"പട്ടാനൂർ യു പി എസ്‍‍/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}പട്ടാനൂർ യു പി എസ്‍‍/ചരിത്രം
{{PSchoolFrame/Pages}}പട്ടാനൂർ യു പി എസ്‍‍/ചരിത്രം
സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസ പരമായും വളരെയധികം പിന്നോക്കാവസ്ഥ നിലനിന്നിരുന്ന പട്ടാന്നൂർ എന്ന ഗ്രാമത്തിൽ 1906 ൽ കണ്ണോത്ത് കൊട്ടാരോൻ കൃഷ്ണൻ നമ്പ്യാർ എന്നവരുടെ കരങ്ങളാൽ സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം ആദ്യകാലത്ത് ഓല ഷെഡ്ഡിൽ ഏറാരിത്താഴ, കോയില്ലത്ത് എന്ന പറമ്പിലായിരുന്നു പ്രവർത്തിച്ചുവന്നത്. സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു. സർവ്വശ്രീ കെ. സി. രാമൻ ഗുരിക്കൾ, എം. കെ. നാരായണൻ നമ്പ്യാർ, ഇ. കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നിവർ ആദ്യകാല അധ്യാപകരായിരുന്നു. തുടർന്ന് പട്ടാന്നൂർ ഗ്രാമത്തിൽ അറിവിന്റെ പ്രകാശ ഗോപുരം എന്ന് വിശേഷിപ്പിക്കാവുന്ന ശ്രീ. പി. നാരായണൻ മാസ്റ്റർ എന്ന ബഹുമുഖ പ്രതിഭയുടെ നേതൃത്വത്തിലാണ് സ്കൂളിന്റെ വളർച്ച ഉണ്ടായത്. സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്ത അദ്ദേഹം നിരവധി കാര്യങ്ങൾ ചെയ്യുകയുണ്ടായി. സാമ്പത്തികമായും മറ്റും പിന്നോക്കം നിന്നിരുന്ന ഒരു മേഖലയിലെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നൽകുന്നതിൽ അതീവ താല്പര്യം കാണിച്ച അദ്ദേഹം അവർക്കുവേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവെച്ചു. ഉണരൂ ഉയരു ഉയിരേകൂ എന്ന ശ്രീ നാരായണൻ മാസ്റ്ററുടെ സന്ദേശം ഗ്രാമത്തിലുടനീളം വ്യാപിക്കുകയും സ്കൂളിന്റെ വളർച്ച അവിടുന്നങ്ങോട്ട് ത്വരിതഗതിയിലാവുകയും ചെയ്തു. മികച്ച സാമൂഹ്യപരിഷ്കർത്താവായിരുന്ന ശ്രീനാരായണൻ മാസ്റ്റർ പേരും സൂചിപ്പിക്കും പോലെ തന്നെ            പട്ടാന്നൂരിന്റെ ശ്രീ നാരായണ ഗുരു തന്നെയായിരുന്നു. തുടക്കം മുതൽ 1963 ൽ വിരമിക്കുന്നത് വരെ പ്രധാനാധ്യാപകനായും മാനേജരായും സേവനം ചെയ്തുവന്നത് അദ്ദേഹം തന്നെയായിരുന്നു. നാരായണൻ മാസ്റ്ററുടെകാലത്താണ് ഈ വിദ്യാലയം അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്നത് 8-ാം തരം വരെ ( ESLC ) ഉണ്ടായിരുന്ന ഈ വിദ്യാലയം പിന്നീട് ഏഴാം ക്ലാസ്സ് വരെയായി മാറുകയാണുണ്ടായത്.
ശ്രീ. പി. നാരായണൻ മാസ്റ്റർ 1966 സെപ്തംബർ 21 നമ്മെ വിട്ടുപിരിഞ്ഞു. തുടർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി. കെ. കെ. മാതു എന്ന ശ്രീദേവി അമ്മയായിരുന്നു സ്കൂളിന്റെ ഭരണസാരഥ്യം വഹിക്കുവന്നത്. പട്ടാന്നൂർ യു. പി. സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കറിയാം അവർ ഒരു മാതാവിന്റെ സ്നേഹമായിരുന്നു എല്ലാവരോടും കാണിച്ചിരുന്നത് വീടിന്റെ കോലായിൽ ഒരു ഐശ്വര്യദേവതയെപ്പോലുളള അവരുടെ ഇരുത്തം ഇന്നും ഞങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നു. 1992 ആഗസ്ത് 22 ന് അവർ നമ്മെ വിട്ടുപിരിഞ്ഞു. അവരുടെ ഓർമ്മകൾക്കു മുമ്പിൽ        ആദരാഞ്ജലികൾ അർപ്പിക്കുന്നു.
സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി. കെ. കെ. ഓമന 1992 ൽ സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത് പ്രവർത്തിച്ച് വരികയാണ്. സ്കൂളിന്റെ ഏത് വിഷയത്തിലും അതീവ ശ്രദ്ധ വെച്ചു പുലർത്തുന്ന അവർ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രധാന പങ്കുവഹിച്ചുവരുന്നു.
നാരായണൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന സർവ്വശ്രീ കെ. കെ. ശ്രീധരൻ നമ്പ്യാർ, ഒ. എം. ഗോപാലൻ മാസ്റ്റർ, കെ. എം. വിഷ്ണു നമ്പൂതിരി, ടി. വി. വേണു മാസ്റ്റർ, കെ. എം. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രധാന അധ്യാപകരായി സേവനം അനുഷ്ഠിക്കുകയും ഇന്നുള്ള പുരോഗതിക്ക്  പ്രധാന പങ്കുവഹിക്കുകയും ചെയ്തവരാണ്. ഇവരിൽ ശ്രീ. ടി. വി. വേണുമാസ്റ്റർക്ക് 1995-96 വർഷം അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയുണ്ടായി. ശ്രീ കെ. എം. ബാലകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
സർവ്വശ്രീ പി. എം. ഈശ്വൻ നമ്പൂതിരി, ടി. കെ പാഞ്ചാലി ടീച്ചർ, എ.എൻ. ഗൗരി ടീച്ചർ,എ കെ ശ്രീദേവി ടീച്ചർ  , പി. ഇ. പദ്മനാഭൻ നമ്പ്യാർ, എൻ. വി. കൃഷ്ണൻ നമ്പ്യാർ, കെ. പത്മനാഭൻ നമ്പ്യാർ, ടി. മീനാക്ഷി ടീച്ചർ, കെ. സി. പത്മനാഭൻ നമ്പ്യാർ, കെ. കെ. ലക്ഷ്മി കുട്ടി ടീച്ചർ, കെ. ജനാർദ്ദനദാസ്, പി. പി. മുകുന്ദൻ, കെ. പി. കമലാക്ഷി ടീച്ചർ, വി. നളിനി ടീച്ചർ, പി. വി. നാണിക്കുട്ടി ടീച്ചർ കെ കെ ഓമന ടീച്ചർ ,കെ കൃഷ്ണൻ ,സി കെ ശാന്ത കുമാരി ,കെ കെ സഹീദ ,ആർ കെ പുഷ്പവല്ലി ,സി എ പുഷ്പവല്ലി ,കെ കെ രാജൻ ,പി ഇന്ദിര ,കെ സുമതി ,പി വി സുഷമ  എന്നിവർ സ്കൂളിൽ ജോലി ചെയ്ത് വിരമിച്ച  മഹത് വ്യക്തികളാണ് . ഇവരൊക്കെ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ചു വന്നവരാണ് പി. ഇ. പദ്മനാഭൻ നമ്പ്യാരും, ശ്രീ. പി. എം. ഈശ്വൻ നമ്പൂതിരിയും ശ്രീ. പി. ഗോപാലൻ നമ്പ്യാരും,എ കെ ശ്രീദേവി ടീച്ചറും കെ. കെ. ശ്രീധരൻ നമ്പ്യാരും,  കെ. സി. പത്മനാഭൻ നമ്പ്യാരും,ടി. കെ പാഞ്ചാലി ടീച്ചറും എൻ. വി. കൃഷ്ണൻ നമ്പ്യാരും  കെ. ജനാർദ്ദനദാസും,കെ കൃഷ്ണൻ മാസ്റ്ററും  ഇന്ന്നമ്മോടൊപ്പമില്ല. 2019 ൽ സർവീസിലിരിക്കെ അപകടത്തിൽ മരണമടഞ്ഞ പി കെ അശോകൻ മാസ്റ്റർ നമ്മുടെ തീരാവേദനയാണ് . അവരുടെ ഓർമ്മകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
സർവ്വശ്രീ ടി. കുഞ്ഞികൃഷ്ണകുറുപ്പ് പി. ഇ കൃഷ്ണൻ നമ്പ്യാർ, കെ. വി. ഗോപാല വാര്യർ, കെ എം മഹേശ്വരൻ നമ്പൂതിരി, കെ. എം. പരമേശ്വരൻ നമ്പൂ തിരി, ബാലൻ മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, കെ. വി. കാർത്ത്യായനി ടീച്ചർ, ടി കെ രോഹിണി ടീച്ചർ കെ കുഞ്ഞിരാമൻ മാസ്റ്റർ, കെ. രാഘവൻ മാസ്റ്റർ, കെ. പി. നാരായണൻ നമ്പ്യാർ, വി. ടി. മധുസൂദനൻ മാസ്റ്റർ, കെ. സി. കുഞ്ഞിക്കൃഷ്ണൻ, കെ. വി. മുരളീധരൻ, ശ്രീമതി. പി വി ശ്യാമള, ഏ പി. മാമു മാസ്റ്റർ, കെ പ്രഭാകരൻ എന്നിവർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തവരാണ്.
173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1620254" എന്ന താളിൽനിന്ന് ശേഖരിച്ചത്