർന്നു. ഈ പഞ്ചായത്തിലെ ഗ്രന്ഥശാലകളും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും അനൗപചാരിക വിദ്യാഭ്യാസത്തെയും വളരെ പ്രാത്സാഹിപ്പിച്ചു. വിദ്യാഭ്യാസസാംസ്കാരിക രംഗങ്ങളിൽ വില് യേറിയ സംഭാവനകൾ നൽകിയിട്ടുള്ള പെരിങ്ങര പഞ്ചായത്തിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ അനവധി ഔപചാരിക സ്ഥാപനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. സാക്ഷരതയിലും ഈ ഗ്രാമം മുൻപന്തിയിൽ തന്നെ. നഴ്സറി മുതൽ ഹയർ സെക്കന്ററി വരെ 18 ഓളം വിദ്യാലയങ്ങളുണ്ട്. | |||
'''സംസ്കാരം''' | |||
നാനാജാതി മതസ്ഥർ ഐക്യബോധത്തോടെ ജീവിക്കുന്ന നാടാണ് പെരിങ്ങര, ഗ്രാമീണ ജീവിതത്തിന്റെ നിഷ്കളങ്കതയും നൈർമല്യവും എങ്ങും ദൃശ്യമാണ്. | |||
1945-50 കാലഘട്ടത്തിൽ സാമൂഹ്യസംഘടനകളോ സാംസ്കാരിക സംഘടനകളോ ഇവിടെ പ്രവർത്തിച്ചിരുന്നില്ല എന്നാണ് പഴമക്കാരുമായി നടത്തിയ അഭിമുഖത്തിൽ നിന്നും മനസ്സിലാകുന്നത്. അക്കാലത്ത് പി. എൻ. നമ്പൂതിരി, രാമൻകുട്ടി വൈദ്യർ, രാഘവൻ നായർ തുടങ്ങിയ സാമൂഹ്യസ്നേഹികളുടെ നേതൃത്വത്തിൽ വില്ലേജ് യൂണിയൻ ഉടലെടുത്തു. പെരിങ്ങര, നെടുമ്പ്രം , കാവുംഭാഗം,കാരയ്ക്കൽ, നടുവിലേമുറി, കുഴിവേ ലിപ്പുറം, എന്നീ റവനു വില്ലേജുകളെ സംയോജിപ്പിച്ചുകൊണ്ട് 1948 ൽ വില്ലേജ് യൂണിയൻ നിലവിൽ വന്നു. ഈ ഗ്രാമത്തിലെ ആദ്യ സാംസ്കാരിക കേന്ദ്രം വി.പി. ഗ്രന്ഥശാലയാണ് പഞ്ചായത്തിലെ സാംസ്കാരിക നവോത്ഥാന പ്രവർത്തനങ്ങളിൽ മുഖ്യസാരഥികളായിരുന്ന ഇളമൺസഹോ ദരങ്ങളായ പി. എൻ. നമ്പൂതിരിയും, വി.പി. കൃഷ്ണൻ നമ്പൂ തിരിയും ആദ്യഗ്രന്ഥശാലയുടെ പ്രവർത്തനവും സ്ഥാപനവും നടത്തിയത്. ഇവരുടെ സ്ഥിരോത്സാഹം ഒന്നുകൊണ്ട് മാത്രമാണ് സുഗമമായി തുടർന്നുപോരുന്നത്. ഗ്രാമത്തിന്റെ സാസ്കാരിക മുന്നേറ്റത്തിനായി കാതലായ സംഭാവനയാണ് ഗ്രന്ഥശാലകൾ നൽകിപ്പോരുന്നത്. നാനാജാതി മതവിഭാഗങ്ങൾ മതസഹിഷ്ണുതയോടും സൗഹാർദ്ദത്തോടും കഴിയുന്ന ഗ്രാമമാണിത്. ജനസംഖ്യയിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. രണ്ടാം സ്ഥാനമാണ് ക്രിസ്ത്യാനികൾക്ക്. മുസ്ലീങ്ങൾ ഇല്ല എന്ന് തന്നെ പറയാം. ഹിന്ദു - ക്രിസ്ത്യൻ മതാഘോഷങ്ങൾ ഗ്രാമത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിന് മുഖ്യ പങ്കു വഹിക്കുന്നു. പെരിങ്ങര - കാരയ്ക്കൽ റോഡിന്റെ കിഴക്ക് ദേശത്താണ് പുതുക്കുളങ്ങര ദേവീ ക്ഷേത്രം . മണ്ഡലകാലം ഇവിടെ വിശേഷമാണ്. 101 ദിവസം എഴുന്നള്ളിപ്പിക്കുന്ന ചടങ്ങുകളിവിടെയുണ്ട്. പുതുക്കുളങ്ങര യക്ഷിയെ ഇവിടെ ഉപദേവതയായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ ക്ഷേത്രത്തിൽ നടത്തുന്ന തീയാട്ട് എന്ന ദൈവീക കലാരൂപം അന്യം നിന്നുകൊണ്ടിരിക്കുന്ന സാംസ്കാരിക പൈതൃകത്തിന്റെ തിരുശേഷിപ്പാണ്. ദേവിക്ക് അത്യന്തം പ്രിയങ്കരമായ ഈ വഴിപാട് നെടുമ്പത്ത് പനവേലി ഉണ്ണികളാണ് നടത്തുന്നത്. വിദ്യാകാരത്വമുള്ള ദേവിയുടെ ക്രോധഭാവം ഇതിൽ അവതരിപ്പിക്കുന്നു. | |||
പെരിങ്ങര കാരയ്ക്കൽ ദേശത്തിന്റെ കേന്ദ്രബിന്ദുവായി പ്രശോഭിക്കുന്നത് കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രമാണ്. സമീപകാലത്ത് ഉത്സവം പതിവില്ല അതിപ്രധാനമായ ആട്ടവിശേഷങ്ങളും ഇല്ല. പെരിങ്ങര ഗ്രാമനിവാസികൾ പരദേവതയായി കണക്കാക്കുന്നതും കൂട്ടുമ്മേൽ ഭാഗവതിയെയാണ് അതിപ്രാചീന കാലത്ത് ആലന്തുരുത്തി ഭഗവതിക്കു വേണ്ടി നടത്തപ്പെടുന്ന തിരുപന്തമഹോത്സവവും ജീവിതകളിയും പ്രസിദ്ധമാണ്. തിരുപന്തം ദീപോത്സവം ആയതിനാൽ രാത്രിയിലാണ് നടത്തുന്നത്. ദേവീപ്രസാദത്തിനുവേണ്ടി കൊളുത്തപ്പെടുന്നതിനാലാവും തിരുപന്തം എന്നു പേർ വന്നത് അഥവാ വണ്ടി ചക്രം പോലെ തിരിയുന്നത്. തിരുപന്തത്തിന്റെ ചടങ്ങുകൾ അരമണിക്കൂർ നീണ്ടു നിൽക്കും. അതുകഴിഞ്ഞാൽ ജീവിതകളിയാണ്. മനോഹരമായി കെട്ടിയലങ്കരിച്ച വാഹനമാണ് ജീവിത. ഇതിനുള്ളിലാണ് അർച്ചനാബിംബം വയ്ക്കുന്നത്. രാജാക്കന്മാർ യാത്ര ചെയ്യുമ്പോൾ ശിബികകളിലാണ് യാത്ര ചെയ്യാറുള്ളത്. ശിബിക എന്ന വാക്കിൽ നിന്നാണോ ജീവിതം എന്ന വാക്കുണ്ടായതെന്ന് തീർച്ചയില്ല. മണിമലയാറിന്റെ കൈവഴിയായ വടക്കേകരയിൽ കാരയ്ക്കൽ, പെരിങ്ങര, വെട്ടിയക്കോണം, കുഴിവേലിപ്പുറം എന്നീ റവന്യൂ വിഭാഗങ്ങളുടെ മധ്യത്തിൽ ക്രിസ്ത്വബ്ദം 1866 ൽ കാരയ്ക്കൽപ്പള്ളി സ്ഥാപിതമായി. ഈ പള്ളിയുടെ തെക്കുവശങ്ങളിലെ ചില പുരയിടങ്ങ ളിലും പുഞ്ചിപ്പാടങ്ങളിലും മുകളിലത്തെ ഒരടുക്ക് ചെളി മണ്ണിനടിയിൽ കടൽക്കക്കയുടെ അതിവിസ്തൃതമായ അടുക്കുകൾ കാണപ്പെ ടുന്നുണ്ട്. ഇവിടെനിന്നും കണ്ടൽമരങ്ങളും കടൽസസ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. പെരിങ്ങര കാരയ്ക്കൽ പ്രദേശങ്ങൾ ഒരു കാലത്ത് കടലിൽ ആഴ്ന്ന് കിടന്നിരുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വസ്തുക്കൾ . | |||
'''സാഹിത്യസാമൂഹിക രംഗം''' | |||
മഹാകവിത്രയത്തിന്റെ പ്രഭാപൂർണ്ണമായ കാലത്തിനും ശേഷം മലയാള കവിത പിന്നിട്ട സുദീർഘമായ ഒരു കാലത്തെ അനശ്വരമാക്കിയ ഒരു സംഘം കവികളിൽ പ്രമുഖനാണ് ശ്രീ. വിഷ്ണു നാരായൺ നമ്പൂതിരി. മേപ്രാൽ ചീരവള്ളി മഠത്തിൽ വിഷ്ണു നമ്പൂതിരിയുടെയും കല്ലന്താറ്റ് ഇടമന ഗുരുക്കൾ ഇല്ലത്തെ അദിതി അന്തർജനത്തിന്റെയും പുത്രനായ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ജന്മദേശം പെരിങ്ങര ഉപഗ്രാമത്തിൽപ്പെട്ട കാരയ്ക്കലിൽ ആണ്. അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും യൗവ്വനത്തിന്റെ ഭൂരിഭാഗവും കടന്നുപോകുന്നത് കുടുമ്മൽ ക്ഷേത്രപരിസരങ്ങളിലാണ്. ആർഷസംസ്കാരത്തിന്റെ അന്തസത്തയിൽ സ്ഫുടം ചെയ്തെടുത്ത ഒരു കവി ഹൃദയമാണ് അദ്ദേഹത്തിന്റേത്. ഗ്രാമത്തിലെ ക്രിസ്തീയ ദേവാലയമായ കാരയ്ക്കൽ പള്ളിയുടെ സമീപത്തുകൂടിയുള്ള കാരയ്ക്കൽ തോടിന്റെ മനോഹാരിത അദ്ദേഹത്തെ പോലും അത്യഅധികം ആകർഷിച്ചിരുന്നുവെന്ന് കൂരച്ചാൽ എന്ന കവിതയിലെ ചില വരികളിൽ നിന്നും മനസ്സിലാക്കാം. | |||
" വിണ്ണകലെ മണണിലേക്ക് കുമ്പിടുന്ന ദിക്കവ | |||
- വെള്ളം അല്ലാ നീലാറിപ്പരവതാനി | |||
വെണ്ണതോൽക്കുമടിക്കാമ്പു കാഴ്ചവെക്കം | |||
കൈതയുടെ വെള്ളിലാപ്പോളകൾ - ചേർത്തും വിരുന്നു നൽകേ" | |||
തിരുവല്ലയുടെ സാംസ്കാരിക പൈതൃകം കാത്തുസൂ എന്ന ക്ഷേത്രമാണ് ശ്രീ വല്ലഭക്ഷേത്രം. ശ്രീ വല്ലഭ സങ്കേതണെന്നു വിശ്വസിച്ചു പോകുന്ന സങ്കേതങ്ങളാണ് പെരിങ്ങരയും കാരയ്ക്കലും . വിഷ്ണുനാരായൺ നമ്പൂതിരി ഈ ക്ഷേത്രത്തിൽ മേൽശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്. പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് ധാരാളം കൃതികൾ ജി. കുമാരപിള്ളയുടെ ജീവിതത്തിന്റെ പ്രധാനഘട്ടകങ്ങൾ, അനേകം സംഭവങ്ങൾ അദ്ദേഹം പെരിങ്ങരയിൽ താമസമാക്കിയപ്പോഴാണുണ്ടായത്. ജനിച്ചത് കോട്ടയത്താണെങ്കിലും ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം ചെലവഴിച്ചത് പെരിങ്ങര-കാരയ്ക്കൽ പ്രദേശങ്ങളിലാണ്. ഗാന്ധിയൻ ജീവിതശൈലി പിന്തുടർന്ന് അദ്ദേഹം തന്റെ ഗ്രാമവാസികൾക്കും അത് പകർന്ന് കൊടുക്കുവാൻ ശ്രമിച്ചിരുന്നു. കൂടാതെ ഇളമൺമന സഹോദരന്മാരോടൊപ്പം സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളിൽ പങ്കെടുക്കുകയും ഗ്രാമത്തിന്റെ സംസ്കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. | |||
പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ആദ്യസാംസ്കാരിക കേന്ദ്രമായി അറിയപ്പെടുന്നത് വി. പി. ഗ്രന്ഥശാലയാണ്. നേരു പറഞ്ഞാൽ ഇളമൺമന സഹോദരന്മാരിൽ ഒരാളായ വി. പി. കൃഷ്ണൻ നമ്പൂതിരിയുടെ സ്ഥിരോത്സാഹം ഒന്നുകൊണ്ട് മാത്രമാണ് ഗ്രന്ഥശാലയുടെ പ്രവർത്തനം സുഗമമായി നടക്കുന്നത്. ഇത് ഇവിടെ കൂടുതൽ ഗ്രന്ഥശാലകൾ ഉയർന്നു വരുന്നതിനും നിത്യജീവിതത്തിൽ വായനയുടെ പങ്കിനെക്കുറിച്ച് അറിവ് പകർന്ന് കൊടുക്കുന്നതിനും സഹായകമായി. ഇളമൺമന സഹോദരന്മാരിൽ പ്രധാനിയായ രണ്ടാ മത്തെ വ്യക്തിയാണ് പി. എൻ നമ്പൂതിരി. സാഹിത്യസാംസ്കാരിക മേഖലയിലും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും സമൂഹത്തിൽ തനിക്കർഹതപ്പെട്ട ഒരു സ്ഥാനം നേടിയെടുക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. ക്ഷേത്രസങ്കൽപ്പങ്ങളിലും ആരാധനാക്രമങ്ങളിലും ആഴത്തിൽ പഠനം നടത്തിയിട്ടുള്ള ഒരു സാമൂഹ്യപ്രതിഭയും വാഗ്മിയുമാണ് അദ്ദേഹം . | |||
ചെങ്ങന്നൂർ താലൂക്കിലെ മാലക്കര ആനന്ദവാടി സ്ഥാപകനായ ആത്മാനന്ദ ഗുരുദേവന്റെ ജന്മദേശം പെരിങ്ങരയാണ്. ജ്ഞാനമാർഗ്ഗവും കർമ്മമാർഗ്ഗവും സ്വീകരിച്ചിരുന്ന യോഗിവര്യനായ അദ്ദേഹം ശ്രീ യോഗാനന്ദസ്വാമികളുടെ ശിഷ്യനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് പെരിങ്ങര മൂവിടത്ത് മേച്ചേരി ഇല്ലത്തെ ഗോവിന്ദൻ നമ്പൂതിരിയായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഗുരുദേവന് ധാരാളം ശിഷ്യന്മാരുണ്ട്. എന്റെ പ്രദേശത്തെക്കുറിച്ച് ആധികാരികമായി അറിയുവാനുള്ള തീവ്രമായ ആഗ്രഹം അറിവിന്റെ പുതുലോകമാണ് എനിക്കു മുന്നിൽ തുറന്ന് തന്നത്. ജാതിമത ഭേദമില്ലാതെ എല്ലാവരും ഐക്യബോധത്തോടെ വാഴുന്ന ദേശമാണ് പെരിങ്ങര. പെരിങ്ങരയും കാരയ്ക്കലും അതിനോട് ചേർന്ന മറ്റു സ്ഥലങ്ങളും ഒരു മഹത് സംസ്കാരമാണ് ഉൾക്കൊള്ളുന്നതെന്ന് ഞാൻ മനസ്സിലാക്കി. | |||
അപ്പർകുട്ടനാടിന്റെ കിഴക്കൻ ദേശമായ തിരുവല്ല പ്രദേശം, തിരുവല്ലാഴപ്പന്റെ പൂങ്കാവനമായി അറിയപ്പെടുന്നു. കെട്ടുവള്ളങ്ങൾ നിറഞ്ഞ കാരയ്ക്കൽ തോടും തോടിന്റെ ഇരുവശത്തുമായി വഴികളും പിൽക്കാലത്ത് സ്ഥാപിക്കപ്പെട്ട കാരയ്ക്കൽ പള്ളിയുടെ സമീപത്തുള്ള ഗോവണിപ്പാലവും ഈ ഗ്രാമത്തിന്റെ മനോഹാരിതയ്ക്ക് കൂടുതൽ ചാരുതയേകി. ശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരി, ജി. കുമാരപിള്ള എന്നീ സാഹിത്യകാരന്മാരുടെ പാദസ്പർശമേറ്റ് അനുഗ്രഹീതമായ ഈ മണ്ണ് ആത്മാനന്ദ ഗുരുദേവൻ, ഇളമൺ സഹോദരന്മാരെപ്പോലുള്ള സാമൂഹ്യപ്രവർത്തകരാലും ധന്യമാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു. | |||
=== '''ഗോൾഡൻ ജൂബിലി''' === | === '''ഗോൾഡൻ ജൂബിലി''' === |