"സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:


== [[ശാസ്‍ത്ര ക്ലബ്ബ്]] ==
== [[ശാസ്‍ത്ര ക്ലബ്ബ്]] ==
കണ്ടതും കേട്ടതും അനുഭവപ്പെട്ടതുമെല്ലാം എന്തെന്നും എങ്ങനെയെന്നും ആലോചിക്കുമ്പോഴാണ് ശാസ്ത്ര പഠനം ആരംഭിക്കുന്നത്. ക്ലാസ് മുറിയുടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല ശാസ്ത്രപഠനം. കോവിഡ് കാലത്തുള്ള ഓൺലൈൻ പഠനാന്തരീക്ഷം നിരീക്ഷിച്ചും കണ്ടെത്തിയുമുളള ശാസ്ത്രപഠനത്തിന് നല്ലൊരു വേദിയായിരുന്നു. ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും ശാസ്ത്രത്തിനോട് ഉള്ള താൽപര്യം വളർത്തുക , ശാസ്ത്രസ്വാദനം വളർത്തിയെടുക എന്ന ലക്ഷ്യത്തോടെ കുട്ടിശാസ്ത്രജ്ഞൻ എന്ന ആശയം കൊണ്ടുവരികയും അതിലേക്കുള്ള സാമഗ്രികൾ സ്കൂളിൽ നിന്നും ശാസ്ത്രകിറ്റ് രൂപത്തിൽ വിതരണം ചെയ്യുകയും ചെയ്തു. ആവശ്യമായ പിന്തുണ നൽകാൻ ഭവന സദർശനം നടത്തുകയും മികച്ച അവതരണത്തിന് പ്രോത്സാഹന സമ്മാനവും നൽകി. ജൂൺ 5 ന് പരിസ്ഥിതി ദിനം സംഘടിപ്പിച്ചു . കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തിയെടുക്കാൻ ഇത് ഒരു അവസരമായിരുന്നു. എല്ലാ കുട്ടികളും അവരുടെ വീടുകളിൽ തൈകൾ നട്ടു ഫോട്ടോകൾ അയച്ചു തന്നു. ജൂലൈ  21 ന് ചാന്ദ്രദിനം നടത്തി. ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ് മത്സരവും റോക്കറ്റ് നിർമ്മാണ മത്സരവും നടത്തി . സെപ്റ്റംബർ 16 ന് ഓസോൺ ദിനം സംഘടിപ്പിച്ചു. എന്താണ് ഓസോൺ എന്നും ഓസോൺ ദിനത്തിന്റെ പ്രാധാന്യവും ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഫോർവേർഡ് ചെയ്തു. ഓസോൺ ദിനവുമായി ബന്ധപ്പെടുത്തി കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ദേശീയ പോഷൺ ദിനാചരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 30 വ്യാഴം പോഷൺ അസംബ്ലി നടത്തി. ആഹാരത്തിലൂടെ ആരോഗ്യം, കുട്ടികളുടെ ഭക്ഷണക്രമത്തിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന വിഷയവുമായി ബന്ധപ്പെടുത്തി റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ അരുൺ കുമാർ കെ ക്ലാസ് എടുത്തു .ഗൂഗിൾ മീറ്റ് വഴിയാണ് ക്ലാസ് നടത്തിയത്.വിവിധ വിഷയ ക്ലബുകൾ ഉൾപെടുന്ന ശാസ്ത്രരംഗത്തിന്റെ ഉദ്ഘാടനം അധ്യാപകൻ , പ്രചാരകൻ , കോളമിസ്റ്റ് , അസ്ട്രോണമർ ആയ ശ്രീ. ഇല്യാസ് പെരിമ്പലം നിർവഹിച്ചു. 2021 ആഗസ്റ്റ് 18 ന് ഗൂഗിൾ മീറ്റ് വഴിയാണ് ഉദ്ഘാടനം നടത്തിയത്. കുട്ടികൾക്ക് സ്വയം കുട്ടിശാസ്ത്രജ്ഞമാരാവാനുള്ള നല്ലൊരു പരിശീലനം ഇല്യാസ് സർകൊടുത്തു. ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം. ശാസ്ത്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി സ്കൂളിൽ ശാസ്ത്രപ്രദർശനം നടത്തി . ശാസ്ത്രവുമായി ബന്ധപ്പെടുത്തി ശാസ്ത്രലാബിലുള്ളതും പാഠപുസ്തകവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഉപകരണങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.ശാസ്ത്ര ക്ലബ്ബിന്റെ കൺവീനർ ആയി  ശ്രീമതി ബിൻഷിദ.കെ പ്രവർത്തിക്കുന്നു..
*[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/കായിക ക്ലബ്|കായിക ക്ലബ്]]
*[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/കായിക ക്ലബ്|കായിക ക്ലബ്]]
*[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/ഗണിത ശാസ്ത്ര ക്ലബ്ബ്|ഗണിത ശാസ്ത്ര ക്ലബ്ബ്]]
*[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/ഗണിത ശാസ്ത്ര ക്ലബ്ബ്|ഗണിത ശാസ്ത്ര ക്ലബ്ബ്]]
467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734548" എന്ന താളിൽനിന്ന് ശേഖരിച്ചത്