"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:


        രോഗമില്ലാത്ത തലമുറയ്ക്ക് വാക്സിനേഷൻ അനിവാര്യം[[പ്രമാണം:Bd3e595d-3c89-4060-b4bc-77552711b3a7.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
        രോഗമില്ലാത്ത തലമുറയ്ക്ക് വാക്സിനേഷൻ അനിവാര്യം[[പ്രമാണം:Bd3e595d-3c89-4060-b4bc-77552711b3a7.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
|
|'''ജീവന്റെ ഡിജിറ്റൽ ലൈബ്രറി'''
 
ജീവന്റെ അതിസങ്കീർണ തലങ്ങളെക്കുറിച്ച് അറിയാനുള്ള മനുഷ്യന്റെ അടങ്ങാത്ത ത്വര ജീവന്റെ തന്മാത്രയായ DNA യുടെ സൂക്ഷ്മഘടനയിലേക്കും DNA യുടെ രാസജൈവ പ്രവർത്തനങ്ങളുടെ കണ്ടെത്തലിലേക്കും ലോകത്തെ നയിച്ചു. മനുഷ്യ DNA യിലെ 99% നൈട്രജൻ ബേസ് പെയർ ക്രമീകരണങ്ങളെയും 99.9% കൃത്യതയോടെ തിരിച്ചറിഞ്ഞ് രേഖപ്പെടുത്തിയ രാജ്യാന്തര ഗവേഷണ പദ്ധതിയായിരുന്നു 1990 ൽ ആരംഭിച്ച് 2003 ൽ അവസാനിച്ച ഹ്യൂമൻ ജീനോം പ്രോജക്ട് . മനുഷ്യ ജനിതക ഘടനയുടെ കുരുക്കഴിച്ച ഗവേഷകർ ഇന്ന് ഭൂമിയിലെ മുഴുവൻ ജീവജാലങ്ങളുടെയും ജനിതക ഭാഷ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. ആ പദ്ധതിയുടെ പേരാണ് Earth BioGenome Project . അമീബ മുതൽ നീലത്തിമിംഗലം വരെ നീളുന്ന പരസ്പരബന്ധിതമായജീവന്റെതന്മാത്രതലംകൃത്യമായിരേഖപ്പെടുത്തിയെടുക്കുന്നതിനുള്ള ജീവശാസ്ത്ര പദ്ധതി.
 
യൂകാരിയോട്ടുകളുടെ ഭൂമികോശത്തിനകത്ത് വ്യക്തമായി മർമം സ്ഥിതി ചെയ്യുന്ന ജീവികളാണു യൂകാരിയോട്ടുകൾ . അമീബ, യുഗ്ലീന തുടങ്ങിയ ഏകകോശ ജീവികൾ ഉൾപ്പെടുന്ന പ്രൊട്ടിസ്റ്റ, ഫംഗസുകൾ, സസ്യങ്ങൾ, ജന്തുക്കൾ എന്നിവയെല്ലാം യൂകാരിയോട്ടുകളാണ്. 20 ലക്ഷത്തോളം വിവിധ യൂക്യാരിയോട്ടിക്ക് സ്പീഷിസുകളെ തിരിച്ചറിയുകയും അവയ്ക്ക് ശാസ്ത്രനാമം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഭൂമിയിൽ 80 ലക്ഷത്തിലേറെ യൂക്യാരിയോട്ടിക്ക് സ്പീഷിസുകൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. തിരിച്ചറിഞ്ഞ സ്പീഷിസുകളിൽ വെറും 0.2% ജീവികളുടെ ജനിതക ഘടന മാത്രമേ ജീനോം സ്വീക്വൻസിങ്ങിന് വിധേയമാക്കിയിട്ടുള്ളൂ.ഭൂമിയിൽ അധിവസിക്കുന്ന യൂക്ക്യാരിയോട്ടിക്ക് സ്പീഷിസുകളുടെ DNAയിലെ നൈട്രജൻ ബേസ് പെയർ ഭാഷ മനസ്സിലാക്കി അവയെ ഡിജിറ്റൽ ലൈബ്രറിയാക്കി മാറ്റുക എന്ന ഭഗീരഥ പ്രയത്നമാണ് Earth BioGenome Project ലൂടെ നടക്കുന്നത്. ഭൂമിയിലെ ജീവന്റെ ഒരു ഡിജിറ്റൽ ലൈബ്രറി എന്നു ചുരുക്കത്തിൽ പറയാം.'''10''' കൊല്ലം''',15''' ലക്ഷം സ്പീഷിസ്,EBP യുടെ തുടക്കം 2018 നവംബറിൽ ആയിരുന്നു. 15 ലക്ഷം യൂക്യാരിയോട്ടിക്ക് ജീവ സ്പീഷിസുകളെ ഏറ്റവും ഉയർന്ന ഗുണനിലവാരത്തിൽ പൂർണ ജീനോം സ്വീക്വൻസിങ്ങിന് വിധേയമാക്കുക എന്നതാണ് EPB യുടെ ലക്ഷ്യം. പദ്ധതി കാലഘട്ടം 10 വർഷങ്ങളായി കണക്കാക്കിയിരിക്കുന്നു. ഇത്തരത്തിൽ ലഭിക്കുന്ന ഡേറ്റ ഡിജിറ്റലായി ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും 1 exabyte (1 billion GB) ഡിജിറ്റൽ സംഭരണശേഷി ആവശ്യമാണെന്നും കണക്കാക്കുന്നു. 470 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. EPB യുടെ പ്രവർത്തനങ്ങളുടെ തലവൻ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഡോ. ഹാരിസ് ലിവിൻ ആണ്. യൂണിവേഴ്സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഡേവിസ് ജീനോം സെന്ററാണ് പദ്ധതി പ്രവർത്തനങ്ങളുടെ നിയന്ത്രണവും ഏകോപനവും നിർവഹിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജീനോമിക് ലബോറട്ടറികളിലായി EPB യുടെ ഗവേഷണങ്ങൾ പുരോഗതി പ്രാപിക്കുന്നു.
 
ഇന്റർനാഷനൽ നെറ്റ്‌വർക്ക് ഓഫ് നെറ്റ്‌വർക്ക്ലോകത്തിന്റെ വിവിധ ഭാഗങ്ളിലുള്ള ലക്ഷകണക്കിനു സസ്യ ജന്തുക്കളുടെ ജനിക ഘടന രേഖപ്പെടുത്തുക എന്നത് അതി ശ്രമകരമായ പ്രവർത്തനമാണ്. ഓരോ വ്യത്യസ്ത ഭൂഭാഗങ്ങളുടെയും പ്രാദേശിക താൽപര്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത പ്രോജക്ടുകൾ രൂപീകരിച്ചിരിക്കുന്നു. അത്തരത്തിൽ ഏകദേശം 49 പ്രോജക്ടുകൾ EPB യുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നു. വെർട്ടിബ്രേറ്റ് ജീനോം പ്രോജക്ട്, ഡാർവിൻ (ടീ ഓഫ് ലൈഫ് പ്രോജക്ട്, ആഫ്രിക്കൻ ബയോ ജീനോം പ്രോജക്ട്, യുഗ്ലീന ഇന്റർനാഷണൽ നെറ്റ്‌വർക്ക്, ഗ്ലോബൽ ആൻഡ് ജീനോം അലയൻസ് എന്നിവ അവയിൽ ചിലതാണ്. ആഫ്രിക്കയിൽ മാത്രം കാണുന്ന 1,05,000 സസ്യജന്തുക്കളുടെ ജനിതകഘടന രേഖപ്പെടുത്തുകയാണ് ആഫ്രിക്കൻ ബയോ ജീനോം പ്രോജക്ടിന്റെ ലക്ഷ്യം. ബ്രിട്ടനിൽ കാണുന്ന 60,000 ത്തോളം ജീവികളുടെ ജീനോം സീക്വൻസ് ചെയ്തു രേഖപ്പെടുത്തുക എന്നതാണ് ഡാർവിൻ പ്രോജക്ടിന്റെ ലക്ഷ്യം. 2021 ൽ 22 രാജ്യങ്ങളിലെ 44 ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും അഞ്ഞൂറോളം ഗവേഷകർ EPB യുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു.
|
|
|}
|}
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609487" എന്ന താളിൽനിന്ന് ശേഖരിച്ചത്