"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/കൗൺസിലിങ് സൗകര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 13: വരി 13:


ചില സന്ദർഭങ്ങളിലെങ്കിലും ചില കുട്ടികളുടെ കാര്യം സ്കൂൾ തലത്തിൽ പരിഹരിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ പ്രശ്നപരിഹാരത്തിനായി മുകൾത്തട്ടിലേയ്ക്ക് കാര്യങ്ങൾ റഫർ ചെയ്യാറുണ്ട്.
ചില സന്ദർഭങ്ങളിലെങ്കിലും ചില കുട്ടികളുടെ കാര്യം സ്കൂൾ തലത്തിൽ പരിഹരിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ പ്രശ്നപരിഹാരത്തിനായി മുകൾത്തട്ടിലേയ്ക്ക് കാര്യങ്ങൾ റഫർ ചെയ്യാറുണ്ട്.
==== '''<u>റിപ്പോർട്ട്</u>''' ====
Covid-19 മഹാമാരിയെ തുടർന്ന് 2020ൽ സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം വന്നു .തുടർന്ന് കുട്ടികളുടെ മാനസിക വൈകാരിക പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് വേണ്ട സഹായം ലഭ്യമാക്കുന്നതിനും വേണ്ടി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സൈക്കോസോഷ്യൽ സ്കൂൾ കൗൺസിലറായ ലിജി കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഫോണിൽ ബന്ധപ്പെടുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യാനുസരണം കുട്ടികൾക്ക് കൗൺസിലിംഗ് നൽകി .2021 ജനുവരിയോടുകൂടി ക്ലാസ്സുകൾ ആരംഭിച്ചു. തുടർന്ന് സ്കൂളിൽ എത്തി കുട്ടികൾക്ക് വേണ്ട സഹായം ചെയ്യാൻ സാധിച്ചു. ക്ലാസ് തലത്തിൽ ചർച്ച ചെയ്യുകയും വ്യക്തിപര കൗൺസിലിംഗ് ഗ്രൂപ്പ് കൗൺസിൽ എന്നിവ നൽകുകയും ചെയ്തു .ചർച്ചകളും സെംിനാറുകളും സംഘടിപ്പിക്കുകയും ചെയ്തു. ഒരു കേസ് കൗൺസിലറിന്റെ  ശ്രദ്ധയിൽപ്പെടുകയും കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു .തുടർന്ന് കൗൺസിലർ കുട്ടിക്കും രക്ഷിതാവിനും വേണ്ട കൗൺസിലിങ്ങും സപ്പോർട്ടും നൽകി .എസ്എസ്എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വേണ്ടി അവർക്ക് കൗൺസിലിംഗ് ക്ലാസും എടുക്കുകയുണ്ടായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച വിവിധ ദിനാചരണ പരിപാടികളോടനുബന്ധിച്ച് പോസ്റ്റർ രചന ചിത്രരചന എന്നീ ജില്ലാതല മത്സരങ്ങൾക്ക് സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്തു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് സംഘടിപ്പിച്ച ബാക്ക് ടു സ്കൂൾ എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് വേണ്ട സപ്പോർട്ട് നൽകി 2021 നവംബർ ഒന്നിന് സ്കൂൾ തുറന്നപ്പോൾ സ്കൂളിൽ വന്ന് സേവനം ലഭ്യമാക്കി .സ്ത്രീധനനിരോധനം ഗാർഹികപീഡനം ,സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമം തുടങ്ങിയ വിഷയവുമായി ബന്ധപ്പെട്ട വകുപ്പ് സംഘടിപ്പിച്ച ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾക്ക് ആ വിഷയവുമായി ബന്ധപ്പെട്ട ചിത്രം നടത്തുകയുണ്ടായി ജനുവരി 24 ബാലികാ ദിനവുമായി ബന്ധപ്പെട്ട വിവിധ തരം അവയർനസ് ക്ലാസുകൾ സംഘടിപ്പിച്ചു വനിതാ ദിനവുമായി ബന്ധപ്പെട്ട നല്ല നാളേക്കായി ലിംഗസമത്വം എന്ന വിഷയത്തിൽ പെയിൻറിംഗ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു .കൂടാതെ വനിതാ ശിശു വികസന വകുപ്പും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയുക്തമായി ജെൻഡർ സെൻസിറ്റൈസേഷൻ എന്ന വിഷയത്തിൽ സ്കൂളിലെ കുട്ടികൾക്കായി ഓൺലൈൻ അവയർനസ് ക്ലാസ് സംഘടിപ്പിച്ചു.
5,887

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1778861" എന്ന താളിൽനിന്ന് ശേഖരിച്ചത്