"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 18: വരി 18:
== നവംബർ1കേരള പിറവി ദിനം ==
== നവംബർ1കേരള പിറവി ദിനം ==
ദൈവത്തിന്റെ സ്വന്തം നാട് എന്ന് പ്രകീർത്തിക്കപ്പെടുന്ന കേരളം രൂപീകൃതമായത് 1956 നവംബർ ഒന്നിനാണ്. മലയാണ്മയുടെ മഹിമയും കേരളീയതയുടെ കരവിരുതും സമന്വയിപ്പിക്കുന്ന കേരളപ്പിറവിദിനം മലയാളികൾ സാഭിമാനം ആഘോഷിക്കുന്നു. കേരളത്തനിമയേയും മലയാളിത്തിളക്കത്തേയും പരിപോഷിപ്പിക്കുന്നതിന് വേണ്ടി കേരളപ്പിറവി ദിനത്തിൽ ഉപന്യാസം ചിത്രരചന, പോസ്റ്റർ നിർമ്മാണം, കവിതാരചന, കഥാരചന, ക്വിസ് മത്സരം, കവിതാലാപനം തുടങ്ങിയ പരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി. മികച്ച പ്രകടനമാണ് കുട്ടികൾ  കാഴ്ചവച്ചത്.
ദൈവത്തിന്റെ സ്വന്തം നാട് എന്ന് പ്രകീർത്തിക്കപ്പെടുന്ന കേരളം രൂപീകൃതമായത് 1956 നവംബർ ഒന്നിനാണ്. മലയാണ്മയുടെ മഹിമയും കേരളീയതയുടെ കരവിരുതും സമന്വയിപ്പിക്കുന്ന കേരളപ്പിറവിദിനം മലയാളികൾ സാഭിമാനം ആഘോഷിക്കുന്നു. കേരളത്തനിമയേയും മലയാളിത്തിളക്കത്തേയും പരിപോഷിപ്പിക്കുന്നതിന് വേണ്ടി കേരളപ്പിറവി ദിനത്തിൽ ഉപന്യാസം ചിത്രരചന, പോസ്റ്റർ നിർമ്മാണം, കവിതാരചന, കഥാരചന, ക്വിസ് മത്സരം, കവിതാലാപനം തുടങ്ങിയ പരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി. മികച്ച പ്രകടനമാണ് കുട്ടികൾ  കാഴ്ചവച്ചത്.
== ശതാബ്ദിയുടെ നിറവിൽ ==
25 /07 /2019 ൽ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുൻ കേരള ഗവർണർ ജസ്റ്റിസ്. പി.സദാശിവം ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. അതിനോടൊപ്പം ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും നടത്തി. 'നൂറിന്റെ നിറവിൽ 'എന്ന ഡോക്യുമെന്ററിയുടെ ഉദ്ഘാടനം  ശ്രീ.വിനു എബ്രഹാം നിർവഹിച്ചു. ശതാബ്ദി ആഘോഷത്തിന്റെ തുടർ പരിപാടികൾ  ഓരോ മാസവും സംഘടിപ്പിക്കുകയുണ്ടായി. ഓഗസ്റ്റ് മാസത്തിൽ  ചരിത്ര സാംസ്കാരിക സമ്മേളനവും സെപ്റ്റംബർ മാസത്തിൽ 'സമാദരം' എന്ന പൂർവ്വാദ്ധ്യാപക - പൂർവ വിദ്യാർത്ഥി സമാഗമവും സംഘടിപ്പിച്ചു. ശതാബ്ദി വർഷമായ ഒക്ടോബറിൽ കാരുണ്യ ദിനമായി ആഘോഷിച്ചു. മഹാത്മാ ഗാന്ധിജിയുടെ നൂറ്റി അൻപതാം ജന്മ വാർഷികമായ ഒക്ടോബർ രണ്ടിന് നിംസ് മെഡിസിറ്റി യുടെ സഹകരണത്തോടെ സൗജന്യ രോഗപരിശോധന ശിബിരം സംഘടിപ്പിച്ചു.
നവംബറിൽ 'സദ്ഗമയ'- ജീവിത മൂല്യാവബോധന വേദി സ്കൂൾ അങ്കണത്തിൽ വച്ച് നടത്തി. ഡിസംബർ 5,6,7 തീയതികളിൽ വിദ്യാഭ്യാസ, ശാസ്ത്ര,സാമൂഹിക, സാംസ്കാരിക സാഹിത്യ മേഖലകളെ പ്രതിനിധീകരിക്കുന്ന സെൻ ടെക്സ് എന്ന പ്രദർശന മേള സംഘടിപ്പിച്ചു. മുപ്പതോളം സ്കൂളുകൾ പ്രദർശന  മേള കാണാനെത്തി. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ നിന്നുള്ള പെൺകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് 2020 ജനുവരി 4 ശനിയാഴ്ച 'സെന്റിനറി ഗേൾസ് സോക്കർ ട്വന്റി ട്വന്റി '- എന്ന പേരിൽ നടത്തിയ ഫുട്ബോൾ മത്സരം പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരം ശ്രീ രാജേഷ് കിക്ക്‌ ഓഫ് ചെയ്തു. മത്സരത്തിൽ നമ്മുടെ കുട്ടികൾക്ക് രണ്ടാം സ്ഥാനം ലഭിക്കുകയും ഹർഷ മികച്ച ഗോൾ കീപ്പറായി തെരെഞ്ഞെടുക്കുകയും ചെയ്തു. ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പരിപാടികളെ ല്ലാം നമ്മുടെ വിദ്യാലയ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളായിരുന്നു. 2019 ജൂലൈ ഇരുപത്തിയഞ്ചാം തീയതി
സമാരംഭിച്ച ശതാബ്ദി ആഘോഷ പരിപാടികൾക്ക് സമുചിതമായ പരിസമാപ്തി കുറിച്ചുകൊണ്ട് 'സമാപകം' എന്ന പേരിൽ സമാപന സമ്മേളനം ജനുവരി ആറാം തീയതി സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. റിട്ടയേർഡ്.ജസ്റ്റിസ് ശ്രീ. എം.ആർ. ഹരിഹരൻനായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ മാനേജർ.ശ്രീമതി.ദീപ്തി ഗിരീഷ് സ്വാഗത പ്രഭാഷണം നടത്തി. ബഹുമാനപ്പെട്ട നേമം നിയോജകമണ്ഡലം എം. എൽ. എ  ശ്രീ. ഒ. രാജഗോപാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിസെഫ് സെലിബ്രിറ്റി അഡ്വക്കേറ്റ്.ശ്രീ. ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി. ബഹുമാനപ്പെട്ട.എം.എൽ. എ.ശ്രീ. ഒ.രാജഗോപാൽ ശതാബ്ദി സ്മരണിക ശ്രീ.ഗോപിനാഥ് മുതുകാടിന് നൽകി പ്രകാശനകർമം നിർവഹിച്ചു. തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ ശ്രീമതി. രാഖി രവികുമാർ, വാർഡ് കൗൺസിലർ ശ്രീ.സന്തോഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു. പി. റ്റി. എ പ്രസിഡന്റ് ശ്രീ.ഹരീന്ദ്രൻ നായർ കൃതജ്ഞത  രേഖപ്പെടുത്തി. തുടർന്ന് ശ്രീ. എൻ. രാമകൃഷ്ണൻ നായർ ശതാബ്ദി പതാകാവരോഹണം  ചെയ്തു
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1627816" എന്ന താളിൽനിന്ന് ശേഖരിച്ചത്