"ആർ സി എൽ പി എസ് വെങ്ങപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
തുടക്കത്തിൽ ആർ.സി.ഗേൾസ് സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിൻറെ പേര്. 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.40ൽ താഴെ വിദ്യാർത്ഥികളുമായി പുല്ലുമേഞ്ഞ ഒരു ഷെഡ്ഡിൽ ശ്രീ. വാവറ്റ നാണുനായർ ആണ് വിദ്യാലയത്തിൽ അധ്യയനത്തിന് ഹരിശ്രീ കുറിച്ചത്. രണ്ടു വർഷക്കാലം നാണുമാസ്റ്റർ മാത്രമായിരുന്നു ഈ വിദ്യാലയത്തിലെ അധ്യാപകൻ പിന്നീട് അദ്ധേഹത്തിൻറെ സഹായത്തിനായി കൊരണ്ടയാർ കുന്നേൽ ശ്രീമതി മേരിയെ മാനേജർ നിയമിക്കുകയുണ്ടായി.
 
ആരംഭത്തിൽ 5 വരെ ക്ലാസ് ഉണ്ടായിരുന്നത് പിന്നീട് പ്രൈമറി എന്ന നിലയിൽ 1 മുതൽ 4വരെ  ക്ലാസായി ചുരുങ്ങി. പ്രീ പ്രൈമറിയും ഇതിന് പുറമെ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിലധികവും ദരിദ്ര വിഭാഗത്തിൽ നിന്നുള്ളവരാണ്. 12 പട്ടിക വർഗ്ഗ കോളനിയിലെ വിദ്യാർത്ഥികൾ വിദ്യാലയത്തെ ആശ്രയിക്കുന്നുണ്ട്. ആയതിനാൽ തന്നെ ഇരുട്ടിൽ നിന്നും ഒരു പ്രദേശത്തെ വെളിച്ചത്തിലെത്തിക്കുന്നതിൽ മുഖ്യ പങ്കാണ് ഈ വിദ്യാലയം നിർവ്വഹിച്ചത്.  ദിർഘകാലം ഓടു മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ച സ്കൂൾ 2008ൽ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറി. ഇതോടെ മികച്ച അടിസ്ഥാന സൌകര്യങ്ങളായി.2011ൽ നിലവിലുള്ള ഭൂമി ഉപയോഗപ്പെടുത്തി ഗ്രൌണ്ടും പിന്നീട് പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്റ്റേജും നിർമ്മിച്ചു.
 
വെങ്ങപ്പള്ളി പഞ്ചായത്തിലെ ആദ്യ സരസ്വതി നിലയമായ ഈ വിദ്യാലയത്തെ തുടക്കം മുതൽ പ്രദേശത്തുകാർ നെഞ്ചിലേറ്റി പരിപാലിച്ച് പോരുന്നുണ്ട്. ഇവിടുത്തുകാരെ അക്ഷര വെളിച്ചത്തിലേക്ക് വഴി നടത്തിയ സ്ഥാപനം എന്ന നിലയിൽ സ്കൂളിൻറെ ക്ഷേമത്തിനായി അവർ സദാസന്നദ്ധരാണ്. സ്കൂളിൻറെ വിവിധ പരിപാടികൾ പ്രദേശത്തിൻറെ പൊതു ഉത്സവമായി മാറാറുണ്ട്. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രദേശത്തുകാർ സ്കൂളിനൊപ്പം ഒത്തുചേരുന്ന കാഴ്ചയാണുള്ളത്. സ്കൂൾ വാർഷികാഘോഷവും വിവിധ ദിനാഘോഷങ്ങവും ഇത്തരത്തിലാണ് നടത്തപ്പെടുന്നത്. 1993ൽ സ്കൂളിൻറെ അമ്പതാം വാർഷികം വളരെ ആഘോഷപൂർവ്വം നടത്തപ്പെടുകയുണ്ടായി. 2017-18 വർഷത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ എഴുപത്തി അഞ്ചാം വാർഷികവും നടത്തപ്പെട്ടു. ഇതിൻറെ ഭാഗമായി 1943ലെ പ്രഥമ ബാച്ചിൽ അംഗമായവരെ ആദരിക്കുകയും മുഴുവൻ മുൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം ഒരുക്കുകയും ചെയ്തു.  പാഠ്യരംഗത്തും കലാ-കായിക രംഗത്തും മികച്ച വളർച്ച കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.  സബ്ജില്ലാ കായിക മേളയിൽ തുടർച്ചയായി കിരീടം ചൂടുന്നതിനൊപ്പം സബ്ജില്ലയിലെ മികച്ച വിദ്യാരംഗം .യൂണിറ്റായും സ്കൂൾ സ്ഥിരമായി തെരഞ്ഞെടുക്കപ്പെട്ട് വരുന്നുണ്ട്. നിലവിൽ പ്രീപ്രൈമറി ഉൾപ്പെടെ 143  വിദ്യാർത്ഥികൾ പഠിക്കുന്നു. പ്രീപ്രൈമറി അധ്യാപിക ഉൾപ്പെടെ 6 അധ്യാപകരുമുണ്ട്.{{PSchoolFrame/Pages}}
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1676739" എന്ന താളിൽനിന്ന് ശേഖരിച്ചത്